Just In
- 46 min ago
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- 4 hrs ago
എല്ലാമറിഞ്ഞ് കൂടെ നിൽക്കുന്നവരെ കൈവിടാത്ത ബിഎസ്എൻഎൽ; സാധാരണക്കാർക്കുള്ള പ്രിയ പ്ലാൻ ഇതാ
- 17 hrs ago
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- 18 hrs ago
'ക്യാപ്സ്യൂൾ' വിട്ടൊരു കളിയില്ല! ഓസ്ട്രേലിയൻ മരുഭൂമിയിൽ കാണാതായ റേഡിയോ ആക്ടീവ് കാപ്സ്യൂൾ തിരിച്ചുകിട്ടി
Don't Miss
- News
ബജറ്റ് 2023: കെട്ടിട നികുതി കൂട്ടി, ഒന്നിലധികം വീടുളളവർക്ക് അധിക നികുതി, വൈദ്യുതി-വാഹന നികുതിയും കൂട്ടി
- Automobiles
ടാറ്റയെ പൂട്ടാന്‍ XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്‍ത്തി മഹീന്ദ്രയുടെ ടീസര്‍
- Movies
കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന കാവ്യ; ഇന്ന് അമ്മയല്ലേയെന്ന് ആരാധകർ, വൈറലായി ചിത്രം!
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്‍
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Lifestyle
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്‍ണമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
- Finance
ദിവസ വരുമാനത്തിൽ നിന്ന് 58 രൂപ നീക്കിവെച്ചാൽ 8 ലക്ഷം രൂപ സ്വന്തമാക്കാം; ലക്ഷങ്ങൾ നേടാൻ ഇതാ വഴി
ഒരുമുറൈ വന്ത് പാർത്തായാ; 30 ദിവസത്തേക്ക് കൂടെക്കൂട്ടാൻ പറ്റിയ നാല് എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ
ഒരു മാസത്തേക്ക് റീച്ചാർജ് ചെയ്യുന്ന ആളുകൾ ഏറെയാണ്. ഏതെങ്കിലും ഒരു പ്ലാൻ ഒരു തവണ ചെയ്തുകഴിഞ്ഞാൽ പിന്നീട് ആപ്ലാൻ തന്നെ പതിവായി ചെയ്തുപോരുന്നതാണ് ഭൂഭിഭാഗം ആളുകളുടെയും ഒരു രീതി. എന്നാൽ അതിനെക്കാൾ മികച്ച പ്ലാനുകൾ നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ അതേ കമ്പനിതന്നെ നൽകുന്നുണ്ടാകാം. അത് സ്വന്തമാക്കണമെങ്കിൽ വിപണിയിൽ ലഭ്യമായ മറ്റ് പ്ലാനുകൾ എന്താണ് എന്നം അവ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഒരു തവണയെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് എയർടെൽ. തങ്ങളുടെ വരിക്കാർക്കായി വിവിധ തരത്തിലുള്ള പ്ലാനുകൾ പുറത്തിറക്കിയിട്ടുള്ള എയർടെൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള നാല് പ്രീപെയ്ഡ് പ്ലാനുകളാണ് ഉപയോക്താക്കൾക്ക് ഇപ്പോൾ നൽകിവരുന്നത്. ടെലിക്കോം റെഗുലേറ്ററി 30 ദിവസത്തെ പ്ലാനുകൾ പുറത്തിറക്കണമെന്ന് നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഉണ്ടായവയാണ് ഈ പ്ലാനുകൾ.

30 ദിവസത്തേക്കുള്ള എയർടെൽ പ്ലാനുകൾ 296 രൂപ, 199 രൂപ, 109 രൂപ, 181 രൂപ എന്നീ നിരക്കുകളിലാണ് എത്തുന്നത്. ഈ നാല് പ്ലാനുകളിൽ 181 രൂപ പ്ലാൻ ഡാറ്റ മാത്രമുള്ള വൗച്ചറാണ്, മറ്റ് പ്ലാനുകൾ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങളോടും കൂടിയാണ് വരുന്നത്. ഈ നാലു പ്ലാനുകളിൽ ഓരോ പ്ലാനും ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലാകും പ്രയോജനപ്പെടുക. അതിൽനിന്ന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാൻ ഈ നാല് പ്ലാനുകളെയും ഒരു തവണ ഒന്ന് കണ്ടുകളയാം.

296 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 296 രൂപയുടെ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിൽ ആകെ 25 ജിബി ഡാറ്റയാണ് ലഭിക്കുക. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ സഹിതമുള്ള എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും.

199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
എയർടെല്ലിന്റെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഉപയോക്താക്കൾക്ക് ആകെ 3 ജിബി ഡാറ്റ ആണ് ലഭിക്കുക. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 300 എസ്എംഎസും ലഭിക്കും. കൂടാതെ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ് എന്നിവയടക്കം എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ആസ്വദിക്കാം.

109 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
30 ദിവസ വാലിഡിറ്റി നൽകുന്ന മറ്റൊരു എയർടെൽ പ്ലാൻ ആണ് 109 രൂപയുടേത്. ഈ പ്ലാൻ ഉപഭോക്താക്കൾക്കായി 200എംബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 99 രൂപയുടെ ടോക്ക്ടൈം, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കും. കോളുകൾക്ക് 2.5 പൈസ/സെക്കൻഡും ലോക്കൽ എസ്എംഎസിന് 1 രൂപയും ഈടാക്കുമ്പോൾ എസ്ടിഡി എസ്എംഎസിന് 1.5 രൂപ.

181 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
30 ദിവസത്തെ വാലിഡിറ്റി ഉണ്ടെങ്കിലും എയർടെലിന്റെ 181 രൂപയുടെ പ്ലാൻ ഒരു വാലിഡിറ്റി വൗച്ചറല്ല. ഈ 181 രൂപയുടെ പ്ലാൻ ഉപയോഗിക്കണം എങ്കിൽ എയർടെലിൽനിന്നുള്ള ഏതെങ്കിലും ഒരു ബേസിക് പ്രീപെയ്ഡ് പ്ലാൻ ഉണ്ടാവേണ്ടതുണ്ട്. ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അങ്ങനെ ആകെ 30 ജിബി ഡാറ്റ. നിങ്ങളുടെ ബേസിക് പ്രീപെയ്ഡ് പ്ലാനിന്റെ ഡാറ്റ മതിയാകാത്ത അവസരങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ ആയി 181 രൂപയുടെ ഈ എയർടെൽ പ്ലാൻ ഉപകാരപ്പെടും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470