ഓണ്‍ലൈനിലൂടെ നിങ്ങളുടെ യശസ് എങ്ങനെ ഉയര്‍ത്താം?
നിങ്ങള്‍ ഒരു പുതിയ വ്യക്തിയെ കണ്ടെത്തുമ്പോള്‍ അവരെ നിങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ തിരയുകയും അതിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. അതിലൂടെ അവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ വിവരങ്ങള്‍ എല്ലാം മനസ്സിലാക്കാം.

ഈ ദിവസങ്ങളില്‍ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ മറ്റുളളവര്‍ എല്ലാവരും തന്നെ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയില്‍ നിന്നും നിങ്ങളിലേക്കുളള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
ഒരു തൊഴില്‍ ഉടമയോ ബിസിനസ് പാര്‍ട്ട്‌നറോ ആണെങ്കില്‍ നിങ്ങളെ കുറിച്ച് അവര്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ പ്രതിനിധീകരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഒരു സാഹചര്യത്തില്‍ വിങ്ങളുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ മികച്ചതാക്കാനും അതിലൂടെ നല്ല മതിപ്പുണ്ടാക്കാനും താഴെ പറയുന്ന ഡൈ് പിന്തുടരുക.

ഗൂഗിള്‍ സര്‍ച്ച്
നിങ്ങളെ ഒരു ഇന്റര്‍വ്യൂന് ക്ഷണിക്കുന്നതിനു മുന്‍പ് അവര്‍ നിങ്ങളെ ഗൂഗിളില്‍ തിരയുന്നത് സ്വാഭാവികമാണ്. അവിടെ നിങ്ങളുടെ വിവരങ്ങള്‍ വളരെ മികച്ചതാണ് എന്ന് തെളിയിക്കേണ്ടത് വളരെ പ്രാധാനപ്പെട്ട് ഒന്നാണ്.
നിങ്ങളുടെ സമ്മതം ഇല്ലാതെ പങ്കിട്ട നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട് നിങ്ങള്‍ക്ക് ആവശ്യപ്പെടാം. ഗൂഗിള്‍ സെര്‍ച്ചിലെ ഫോട്ടോ, പ്രൊഫൈല്‍ ലിങ്ക്, വെബ്‌പേജ് എന്നിവ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നീക്കം ചെയ്യാന്‍ വെബ് ഉടമയോട് ചോദിക്കാവുന്നതാണ്.

സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ക്രമീകരിക്കുക
സോഷ്യല്‍ മീഡിയ പ്രെഫൈലുകളില്‍ അക്കൗണ്ട് ഐഡിയായി പേര് ഉപയോഗിക്കുന്നില്ല എങ്കില്‍, പേരു ഉപയോഗിച്ച് എളുപ്പത്തില്‍ തിരയാം. ഈ രീതിയില്‍ നിങ്ങളുടെ പ്രൊഫൈല്‍ മറ്റൊരാളിന്റെ കണ്ണില്‍ എങ്ങനെയാണ് കാണപ്പെടുന്നതെന്നും അറിയാം. അതില്‍ ഏതെങ്കിലും ഗുണമില്ലാത്തതെന്നു നോന്നിയാല്‍ അത് തിരുത്തുകയോ ഇല്ലാതാക്കുയോ ചെയ്യാം.

നല്ല ഉളളടക്കം സൃഷ്ടിക്കുക
ഇതൊരു തെറ്റായ രീതിയില്‍ എടുക്കരുത്. നല്ലൊരു ഉളളടക്കം സൃഷ്ടിക്കുക എന്നു പറഞ്ഞാല്‍ ഒരു വ്യാജ ചിത്രം നിര്‍മ്മിക്കുക എന്നല്ല. നങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണ് എന്ന് ഉറപ്പാക്കുകയും വേണം.


Click it and Unblock the Notifications