2023 ൽ നന്നാകാൻ തീരുമാനിച്ചോ?; അ‌തിനു പറ്റിയ ചില പ്ലാനുകൾ ഇതാ!

|

2022 വിടപറയാൻ ഒരുങ്ങുകയാണ്. ഇതിനോടകം നമ്മളിൽ പലരും ചെയ്ത ദീർഘകാല റീച്ചാർജുകളിൽ പലതിന്റെയും കാലാവധിയും വിടപറയാൻ ഒരുങ്ങുകയാണ്. ഒരു വർഷത്തേക്കും മറ്റും പ്ലാനുകൾ ചെയ്യുന്നവർ നിരവധിയുണ്ട്. അ‌വരിൽ പലരും അ‌ടുത്ത വർഷത്തേക്ക് തങ്ങളുടെ ടെലിക്കോം(Telecom) കമ്പനി ഏതൊക്കെ പ്ലാൻ എന്തൊക്കെ ആനുകൂല്യങ്ങളോടെ നൽകും എന്ന് അ‌റിയാൻ കാത്തിരിക്കുകയും അ‌വയെ സ്വീകരിക്കാൻ തയാറെടുക്കുകയുമാണ്.

 

ജിയോ, എയർടെൽ, വിഐ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവ 2023 വർഷത്തേക്കായി ഇതിനോടകം ഒരു വർഷ പ്ലാനുകൾ അ‌വതരിച്ചു കഴിഞ്ഞു. ഈ പ്ലാനുകൾ എന്തൊക്കെയാണെന്നും എത്ര രൂപ അ‌തിന് ചെലവാകുമെന്നും എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാകുമെന്നും പരിശോധിക്കാം. കുറച്ച് ഫണ്ട് കണ്ടെത്തിയാൽ ദീർഘകാല പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ഏറ്റവും ലാഭകരം.

'എന്നെ ഇനി നോക്കേണ്ട'; ഐഫോൺ, സാംസങ്ങ് ഉൾപ്പെടെ ഈ 49 സ്മാർട്ട്ഫോണുകളിൽ 31മുതൽ വാട്സ്ആപ്പ് കിട്ടില്ല'എന്നെ ഇനി നോക്കേണ്ട'; ഐഫോൺ, സാംസങ്ങ് ഉൾപ്പെടെ ഈ 49 സ്മാർട്ട്ഫോണുകളിൽ 31മുതൽ വാട്സ്ആപ്പ് കിട്ടില്ല

ഒറ്റത്തവണത്തെ ഒരു വർഷ റീച്ചാർജ്

ഒറ്റത്തവണത്തെ ഒരു വർഷ റീച്ചാർജ് ഇടയ്ക്കിടയക്ക് റീച്ചാർജ് ചെയ്യേണ്ട ബുദ്ധിമുട്ട് ഒഴിവാക്കും. എന്തെങ്കിലും അ‌ത്യാവശ്യത്തിന് നിൽക്കുന്ന ഘട്ടത്തിലാകും ചിലപ്പോൾ പ്ലാൻ വാലിഡിറ്റി തീർന്നു എന്ന് അ‌റിയുക. പിന്നെ എല്ലാ തിരക്കും മാറ്റിവച്ച് റീച്ചാർജിന്റെ പുറകേ പോകേണ്ടിവരും. കൂടാതെ ഇടയ്ക്ക് പ്ലാൻ നിരക്ക് വർധിച്ചാൽ അ‌തും ബാധ്യതയാകും. ഇങ്ങനെയുള്ള വിവിധ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായകമായ ഒരുവർഷ റീച്ചാർജ് പ്ലാനുകൾ എന്തൊക്കെ എന്ന് നോക്കാം.

