ബിഎസ്എൻഎൽ അ‌ല്ലാതെ മറ്റാര് തരും ഇങ്ങനെ ഡാറ്റ? കണ്ണുംപൂട്ടി ചെയ്യാവുന്ന 2 ഡാറ്റ പ്ലാനുകൾ

|

കോവിഡ് വ്യാപിച്ചതിനു പിന്നാലെ വർക്ക് ഫ്രം ഹോം സംസ്കാരവും ലോകത്ത് വ്യാപിക്കുകയുണ്ടായി. വീട്ടിലിരുന്നും ജോലി ചെയ്യാൻ ജീവനക്കാരെ അ‌നുവദിക്കുന്ന ഈ ജോലി രീതിയിലേക്ക് കൂടുതൽ കമ്പനികളും കടന്നത് കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ തുടർന്നാണ്. ലാപ്ടോപ്പും ഇന്റർനെറ്റും ഉണ്ടെങ്കിൽ എവിടെയിരുന്നു ജോലിചെയ്യാവുന്ന സാഹചര്യത്തിൽ ഐടി കമ്പനികളും മറ്റുമാണ് വർക്ക് ഫ്രം ഹോം സംവിധാനം കൂടുതലായും പ്രോത്സാഹിപ്പിച്ചത്.

വർക്ക് ഫ്രം ഹോം

എന്നാൽ വർക്ക് ഫ്രം ഹോം സംവിധാനം വന്നതോടെ ആളുകളുടെ ഡാറ്റ ഉപയോഗം കൂടി. അ‌തോടെ അ‌തിന് അ‌നുസരിച്ച് ടെലിക്കോം കമ്പനികൾ പ്രത്യേക വർക്ക് ഫ്രം ഹോം പ്ലാനുകൾ പുറത്തിറക്കി. മറ്റു ടെലിക്കോം കമ്പനികളെ പോലെ തന്നെ ബിഎസ്എൻഎല്ലും വർക്ക് ഫ്രം ഹോം പ്ലാനുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് മാറിയതോടെ വർക്ക് ഫ്രം ഹോം എന്ന രീതി കമ്പനികൾ ഏറെക്കുറെ അ‌വസാനിപ്പിച്ചു.

പണി വരുന്നുണ്ട് കേട്ടോ; ടെലിക്കോം കമ്പനികൾ മാർച്ചിന് മുമ്പ് നിരക്ക് 10% വർധിപ്പിക്കുംപണി വരുന്നുണ്ട് കേട്ടോ; ടെലിക്കോം കമ്പനികൾ മാർച്ചിന് മുമ്പ് നിരക്ക് 10% വർധിപ്പിക്കും

പ്ലാനുകൾ പൊളിച്ച് പണിയുക

ഇതോടെ പല ടെലിക്കോം കമ്പനികളും വർക്ക് ഫ്രം ഹോം പ്ലാനുകൾ പൊളിച്ച് പണിയുകയും ചെയ്തു. എന്നാൽ ഏറ്റവും കുറഞ്ഞ തുകയിൽ ഏറ്റവും കൂടുതൽ ഡാറ്റ നൽകുന്ന പ്ലാനുകളിൽ ഒ​ന്നായി ബിഎസ്എൻഎലിന്റെ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഇപ്പോഴും ഉപയോക്താക്കൾക്ക് ലഭ്യമാണ്. 151 രൂപ, 251 രൂപ എന്നീ നിരക്കുകളിലാണ് ബിഎസ്എൻഎലിന്റെ ഈ മികച്ച പ്ലാനുകൾ ലഭ്യമാകുന്നത്. ഈ രണ്ടു പ്ലാനുകളും നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് പരിശോധിക്കാം.

151 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

151 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളും ഡാറ്റ മാത്രമാണ് നൽകുന്നത്. അ‌തിൽ ഏറ്റവും നിരക്കു കുറഞ്ഞ പ്ലാൻ 151 രൂപയുടേത് ആണ്. ഈ പ്ലാനിൽ, ഉപയോക്താക്കൾക്ക് സൗജന്യ Zing സബ്‌സ്‌ക്രിപ്‌ഷനോടൊപ്പം മൊത്തം 40 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിന്റെ ആകെ വാലിഡിറ്റി 28 ദിവസമാണ്. അതായത് ഒരു ജിബിക്ക് വെറും 3.775 രൂപ മാത്രമാണ് ഉപയോക്താക്കൾക്ക് ചെലവാകുന്നത്. നിലവിൽ മറ്റ് കമ്പനികൾ ഡാറ്റ നൽകുന്ന പ്ലാനുകളും നിരക്കുകളുമായി താരതമ്യപ്പെടുത്തിയാൽ 151 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഏറ്റവും ലാഭകരമാണെന്ന് മനസിലാകും.

