വരിക്കാർ പരാതിയിലൂടെ പോരാടി നേടിയ റീച്ചാർജ് പ്ലാൻ, ഇവ ഒഴിവാക്കിയാൽ പോക്കറ്റ് കീറും!
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ കുറച്ച് വർഷങ്ങൾ മുൻപ് വരെ ഒരു മാസം മുഴുവൻ വാലിഡിറ്റി ലഭ്യമാക്കുന്ന റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിരുന്നില്ല. അതായത് 28 ദിവസം, 56 ദിവസം, 84 ദിവസം എന്നിങ്ങനെയൊക്കെയായിരുന്നു ഈ റീച്ചാർജ് പ്ലാനുകളുടെ വാലിഡിറ്റി എത്തിയിരുന്നത്. അവ ഒരിക്കലും റൗണ്ട് വാലിഡിറ്റി നൽകിയിരുന്നില്ല.
അതായത് ഒരു മാസത്തേക്കോ രണ്ട് മാസത്തേക്കോ മൂന്ന് മാസത്തേക്കോ ഒരു പ്ലാൻ തെരഞ്ഞെടുത്താൽ അവിടെയെല്ലാം രണ്ടും നാലും ആറും ദിവസങ്ങൾ വീതം കുറവ് വാലിഡിറ്റിയാണ് ലഭ്യമായിരുന്നത്. അവ ഒരിക്കലും റൗണ്ട് വാലിഡിറ്റി നൽകിയിരുന്നില്ല. ഇതിലൂടെ വർഷത്തിൽ 13 മാസത്തിന് വേണ്ട റീച്ചാർജ് വരിക്കാർ ചെയ്യേണ്ടിവന്നു.

എന്നാൽ വരിക്കാരുടെ ഏറെ നാളത്തെ പരാതികളെ തുടർന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിർദ്ദേശപ്രകാരം ടെലിക്കോം കമ്പനികൾക്ക് കുറഞ്ഞത് 30 ദിവസത്തെ സേവന വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കേണ്ടി വന്നു. അങ്ങനെയാണ് 'വർഷത്തിൽ 13 മാസം' എന്ന പ്രസിദ്ധമായ കൊള്ളയ്ക്ക് പരിഹാരമായത്.
ട്രായ് നിർദേശപ്രകാരം മാസം മുഴുവൻ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ അവതരിപ്പിച്ചെങ്കിലും 28, 56, 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ ഇപ്പോഴും ടെലിക്കോം കമ്പനികളുടെ പ്ലാനുകളുടെ പട്ടികയിൽ സജീവമായി കാണാം. എങ്കിലും അതോടൊപ്പം ഇപ്പോൾ 30, 60, 90 ദിവസ വാലിഡിറ്റികളിലുള്ള പ്ലാനുകളും ലഭ്യമായിരിക്കുന്നു.

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികളിൽ ഒന്നായ എയർടെൽ തങ്ങളുടെ വരിക്കാർക്കായി 30, 60, 90 ദിവസത്തെ സേവന വാലിഡിറ്റിയുള്ള ഒന്നിലധികം പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ അടക്കം വാഗ്ദാനം ചെയ്തുകൊണ്ടാണ് ഈ പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകളെക്കുറിച്ചും അവയുടെ ആനുകൂല്യങ്ങളെക്കുറിച്ചും പരിചയപ്പെടാം.
30 ദിവസ വാലിഡിറ്റി ലഭിക്കുന്ന എയർടെൽ പ്ലാനുകൾ: എയർടെല്ലിന് 30 ദിവസത്തെ വാലിഡിറ്റി ലഭ്യമാക്കുന്ന മൂന്ന് പ്ലാനുകൾ ഉണ്ട്. അവ 199 രൂപ, 296 രൂപ, 489 രൂപ നിരക്കുകളിൽ എത്തുന്നു. ഈ പ്ലാനുകളിലെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവ സഹിതമാണ് എത്തുന്നത്.
30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ പ്ലാനുകളിലെ ഡാറ്റയുടെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. 199 രൂപയുടെ പ്ലാനിൽ 3 ജിബി ഡാറ്റയും 296 രൂപ പ്ലാനിൽ 25 ജിബി ഡാറ്റയും 489 രൂപയുടെ പ്ലാനിൽ 50 ജിബി ഡാറ്റയും ആണ് ലഭിക്കുക. 296 രൂപയുടെയും 489 രൂപയുടെയും പ്ലാനുകളിൽ അൺലിമിറ്റഡ് 5G ഡാറ്റ ഓഫറും ലഭിക്കും.

60 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാൻ: 519 രൂപയുടെ എയർടെൽ പ്ലാനിന് 60 ദിവസ വാലിഡിറ്റിയുണ്ട്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണിതിലെ പ്രധാന ആനുകൂല്യങ്ങൾ. അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് തുടങ്ങിയ എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഇതിലുണ്ട്.
90 ദിവസത്തെ വാലിഡിറ്റിയുള്ള എയർടെൽ പ്ലാൻ: 779 രൂപയുടെ എയർടെൽ പ്ലാൻ 90 ദിവസ വാലിഡിറ്റിയിൽ വരുന്നു. ഇത് പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും നൽകുന്നു. അൺലിമിറ്റഡ് 5G ഡാറ്റ, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണീ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications







