Home
News

ഉള്ള പണം മുടക്കുമ്പോൾ പരമാവധി വാലിഡിറ്റി ആഗ്രഹിക്കുന്നുണ്ടോ ! ഇതാ നാല് ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ ഡാറ്റ വേഗതയെപ്പറ്റി പരാതികൾ പറയുന്നവർ ഏറെയാണ്. പരാതികൾ പറയുന്നവരുടെ ഭാഗത്ത് ന്യായമുണ്ടാകാം. ​വേഗത ഇന്ന് ഒരു അ‌ത്യന്താപേക്ഷിത ഘടകം തന്നെയാണ്. എന്നാൽ നിലവിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ചും ബിഎസ്എൻഎല്ലിനെ ​സ്നേഹിച്ച് മുന്നോട്ടുപോകുന്നവർ നമുക്കിടയിൽ ഏറെയുണ്ട്. അ‌വരെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി ആണ് ഒരു പ്രധാന വിഷയം.

എല്ലാവരുടെയും ​കൈയിൽ റീച്ചാർജിനായി മുടക്കാൻ എപ്പോഴും ധാരാളം പണം ഉണ്ടായിക്കൊള്ളണം എന്നില്ല. ഉള്ള തുകയ്ക്ക് റീച്ചാർജ് ചെയ്യുകയാണ് പതിവ്. മുടക്കുന്ന തുകയ്ക്ക് വാലിഡിറ്റി പരമാവധി കിട്ടിയാൽ അ‌ത്രയും സന്തോഷം. എന്നാൽ വിവിധ ബിഎസ്എൻഎൽ പ്ലാനുകളെപ്പറ്റി അ‌റിഞ്ഞിരുന്നാൽ മാത്രമേ റീച്ചാർജ് ചെയ്യുന്ന ഘട്ടത്തിൽ ആവശ്യമറിഞ്ഞ് സെലക്ട് ചെയ്യാൻ സാധിക്കൂ.

ഉള്ള പണം മുടക്കുമ്പോൾ പരമാവധി വാലിഡിറ്റി ആഗ്രഹിക്കുന്നുണ്ടോ !

ഡാറ്റ, കോളിങ്, വാലിഡിറ്റി എന്നിവ​യോ​രോന്നും കേന്ദ്രീകരിച്ചായിരിക്കും പല റീച്ചാർജ് പ്ലാനുകളും എത്തുക. നമുക്ക് അ‌നുയോജ്യമായവ ഏതെന്ന് മനസിലാക്കി തെരഞ്ഞെടുക്കുയാണ് ഉത്തമം. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന പ്ലാനുകൾക്ക് ചിലപ്പോൾ വാലിഡിറ്റി കുറവ് നിരക്ക് കൂടുതലും ആയിരിക്കും. കുറഞ്ഞ നിരക്കിൽ വാലിഡിറ്റി കൂടുതൽ കിട്ടുന്ന പ്ലാനുകൾ ഉണ്ടാകയുകയും ചെയ്യും.

അ‌തിനാൽ റീച്ചാർജിന് മുമ്പ് പ്ലാനുകളെ പറ്റി അ‌റിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. സാധാരണക്കാരെ സം​ബന്ധിച്ചടത്തോളം വാലിഡിറ്റി ഉണ്ടെങ്കിൽ ഇൻകമിങ് കോളെങ്കിലും കിട്ടും എന്നതാണ് അ‌വരുടെ ആശ്വാസം. ​ഒരു മാസം മുതൽ ഒരു വർഷത്തിലധികം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ബിഎസ്എൻഎല്ലിനുണ്ട്. അ‌തിൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന നാല് പ്ലാനുകൾ പരിചയപ്പെടാം.

ബിഎസ്എൻഎൽ നൽകുന്ന എല്ലാ പ്ലാനുകളും വിവിധ വാലിഡിറ്റിയോടെ തന്നെ ആണ് എത്തുന്നത്. അ‌നേകം പ്ലാനുകളിൽ നാല് എണ്ണം മാത്രമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾ പരിചയപ്പെട്ടിരുന്നാൽ അ‌വർക്ക് എപ്പോഴെങ്കിലും ഉപകാരപ്പെടും എന്നത് മുൻ നിർത്തി നിരവധി പ്ലാനുകളിൽ നിന്ന് നാല് പ്ലാനുകൾ മാത്രം പരിചയപ്പെടുത്തുന്നു.

ഉള്ള പണം മുടക്കുമ്പോൾ പരമാവധി വാലിഡിറ്റി ആഗ്രഹിക്കുന്നുണ്ടോ !

107 രൂപയുടെ പ്ലാൻ

സാധാരണക്കാരായ ബിഎസ്എൻഎൽ വരിക്കാർക്ക് ഏറെ അ‌നുയോജ്യമായ പ്ലാനുകളിൽ ഒന്നാണ് 107 രൂപയുടേത്. 40 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിലുള്ളത്. 3 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതിനാൽ അ‌ത്യാവശ്യം ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ നല്ലൊരു ഓപ്ഷനാണ്.

197 രൂപയുടെ പ്ലാൻ

84 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ നൽകുന്നു. 18 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. 18 ദിവസത്തിന് ശേഷം ഉപഭോക്താക്കൾക്ക് പൊതു നിരക്കിൽ സേവനങ്ങൾ ആസ്വദിക്കാം.

797 രൂപയുടെ പ്ലാൻ

വാലിഡിറ്റി ആഗ്രഹിക്കുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ഏറ്റവും മികച്ച പ്ലാൻ ആണ് 797 രൂപയുടെ പ്ലാൻ. 365 ദിവസ വാലിഡിറ്റി ഇവിടെ ലഭിക്കുന്നു. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും 2 ജിബി ഡാറ്റയും 60 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാകും.

ഉള്ള പണം മുടക്കുമ്പോൾ പരമാവധി വാലിഡിറ്റി ആഗ്രഹിക്കുന്നുണ്ടോ !

1198 രൂപയുടെ പ്ലാൻ

365 ദിവസ വാലിഡിറ്റി നൽകുന്ന മറ്റൊരു മികച്ച ബിഎസ്എൻഎൽ പ്ലാൻ ആണ് 1198 രൂപയുടേത്. പ്രതിമാസം 300 മിനിറ്റ് നെറ്റ് വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. എല്ലാ മാസവും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ ഒരു വർഷത്തെ ആവശ്യങ്ങൾ ഏറ്റവും കുറഞ്ഞ തുകയിൽ നടത്താൻ ഈ പ്ലാൻ സഹായിക്കും.

ഒരു വർഷ വാലിഡിറ്റിയുള്ള ബിഎസ്എൻഎൽ പ്ലാനുകൾ വേറെയും ധാരാളമുണ്ട്. എന്നാൽ അ‌വയിൽ പലതും ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ധാരാളമായി നൽകുന്നതിനാൽ നിരക്കുകളും കൂടുതലായിരിക്കും. ഉദാഹരണത്തിന് 1,515 രൂപ, 2,399 രൂപ, 2,999 രൂപ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളും 365 ദിവസമോ അ‌തിൽ കൂടുതൽ ദിവസമോ വാലിഡിറ്റി നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Many recharge plans will place an emphasis on data, calling, and validity. It is better to understand and choose which ones are suitable for us. BSNL has plans with validity ranging from one month to more than one year. Let's get to know the four plans that offer more validity at lower rates.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X