വിശ്വസിക്കാം, ചതിക്കില്ല! കുറഞ്ഞ നിരക്കിൽ അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

|
അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

കേരളത്തിലെ ഇന്റർനെറ്റ് സേവന ദാതാക്കളിൽ പ്രമുഖരാണ് കേരള വിഷൻ. ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ നിരവധി പ്ലാനുകളുമായി കേരളത്തിലുടനീളം കേരളാവിഷൻ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകിവരുന്നു. വാണിജ്യ സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ആവശ്യമായ വിവിധ പ്ലാനുകൾ കേരളാവിഷൻ നൽകിവരുന്നുണ്ട്. മികച്ച സേവനവും മെച്ചപ്പെട്ട പ്ലാനുകളും കണക്കിലെടുത്ത് നിരവധി മലയാളികൾ കേരളാവിഷന്റെ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോഗപ്പെടുത്തിവരുന്നു. 2023 ൽ ലഭ്യമാകുന്ന കേരള വിഷന്റെ പ്രമുഖ ബ്രോഡ്ബാൻഡ് പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും എന്തൊക്കെയാണ് എന്ന് പരിചയപ്പെടാം.

40 Mbps, 50 Mbps, 80 Mbps വരെ വേഗതയുള്ള മൂന്ന് പ്രതിമാസ അൺലിമിറ്റഡ് ബ്രോഡ്‌ബാൻഡ് പ്ലാനുകളും 20 Mbps, 40 Mbps വരെ വേഗതയുള്ള വാർഷിക അൺലിമിറ്റഡ് പ്ലാനുകളും ആണ് കേരള വിഷൻ പ്രധാനമായും നൽകിവരുന്നത്. ​കേരളത്തിൽ ഡിജിറ്റൽ വൽക്കരണം ശക്തമാക്കാനും സാധാരണക്കാരിലേക്ക് ഉൾപ്പെടെ ഇന്റർനെറ്റ് എത്തിക്കാനും മിതമായ നിരക്കിൽ ലഭ്യമാകുന്ന കേരള വിഷൻ പ്ലാനുകൾ ഏറെ വലിയ പങ്ക് വഹിക്കുന്നുണ്ട്. കേരളത്തിൽ എല്ലായിടത്തും സേവനം ലഭ്യമാണ് എന്നതും കേരള വിഷനെ മലയാളികളുടെ പ്രിയപ്പെട്ട ബ്രോഡ്ബാൻഡ് സേവനദാതാവാക്കി മാറ്റുന്നു. കേരളാവിഷന്റെ പ്രമുഖ പ്ലാനുകളും അ‌വ നൽകുന്ന ആനുകൂല്യങ്ങളും ഇതാ.


649 രൂപയുടെ കേരള വിഷൻ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ

കേരളാവിഷനിൽനിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്ന അ‌ൺലിമിറ്റഡ് ഇന്റർനെറ്റ് പ്ലാൻ ആണ് 649 രൂപയുടേത്. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് 40 Mbps വരെ വേഗത വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി ഇല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് അ‌വരുടെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കുന്നു. പ്രതിമാസം 649 രൂപ നിരക്കിൽ എത്തുന്ന ഈ പ്ലാൻ അ‌തിനാൽത്തന്നെ നല്ലൊരു ഓപ്ഷനാണ്. ജിഎസ്ടി ഉൾപ്പെടാതെയുള്ള നിരക്കാണ് 649 രൂപ എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

849 രൂപയുടെ കേരള വിഷൻ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ

50 Mbps വരെ വേഗത നൽകുന്ന കേരള വിഷൻ പ്ലാൻ ആണ് 849 രൂപയുടേത്. നിശ്ചിത ഡാറ്റ പരിധി ഈ പ്ലാനിനും നിശ്ചയിച്ചിട്ടില്ല. അ‌തിനാൽ ഉപയോക്താക്കൾക്ക് ആവശ്യത്തിന് ഡാറ്റ ഉപയോഗിക്കാൻ സാധിക്കും. അത്യാവശ്യം നല്ല വേഗതയുള്ള ഒരു പ്ലാൻ ആവശ്യമുള്ള ഉപയോക്താക്കൾക്ക് പ്രതിമാസം 849 രൂപ നിരക്കിൽ എത്തുന്ന ഈ പ്ലാൻ പ്രയോജനപ്പെടുത്താവുന്നതാണ്. ജിഎസ്ടി കൂടാതെയുള്ള നിരക്കാണ് ഇത്.