2023 നെ വരവേൽക്കാൻ
 

2023 നെ വരവേൽക്കാൻ പതിവ് പോലെ വരാൻ പോകുന്ന വർഷത്തിനെ സൂചിപ്പിക്കുന്ന 2023 രൂപയ്ക്കുള്ള പ്ലാൻ ആണ് ജിയോ ഇക്കുറി ഇറക്കിയിരിക്കുന്നത്. ഇതിനു പുറമെ 2999 രൂപയുടെ പ്ലാൻ ജിയോ പുതുക്കിയിട്ടുമുണ്ട്. 2023 ജനുവരിക്ക് മുമ്പ് ഈ രണ്ട് പ്ലാനുകൾ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് ജിയോ കാത്തുവച്ചിരിക്കുന്നത് എന്നാണ് വിവരം.

''വിളിച്ചാലോ കിട്ടില്ല, ഒച്ചിഴയുന്ന ഡാറ്റ വേഗവും; ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും?''''വിളിച്ചാലോ കിട്ടില്ല, ഒച്ചിഴയുന്ന ഡാറ്റ വേഗവും; ഇങ്ങനെ പോയാൽ എങ്ങനെ ശരിയാകും?''

ജിയോയുടെ 2,023 രൂപയുടെ പുതുവർഷ പ്ലാൻ

ജിയോയുടെ 2,023 രൂപയുടെ പുതുവർഷ പ്ലാൻ

2,023 രൂപയുടെ പുതിയ ജിയോ പ്ലാൻ ഉപയോക്താക്കൾക്ക് 252 ദിവസത്തേക്ക് 2.5 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. അതായത് 28 ദിവസത്തേക്കുള്ള ഡാറ്റയുടെ ഓഫർ 9 തവണ(28 x 9 ) ചെയ്യുന്നതിന് തുല്യം എന്ന് പറയാം. ഓരോ 28 ദിവസത്തെ ചെലവ് കണക്കാക്കിയാൽ ഏകദേശം 224.77 രൂപ വീതം ആണ് ഉപയോക്താക്കൾക്ക് ചെലവാകുന്നത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജനപ്രിയ ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ലഭിക്കും. ​പ്രതിദിന ഡാറ്റ പരിധി പിന്നിട്ടശേഷം ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും.

2,999 രൂപയുടെ ജിയോ പ്ലാൻ

2,999 രൂപയുടെ ജിയോ പ്ലാൻ

ഇയർ ഓഫറുകളുടെ ഭാഗമായി 2,999 രൂപയുടെ പ്ലാനിലേക്ക് പുതിയ ചില ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി ജിയോ പരിഷ്കരിച്ചിട്ടുണ്ട്. സാധാരണയായി 365 ദിവസത്തേക്ക് പ്രതിദിനം 2.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ നേരത്തെയുള്ള 365 ദിവസത്തോടൊപ്പം പുതിയ 23 ദിവസം കൂടി ചേർത്ത് വാലിഡിറ്റി ഇപ്പോൾ 388 (365 + 23) ദിവസമായി ഉയർന്നിട്ടുണ്ട്. അ‌തോടെ 75 ജിബി ഡാറ്റയും അധിക ചിലവില്ലാതെ ലഭിക്കും. ദീർഘകാല പ്ലാനുകൾ ചെയ്തുപോരുന്നവർക്ക് പരിഗണിക്കാവുന്ന പ്ലാനുകളാണ് ഇത് രണ്ടും.

മൂക്ക് കുത്തി വീണത് 26-ാം നിലയിൽ നിന്നും വിമാനത്തിൽ നിന്നും; ഈ ഫോണുകൾ പൊട്ടിത്തകരാത്തതിന് കാരണമെന്താകുംമൂക്ക് കുത്തി വീണത് 26-ാം നിലയിൽ നിന്നും വിമാനത്തിൽ നിന്നും; ഈ ഫോണുകൾ പൊട്ടിത്തകരാത്തതിന് കാരണമെന്താകും