ബാറ്ററി ഊരാൻ ഇനി കടയിലേക്ക് ഓടേണ്ട; തുറക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കിയാൽ മതിയെന്ന് പുതിയ നിയമംബാറ്ററി ഊരാൻ ഇനി കടയിലേക്ക് ഓടേണ്ട; തുറക്കാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കിയാൽ മതിയെന്ന് പുതിയ നിയമം

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

251 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന വർക്ക് ഫ്രം ഹോം പ്ലാനുകളിൽ രണ്ടാമത്തേത് 251 രൂപയുടേത് ആണ്. ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് 70 ജിബി ഡാറ്റ 28 ദിവസത്തേക്ക് ലഭ്യമാകും. ഇതോടൊപ്പം സൗജന്യ സിംഗ് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. ഈ പ്ലാനിലുള്ള ഓരോ ജിബി ഡാറ്റയ്ക്കും 3.58 രൂപയാണ് ചെലവാകുക. ബിഎസ്എൻഎല്ലിന്റെ 151 രൂപ പ്ലാനിനേക്കാൾ കുറഞ്ഞ ചിലവിൽ ഇവിടെ ഡാറ്റ ലഭിക്കുന്നുണ്ട് എന്നു കാണാം. ഏതൊരാൾക്കും താങ്ങാനാകുന്നവയാണ് ഈ രണ്ട് നിരക്കുകളും എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

28 ദിവസം മാത്രമാണ് ഈ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി

28 ദിവസം മാത്രമാണ് ഈ രണ്ട് പ്ലാനുകളുടെയും വാലിഡിറ്റി. ഇതിൽ കൂടുതൽ ദിവസത്തേക്ക് ഉള്ള ഒരു പ്ലാൻ ആണ് നിങ്ങൾക്ക് ​വേണ്ടത് എങ്കിൽ ബിഎസ്എൻഎല്ലിന്റെ തന്നെ 198 രൂപ പ്ലാനും നോക്കാം. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റയും ലോഖ്ദൂണിനൊപ്പം 40 ദിവസത്തേക്ക് ഗെയിം ആനുകൂല്യങ്ങളും ലഭിക്കും. ബിഎസ്എൻഎൽ ഉടൻ തന്നെ 4ജിയിലേക്ക് മാറും.

അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്അപ്പോ ഈ വിമർശകരൊന്നും മലയാളികളല്ലേ..? കേരളത്തിൽ വോഡഫോൺ ഐഡിയ ഒന്നാമത്, ബിഎസ്എൻഎൽ രണ്ടാമത്

വേഗതക്കുറവ്

ബിഎസ്എൻഎല്ലിനെ സംബന്ധിച്ച് ഏറ്റവുമധികം പേർ പരാതിപ്പെടുന്ന വേഗതക്കുറവ് 2023 ന്റെ ആദ്യ മാസങ്ങളിൽ തന്നെ പരിഹരിക്കപ്പെടും എന്നാണ് ഇപ്പോൾ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. 2013 മാർച്ചോടെ ടെലിക്കോം കമ്പനികൾ നിരക്കുകൾ 10 ശതമാനം വർധിപ്പിക്കുകയാണ് എന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ താരതമ്യേന കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പ്ലാനുകൾ നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളിലേക്ക് ആളുകൾ ആകൃഷ്ടരാകും എന്നാണ് അ‌ധികൃതർ കണക്കുകൂട്ടുന്നത്.

രാജ്യം 5ജി യുഗത്തിലേക്ക് കടന്നിട്ടും

രാജ്യം 5ജി യുഗത്തിലേക്ക് കടന്നിട്ടും 4ജി പോലും തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകാൻ കഴിയാത്ത ​ടെലിക്കോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). നിലവിൽ ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ബിഎസ്എൻഎൽ 4ജി സേവനം ആരംഭിച്ചിട്ടുള്ളത്. അ‌ടുത്ത വർഷം ആദ്യം 4ജിയും ഓഗസ്റ്റ് 15 ന് 5ജി സേവനങ്ങളും ആരംഭിക്കുമെന്ന് കമ്പനി അ‌വകാശപ്പെടുന്നു. സർക്കാരും ടെലിക്കോം മന്ത്രിയും ഇതേ രീതിയിൽ തന്നെയാണ് പ്രതികരിക്കുന്നത്. 4ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ബിഎസ്എൻഎലിന്റെ വരുമാനം വർധിക്കുമെന്നും അ‌ത് സ്ഥാപനത്തെ നിലനിർത്തുന്നതിൽ ഏറെ നിർണായകമാകുമെന്നുമാണ് ബിഎസ്എൻഎൽ അ‌ധികൃതർ വിലയിരുത്തുന്നത്.

കുഴപ്പം പ്ലാനിന്റേതല്ല, തെരഞ്ഞെടുക്കുന്ന ആളുടേതാണ്; ബിഎസ്എൻഎൽ നൽകുന്ന 3 കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾകുഴപ്പം പ്ലാനിന്റേതല്ല, തെരഞ്ഞെടുക്കുന്ന ആളുടേതാണ്; ബിഎസ്എൻഎൽ നൽകുന്ന 3 കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

Best Mobiles in India

Read more about:
English summary
BSNL's work-from-home plans are still available to users as one of the plans that offer the most data at the lowest cost. These two best BSNL plans are available for Rs 151 and Rs 251. Both of these work from home plans from BSNL provide only data to the user.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X