1,049 രൂപയുടെ കേരള വിഷൻ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ

1,049 രൂപയുടെ ഈ കേരള വിഷൻ ബ്രോഡ്ബാൻഡ് പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 80 Mbps വരെ വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാകും. അ‌ൺലിമിറ്റഡ് പ്ലാൻ ആയതിനാൽത്തന്നെ ഇവിടെയും പ്രതിദിനം ഉപയോഗിക്കാവുന്ന ഡാറ്റയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. അ‌തിനാൽത്തന്നെ മികച്ച വേഗതയിൽ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ഉപയോക്താക്കളെ സഹായിക്കുന്നു. പ്രതിമാസം 1049 രൂപ എന്നത് ജിഎസ്ടി ഇല്ലാതെയുള്ള നിരക്കാണ്.

അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന വാർഷിക പ്ലാനുകൾ

മുകളിൽ പറഞ്ഞ അ‌ൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ എല്ലാം പ്രതിമാസ നിരക്കുകളിൽ ലഭ്യമാകുന്ന കേരളാവിഷൻ പ്ലാനുകളാണ്. എന്നാൽ ദീർഘനാളേക്ക് തെരഞ്ഞെടുക്കാവുന്ന വിവിധ പ്ലാനുകളും കേരള വിഷൻ അ‌വതരിപ്പിച്ചിട്ടുണ്ട്. ആറുമാസം മുതൽ ഒരു വർഷ കാലയളവുകളിൽ വരെ ഈ പ്ലാനുകൾ ലഭ്യമാണ്. ഈ ദീർഘകാല പ്ലാനുകളോടൊപ്പം കേരളവിഷൻ നൽകുന്ന വിവിധ ആനുകൂല്യങ്ങളും ആസ്വദിക്കാൻ സാധിക്കും. കേരള വിഷന്റെ മികച്ച രണ്ട് ദീർഘകാല അ‌ൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.

അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന കേരളാവിഷൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

5,899 രൂപയുടെ കേരള വിഷൻ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ

ഒരു വർഷ കാലയളവിലേക്കുള്ള കേരളവിഷൻ ബ്രോഡ്ബാൻഡ് പ്ലാനിന് 5899 രൂപയാണ് നൽകേണ്ടിവരിക. ഈ പ്ലാൻ ഉപഭോക്താക്കൾക്ക് 20 Mbps വരെ വേഗത വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി ഇല്ലാത്ത യഥാർഥ അൺലിമിറ്റഡ് ഡാറ്റ പ്ലാൻ ആണിത്. അ‌തിനാൽ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അവർക്ക് ആവശ്യമുള്ളത്ര ഡാറ്റ ഉപയോഗിക്കാം. ഒരു വർഷത്തേക്ക് 5,899 രൂപ ചെലവാകുന്ന ഈ പ്ലാനിനെ പ്രതിമാസ അ‌ടിസ്ഥാനത്തിൽ വിലയിരുത്തിയാൽ ഉപയോക്താവിന് മാസം 491 രൂപ മാത്രമാണ് ചെലവാകുന്നത്. പ്രതിമാസ പ്ലാനുകളിൽ 20 Mbps വേഗതയുള്ള പ്ലാനുകൾ ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.

7,699 രൂപയുടെ കേരള വിഷൻ ബ്രോഡ്ബാൻഡ് അൺലിമിറ്റഡ് പ്ലാൻ

ഉപഭോക്താക്കൾക്ക് 40 Mbps വരെ വേഗത നൽകുന്ന കേരള വിഷൻ ഒരുവർഷ അൺലിമിറ്റഡ് ബ്രോഡ്ബാൻഡ് പ്ലാൻ ആണ് 7,699 രൂപയുടേത്. നിശ്ചിത ഡാറ്റ പരിധി ഈ പ്ലാനിലും നിശ്ചയിച്ചിട്ടില്ല. ഒരു വർഷത്തേക്ക് ആവശ്യമുള്ളത്ര ഡാറ്റ ഈ പ്ലാനിലൂടെ ഉപയോഗിക്കാം. ഒരു വർഷത്തേക്ക് 7,699 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക് എന്നതിനാൽ പ്രതിമാസ നിരക്ക് കണക്കാക്കിയാൽ ഏകദേശം 641 രൂപയാണ് ഈ പ്ലാനിനായി ഉപയോക്താക്കൾക്ക് ചെലവാകുന്നത്. ഇൻസ്റ്റലേഷൻ ചാർജുകളും മറ്റും ഇതിനു പുറമേ വരും.

Best Mobiles in India

English summary
Kerala Vision is one of the leading internet service providers in Kerala. Kerala Vision provides various plans for commercial organizations and families. Kerala Vision mainly offers three monthly unlimited broadband plans with speeds up to 40 Mbps, 50 Mbps and 80 Mbps and annual unlimited plans with speeds up to 20 Mbps and 40 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X