വിഐ 1,799 രൂപ, 2,899 രൂപ പ്ലാനുകൾ

വിഐ 1,799 രൂപ, 2,899 രൂപ പ്ലാനുകൾ

കൂടുതൽ ഡാറ്റ ആവശ്യമില്ലെങ്കിലും ദൈർഘ്യമേറിയ വാലിഡിറ്റിയും അൺലിമിറ്റഡ് വോയ്‌സ് കോളുകളുമുള്ള ഒരു പ്ലാനിനായി തിരയുന്ന വിഐ ഉപഭോക്താക്കൾക്ക് 1,799 രൂപ പ്ലാൻ പരിശോധിക്കാം. ഇതിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട് കൂടാതെ 24 ജിബി ഡാറ്റയും 3,600 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. 365 ദിവസത്തെ വാലിഡിറ്റിയോടെ വരുന്ന 2,899 രൂപയുടെ പ്ലാനാണ് വിഐയുടെ ഒരു വർഷ കാലാവധിയുള്ള മറ്റൊരു പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിന ഉപയോഗത്തിന് പരിധിയില്ലാതെ 850 ജിബി ഡാറ്റ എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

3,099 രൂപയുടെ വിഐ പ്ലാൻ

3,099 രൂപയുടെ വിഐ പ്ലാൻ

വോഡഫോൺ ഐഡിയയുടെ ഏറ്റവും ചെലവേറിയ പ്ലാനാണ് 3,099 രൂപയുടേത്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ ഈ പ്ലാനിൽ ലഭിക്കുന്നു. കൂടാതെ ഒരു വർഷത്തെ ഡിസ്നി + ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും എല്ലാ മാസവും 2 ജിബി ബാക്കപ്പ് ഡാറ്റയും 365 ദിവസത്തെ വാലിഡിറ്റിയോടെ ലഭിക്കും. 1,799 രൂപയുടെ പ്ലാൻ ഒഴികെയുള്ള വിഐയുടെ എല്ലാ ദീർഘകാല പ്ലാനുകളും വാരാന്ത്യ ഡാറ്റ റോൾഓവർ, വിഐ സിനിമകളിലേക്കും ടിവിയിലേക്കും പ്രവേശനം, രാത്രി 12 മുതൽ പുലർച്ചെ 6 വരെ പരിധിയില്ലാത്ത മൊബൈൽ ഡാറ്റ ഉപഭോഗം എന്നീ അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഒരുമാസത്തേക്കുള്ള പ്ലാൻ തേടുകയാണോ? താങ്ങാൻ സാധിക്കുന്ന ​ഒരു പ്ലാൻ ഇതാഒരുമാസത്തേക്കുള്ള പ്ലാൻ തേടുകയാണോ? താങ്ങാൻ സാധിക്കുന്ന ​ഒരു പ്ലാൻ ഇതാ

എയർടെൽ 3359 രൂപ, 2999 രൂപ പ്ലാനുകൾ

എയർടെൽ 3359 രൂപ, 2999 രൂപ പ്ലാനുകൾ

365 ദിവസ വാലിഡിറ്റി ലഭിക്കുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനിന് 3359 രൂപയാണ് ചെലവാകുക. പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ്, എന്നിവ ഈ പ്ലാനിൽപ ലഭ്യമാകും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ എന്നിവയിലേക്ക് ഒരു വർഷത്തെ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതു കൂടാതെ എയർടെലിന്റെ 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനും 365 ദിവസ വാലിഡിറ്റി നൽകുന്നുണ്ട്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് ആനുകൂല്യങ്ങൾ, പ്രതിദിനം 100 എസ്എംഎസ്, വിങ്ക് മ്യൂസിക്, രൂപ. 100 ഫാസ്റ്റേക്ക് ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാണ്.

Best Mobiles in India

English summary
India's leading telecom companies like Jio, Airtel, and VI have already unveiled their one-year plans for 2023. Let's check what these plans are, how much they cost, and what their benefits are. Long-term plans are the most profitable for users if they find some funds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X