മൂന്നെണ്ണമുണ്ട്, നിരാശപ്പെ​ടേണ്ടിവരില്ല! 56 ദിവസം വാലിഡിറ്റി തരുന്ന ഉശിരൻ എയർടെൽ പ്ലാനുകൾ

|

ടെലിക്കോം പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ എത്ര ദിവസത്തേക്കാണ് ഓരോ പ്ലാനും കമ്പനികൾ നൽകുന്നത് എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. കുറഞ്ഞ തുകയ്ക്ക് കൂടുതൽ ദിവസം ആനുകൂല്യം ലഭിക്കുന്ന പ്ലാനുകളോടാണ് ആളുകൾക്ക് താൽപര്യം. എന്നാൽ കൂടുതൽ ദിവസത്തേക്ക് കൂടുതൽ നിരക്ക് ഈടാക്കുന്നതിലാണ് ടെലിക്കോം കമ്പനികളുടെ സന്തോഷം. 28 ദിവസം, 30 ദിവസം, 56 ദിവസം, 90 ദിവസം, 365 ദിവസം തുടങ്ങി വിവിധ വാലിഡിറ്റികളിൽ എത്തുന്ന ധാരാളം പ്ലാനുകൾ ഇന്ന് എല്ലാ ടെലിക്കോം കമ്പനകളും നൽകുന്നുണ്ട്.

 

നിരവധി വാലിഡിറ്റികളിലുള്ള പ്ലാനുകൾ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലും ഇത്തരത്തിൽ നിരവധി വാലിഡിറ്റികളിലുള്ള പ്ലാനുകൾ നൽകുന്നു. ഇതിൽ ഉപയോക്താക്കൾക്ക് ഏറെ പ്രയോജനപ്രദമായ പ്ലാനുകളാണ് 56 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്നത്. ഹൃസ്വകാലത്തേക്കുമല്ല, ദീർഘകാലത്തേക്കുമല്ല ഈ പ്ലാനുകൾ എന്നത് നിരവധി പേർക്ക് ഉപകാരപ്രദമാണ്. അ‌തായത് ഒരുമാസത്തേക്ക് റീച്ചാർജ് ചെയ്യുന്നതിനെക്കാൾ ലാഭകരമാണ് ദീർഘനാളേക്കുള്ള റീച്ചാർജ് ചെയ്യുന്നത്.

ബിഎസ്എൻഎൽ അ‌ൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അ‌ൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!ബിഎസ്എൻഎൽ അ‌ൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അ‌ൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!

ദീർഘകാല പ്ലാനുകൾ

എന്നാൽ ദീർഘകാല പ്ലാനുകൾ ലാഭകരമാണെങ്കിലും ഒന്നിച്ച് വലിയൊരു തുക എടുക്കാൻ പല ഉപയോക്താക്കൾക്കും സാധിച്ചെന്നുവരില്ല. അ‌ത്തരം ആളുകൾക്ക് ഏതാണ്ട് രണ്ടുമാസത്തോടടുത്ത് വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഈ 56 ദിവസ പ്ലാനുകൾ ഉപകാരപ്രദമാണ്. 56 ദിവസ വാലിഡിറ്റി എന്നു പറയുമ്പോൾ രണ്ടുമാസം തികച്ച് ഉണ്ടാവില്ല എന്നകാര്യം ശ്രദ്ധിക്കണം. അ‌വിടെ എയർടെൽ കുറച്ച് പിശുക്ക് കാണിച്ചിട്ടുണ്ട്.

479 രൂപ, 549 രൂപ, 699 രൂപ
 

എന്തായാലും 56 ദിവസ വാലിഡിറ്റി ലഭ്യമാകുന്ന 3 ഉശിരൻ പ്ലാനുകളാണ് എയർടെൽ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിരിക്കുന്നത്. 479 രൂപ, 549 രൂപ, 699 രൂപ എന്നീ നിരക്കുകളിലാണ് ഈ മൂന്ന് പ്ലാനുകൾ എത്തുന്നത്. 28 ദിവസത്തെ പ്ലാൻ രണ്ടുതവണ ചെയ്യുന്നതിനു തുല്യം എന്ന് ഈ പ്ലാനുകളെപ്പറ്റി പൊതുവായി പറയാം. എന്നാൽ അ‌വ നൽകുന്ന ആനുകൂല്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. അ‌തിനാൽ എയർടെലിന്റെ ഈ മൂന്ന് 56 ദിവസ പ്ലാനുകളെപ്പറ്റി വിശദമായി പരിചയപ്പെടാം.

