ഓണ്‍ലൈനിലെ മതിപ്പ്‌ നിലനിര്‍ത്താന്‍ ചില മികച്ച വഴികള്‍

Posted By: Archana V

പുതിയൊരാളെ കണ്ടുമുട്ടിയാല്‍ അവരെയും കൂടി നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്‌. ഇത്തരം സാഹചര്യത്തില്‍
അവര്‍ നിങ്ങളുടെ പ്രൊഫൈല്‍ നോക്കുകയും നിങ്ങള്‍ ആരാണന്ന്‌ തിരയുകയും ചെയ്യും. നിങ്ങളെ കുറിച്ച്‌ കൂടുതല്‍ അറിയാല്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കക്കും കുടുംബാംഗങ്ങള്‍ക്കും മറ്റും ഇതിനായി ഗൂഗിള്‍ , ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ , ലിങ്ക്‌ഡിന്‍ എന്നിവ ഉപയോഗപ്പെടുത്താന്‍ കഴിയും.

ഓണ്‍ലൈനിലെ മതിപ്പ്‌ നിലനിര്‍ത്താന്‍ ചില മികച്ച വഴികള്‍

അതെ സമയം തൊഴില്‍ദാതാക്കള്‍ അല്ലെങ്കില്‍ ബിസിനസ്സ്‌ പങ്കാളികള്‍ എന്നിവണ്‌ ഈ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ അവര്‍ കണ്ടെത്തുന്നത്‌ നിങ്ങളെ സംബന്ധിക്കുന്ന യഥാര്‍ത്ഥ കാര്യങ്ങള്‍ ആയിരിക്കണം എന്ന്‌ ഉറപ്പ്‌ വരുത്തണം.

അതിനാല്‍ നിങ്ങളുടെ ഓണ്‍ലൈന്‍ പ്രൊഫൈല്‍ കൃത്യതയോടെ സൂക്ഷിക്കുന്നതിനും ആദ്യ കാഴ്‌ചയില്‍ തന്നെ മതിപ്പ്‌ തോന്നുന്നതിനും താഴെപറയുന്ന മാര്‍ഗങ്ങള്‍ പിന്തുടരുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്വയം ഗൂഗിള്‍ ചെയ്യുക

നിങ്ങള്‍ ഒരു ഇന്റര്‍വ്യൂവിന്‌ ചെല്ലുകയാണെങ്കില്‍ നിങ്ങളെ വിളിക്കും മുമ്പ്‌ തൊഴില്‍ദാതാവ്‌ നിങ്ങളെ സംബന്ധിച്ച്‌ ഗൂഗിളില്‍ തിരഞ്ഞു നോക്കും. ആ സന്ദര്‍ഭത്തില്‍ നിങ്ങളെ സംബന്ധിച്ച്‌ മോശമായിട്ട്‌ ഒന്നും പ്രത്യക്ഷപ്പെടാതിരിക്കാന്‍ മുന്‍കൂട്ടി ഉറപ്പ്‌ വരുത്തണം.

നിങ്ങളെ സംബന്ധിക്കുന്ന അത്തരത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ അനുവാദം കൂടാതെ ഷെയര്‍ ചെയ്‌തിട്ടുള്ള സ്വകാര്യവും വ്യക്തിപരവുമായ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിളിനോട്‌ നിങ്ങള്‍ക്ക്‌ ആവശ്യപ്പെടാം.

നിങ്ങള്‍ക്ക്‌ ഒരു ഫോട്ടോ, പ്രൊഫൈല്‍ ലിങ്ക്‌, , വെബ്‌പേജ്‌ എന്നിവ ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നും നീക്കം ചെയ്യണം എന്നുണ്ടെങ്കില്‍ സാധാരണയായി വെബ്‌സൈറ്റ്‌ ഉടമസ്ഥരോട്‌ ( വെബ്‌മാസ്‌റ്റര്‍) അത്‌ നീക്കം ചെയ്യാന്‍ ആവശ്യപ്പെടാം.

