Just In
- 3 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 4 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 5 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 7 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- News
പി സരിൻ പുതിയ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍; ചെയർമാൻ വിടി ബൽറാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Sports
IND vs NZ: ഇഷാനും ഗില്ലും ഫ്ളോപ്പ്! പൃഥ്വിയെ തഴഞ്ഞതിന്റെ ശാപം? ടി20യില്‍ വേണ്ട
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
കുഴപ്പം പ്ലാനിന്റേതല്ല, തെരഞ്ഞെടുക്കുന്ന ആളുടേതാണ്; ബിഎസ്എൻഎൽ നൽകുന്ന 3 കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ
ഇന്റർനെറ്റ് ഉപയോഗം വീടുകളിൽ വർധിച്ചുവരികയാണ്. വൈദ്യുതി, വെള്ളം എന്നിവ പോലെ കുടുംബ ജീവിതത്തിനു വേണ്ട ഒരു അടിസ്ഥാന ഘടകമായി ഇന്ന് ഇന്റർനെറ്റ് വളർന്നുകൊണ്ടിരിക്കുന്നു. നിരവധി വീടുകളിൽ ഇപ്പോൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് പ്ലാനുകൾ ഉപയോഗിക്കുന്നു. നിരവധി പേർ ബ്രോഡ്ബാൻഡ് പ്ലാനുകളിലേക്ക് മാറാൻ തയാറെടുത്തുകൊണ്ടിരിക്കുന്നു. ഇത്തരത്തിൽ വീടുകളിൽ ബ്രോഡ്ബാൻഡ് ഉപയോഗിക്കുന്നവരും ഉപയോഗിക്കാൻ തുടങ്ങുന്നവരും പരിചയപ്പെട്ടിരിക്കേണ്ട ഏതാനും പ്ലാനുകൾ ബിഎസ്എൻഎൽ(BSNL) പുറത്തിറക്കിയിട്ടുണ്ട്.

ഉപയോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് തെരഞ്ഞെടുക്കാൻ സാധക്കുന്നവയാണ് ഈ പ്ലാനുകൾ. ഇന്ന് വിപണിയിൽ ധാരാളം ബ്രോഡ്‌ബാൻഡ് പ്ലാനുകൾ ലഭ്യമാണ. ഏതാണ് നല്ല ഓഫർ, ഏതാണ് മോശം എന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. ഒരു പ്ലാനും നൽകുന്ന സേവനം അത്ര മോശമാകില്ല. ഓരോ പ്ലാനും നൽകുന്ന സേവനങ്ങൾ വ്യത്യസ്തമായിരിക്കും. അതിനർഥം ഒന്ന് മോശമാണ് എന്നല്ല. നിങ്ങളുടെ ആവശ്യത്തിന് ആ പ്ലാൻ യോജിച്ചത് ആയിരിക്കില്ല എന്നുമാത്രം.

പ്ലാൻ തിരഞ്ഞെടുക്കുമ്പോൻ ഉപയോഗത്തിന് അനുസരിച്ചുള്ള പ്ലാൻ സെലക്ട് ചെയ്യേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. തെറ്റായ പ്ലാൻ തെരഞ്ഞെടുത്തശേഷം പ്ലാനിനെയും ബിഎസ്എൻഎലിനെയും കുറ്റം പറയുന്നതിൽ അർഥമില്ല. മികച്ച മൂല്യമുള്ള പ്ലാനുകളാണ് ബിഎസ്എൻഎൽ നൽകിവരുന്നത്. കുറഞ്ഞ നിരക്കിലുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളാണ് നിങ്ങൾ അന്വേഷിക്കുന്നത് എങ്കിൽ മൂന്ന് മികച്ച പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അവ പരിചയപ്പെടാം.

ഉപഭോക്താക്കൾക്കായി മൂന്ന് ഫൈബർ ബേസിക് പ്ലാനുകൾ ഇപ്പോൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ഫൈബർ ബേസിക് നിയോ( Fibre Basic NEO), ഫൈബർ ബേസിക് (Fibre Basic), ഫൈബർ ബേസിക് പ്ലസ് (Fibre Basic Plus) എന്നിങ്ങനെയാണ് ഈ പ്ലാനുകളുടെ പേര്. ഫൈബർ ബേസിക് നിയോ ബിഎസ്എൻഎലിൽ നിന്നുള്ള ഒരു പ്രൊമോഷണൽ ഓഫറാണ്, ഇത് പുതിയ ഉപഭോക്താക്കൾക്ക് ആറ് മാസം വരെ മാത്രമേ ലഭ്യമാകൂ. അതിനുശേഷം, ഉപഭോക്താവ് ഫൈബർ ബേസിക് പ്ലാനിലേക്കോ ഇഷ്ടമുള്ള മറ്റ് ഏതെങ്കിലും പ്ലാനിലേക്കോ മാറണം.

ബിഎസ്എൻൽ ഫൈബർ ബേസിക് നിയോ പ്ലാനിനായി പ്രതിമാസം 449 രൂപയാണ് മുടക്കേണ്ടത്. 30 എംബിപിഎസ് വേഗതയിൽ എല്ലാ മാസവും 3.3ടിബി അല്ലെങ്കിൽ 3300ജിബി ഡാറ്റ ആണ് ഈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. നിശ്ചിത ഡാറ്റ ഉപയോഗ പരിധി പിന്നിട്ടു കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയുന്നു. ഉപയോക്താക്കൾക്ക് ഒരു ഫിക്‌സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഈ പ്ലാനിനൊപ്പം ലഭിക്കും.

ബിഎസ്എൻഎൽ നൽകുന്ന മറ്റൊരു ബ്രോഡ്ബാൻഡ് പ്ലാൻ ആയ ഫൈബർ ബേസിക് പ്രതിമാസം 499 രൂപയ്ക്ക് ആണ് ലഭ്യമാകുക. 40 എംബിപിഎസ് വേഗതയും എല്ലാ മാസവും 3.3 ടിബി ഡാറ്റയും ഫൈബർ ബേസിക് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 599 രൂപയ്ക്ക് പ്രതിമാസം 60 എംബിപിഎസ് വേഗതയിൽ 3.3 ടിബി ഡാറ്റ ലഭ്യമാക്കുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് ഫൈബർ ബേസിക് പ്ലസ്.

കൂടാതെ ഉപയോക്താക്കൾക്ക് ഫിക്സഡ്-ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ലഭിക്കും. മറ്റ് ഫൈബർ ബേസിക് പ്ലാനുകളിൽ ഉള്ളതുപോലെ നിശ്ചിത ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ ഫൈബർ ബേസിക് പ്ലസ് പ്ലാനിന്റെയും ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. ബിഎസ്എൻഎല്ലിന്റെ ഫൈബർ ബേസിക് പ്ലാനുകൾ എല്ലാ സർക്കിളുകളിലും ലഭ്യമായേക്കില്ല എന്നത് ശ്രദ്ധിക്കുക.

അതേസമയം, നിങ്ങൾ മറ്റ് ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കായി തിരയുകയാണെങ്കിൽ, 75-ഫൈബർ ബേസിക് പ്ലാനുകൾ പരിശോധിക്കാം. 75 ദിവസത്തെ വാലിഡിറ്റിയിൽ ഇന്റർനെറ്റ്, കോളിംഗ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യേക പ്ലാനുകൾ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ദിനത്തിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചതാണ്. 275 രൂപ പ്ലാൻ, 775 രൂപ പ്ലാൻ എന്നിവയാണ് ഫ്രീഡം 75-ഫൈബറിനു കീഴിൽ ലഭ്യമായ പ്ലാനുകൾ.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470