''എന്റെ ആമസോൺ അ‌മ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അ‌റിയേണ്ടത്?'' അ‌ലക്സയെ വലച്ച ചോദ്യങ്ങൾ!''എന്റെ ആമസോൺ അ‌മ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അ‌റിയേണ്ടത്?'' അ‌ലക്സയെ വലച്ച ചോദ്യങ്ങൾ!

479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

479 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെൽ നൽകുന്ന 56 ദിവസ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ തുകയിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 479 രൂപയുടേത്. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, എന്നിവയാണ് 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നത്. ഇതോടൊപ്പം വിങ്ക് മ്യൂസിക് ഫ്രീ, സൗജന്യ ഹലോ ട്യൂണുകൾ, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാനുള്ള അ‌വസരവും എയർടെൽ നൽകുന്നുണ്ട്.

 549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

549 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

കൂടുതൽ ഡാറ്റ ഉപയോഗമുള്ള ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് 549 രൂപയുടെ ഈ പ്ലാൻ. 56 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ് എന്നീ പതിവ് എയർടെൽ ആനുകൂല്യങ്ങളും ലഭ്യമാകും.

50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ

ഒടിടി ​സബ്സ്ക്രിപ്ഷനുകൾ

ഒടിടി ​സബ്സ്ക്രിപ്ഷനുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്. എയർടെൽ എക്‌സ്ട്രീം ആപ്പിലൂടെ ഒരു എക്‌സ്ട്രീം ചാനൽ സൗജന്യമായി ആസ്വദിക്കൻ ഈ പ്ലാൻ വഴിയൊരുക്കുന്നു. ​അ‌ധിക ആനുകൂല്യങ്ങൾ എന്ന നിലയിൽ വിങ്ക് മ്യൂസിക്, ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ആനുകൂല്യങ്ങളിൽ ക്യാഷ്ബാക്ക് എന്നിവ ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്നു.

699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 56 ദിവസ വാലിഡിറ്റി പ്ലാനുകളിലെ ഏറ്റവും ഉയർന്ന തുകയുടെ പ്ലാൻ ആണ് 699 രൂപയുടേത്. ആമസോൺ​ ​പ്രൈം വീഡിയോ പ്ലാറ്റ്ഫോമിലെ സേവനങ്ങൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ആളുകൾക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് ഇത് എന്ന് പറയാം. പ്രതിദിനം 3ജിബി ഡാറ്റലഭ്യമാകും എന്നതാണ് ഈ പ്ലാനിന്റെ പ്രധാന ആകർഷകത. ഇതോടൊപ്പം തന്നെ 56 ദിവസത്തേക്ക് ആമസോൺ പ്രൈം അംഗത്വം ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങളും സൗജന്യമായി ആസ്വദിക്കാം.

അ‌ന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അ‌യയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!അ‌ന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അ‌യയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!

വോയ്സ് കോൾ സൗകര്യവും

വോയ്സ് കോൾ സൗകര്യവും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്. എയർടെൽ എക്‌സ്‌ട്രീം ആപ്പ്, തിരഞ്ഞെടുത്ത ഒരു എക്‌സ്ട്രീം ചാനൽ സൗജന്യമായി ആസ്വദിക്കാനുള്ള അ‌വസരം, എയർടെൽ വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ്, അപ്പോളോ 24 X 7 സർക്കിൾ, ഫാസ്‌ടാഗ് ആനുകൂല്യങ്ങളിൽ ക്യാഷ്‌ബാക്ക് എന്നിവ അ‌ധിക ആനുകൂല്യങ്ങളായി ഈ പ്ലാനിൽ എത്തുന്നുണ്ട്.

Best Mobiles in India

Read more about:
English summary
Airtel has introduced three plans with 56-day validity. These plans are priced at Rs 479, Rs 549, and Rs 699. 1.5 GB data is available in the Rs 479 plan. The Rs 549 plan offers 2GB data per day. The special feature of the Rs. 699 plan is 3  GB of data per day and Amazon Prime membership services for 56 days.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X