സോഷ്യല്‍ മീഡിയ പ്രൊഫൈലും സെറ്റിങ്‌സും കൈകാര്യം ചെയ്യുക

നിങ്ങളുടെ പേര്‌ അക്കൗണ്ട്‌ ഐഡി ആയിട്ട്‌ ഉപയോഗിച്ചിട്ടില്ല എങ്കില്‍ നിങ്ങളെ പെട്ടെന്ന്‌ സെര്‍ച്ച്‌ ചെയ്‌ത്‌ കണ്ടെത്താം. ഇത്തരത്തില്‍ മറ്റുള്ളവര്‍ നിങ്ങളുടെ പ്രൊഫൈല്‍ കാണുന്നത്‌ എങ്ങനെ ആണന്ന്‌ മനസിലാക്കാന്‍ കഴിയും. നിങ്ങള്‍ക്ക്‌ ഗുണകരമല്ലാത്തത്‌ എന്തെങ്കിലും കാണുകയാണെങ്കില്‍ അത്‌ ഡിലീറ്റ്‌ ചെയ്‌ത്‌ കളയാം . അങ്ങനെയെങ്കില്‍ പിന്നീടാര്‍ക്കും അത്‌ കാണാന്‍ കഴിയില്ല.

ഫേസ്‌ബുക്കിലാണെങ്കില്‍ പ്രൈവസി സെറ്റിങ്‌സില്‍ പോയി ലിമിറ്റ്‌ പാസ്റ്റ്‌ പോസ്റ്റ്‌ വിസിബിലിറ്റി എന്നത്‌ ഹൈഡ്‌ എവരിതിങ്‌ അറ്റ്‌വണ്‍സ്‌ എന്നാക്കി മാറ്റുക. നിങ്ങള്‍ക്ക്‌ സമയം ഇല്ല എങ്കില്‍ ബ്രാന്‍ഡ്‌യുവര്‍സെല്‍ഫ്‌, റെപ്യൂട്ടേഷന്‍ ഡോട്ട്‌ കോം തുടങ്ങിയ സേവനങ്ങളുടെ സഹായം തേടാം.

മികച്ച ഇയര്‍ ഫോണുകള്‍ എങ്ങനെ തിരഞ്ഞെടുക്കാം?

അനുകൂലമായ ഉള്ളടക്കം നല്‍കുക

ഇത്‌ തെറ്റായ രീതിയില്‍ എടുക്കരുത്‌. അനുകൂലമായ ഉള്ളടക്കം നല്‍കുന്നതിനായി നിങ്ങളെ സംബന്ധിച്ച്‌ വ്യാജ പ്രതിച്ഛായ സൃഷ്ടിക്കരുത്‌. നിങ്ങള്‍ ആരാണന്ന്‌ സത്യസന്ധമായി നല്‍കുക. ഇതായിരിക്കണം നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ പ്രതിനിധീകരിക്കുന്നത്‌.

നിങ്ങളുടെ കഴിവുകള്‍, താല്‍പര്യങ്ങള്‍, സന്നദ്ധസേവനങ്ങള്‍, നേട്ടങ്ങള്‍ തുടങ്ങിയതിന്റെ വിവിരങ്ങള്‍ പ്രൊഫൈലില്‍ അപഡേറ്റ്‌ ചെയ്യുക. ഇത്‌ സംബന്ധിച്ച്‌ പതിവായി എന്തെങ്കിലും ബ്ലോഗ്‌ പോസ്‌റ്റ്‌ ചെയ്യുക. പ്രതികൂല ഫലം ഒഴിവാക്കാന്‍ സഹായിക്കുന്ന ഗുണകരമായ കാര്യങ്ങള്‍ പോസ്‌റ്റ്‌ ചെയ്യാന്‍ ശ്രമിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
When we meet a new person, we make sure that they get added up to our social media accounts. So in this case, follow the below guide to clean up your online profile and make a good first impression.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot