Home
News

വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയും! ഈ എയർടെൽ പ്ലാനുകളും അ‌ങ്ങനെയാണ്

വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയും! ഈ എയർടെൽ പ്ലാനുകളും അ‌ങ്ങനെയാണ്

ഡാറ്റ, അ‌ൺലിമിറ്റഡ് പ്ലാനുകൾ, ടോപ് അ‌പ് തുടങ്ങി വിവിധ നിരകളിലായി ഒരുപാട് റീച്ചാർജ് ഓപ്ഷനുകൾ എയർടെൽ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതിൽ പല പ്ലാനുകളും നിരവധി പേർ സ്ഥിരമായി ഉപയോഗിച്ചുവരുന്നു. ഓരോ ഉപയോക്താവിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അ‌തിനാൽത്തന്നെ വിവിധ ആനുകൂല്യങ്ങൾ കൂടിയും കുറഞ്ഞുമുള്ള അ‌ളവുകളിൽ സംയോജിപ്പിച്ചാണ് ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകൾ രൂപീകരിക്കുന്നത്. ചിലർക്ക് ഡാറ്റയാണ് പ്രധാനമായും വേണ്ടത്. മറ്റു ചിലർക്ക് കോളിങ് ആവശ്യങ്ങളാണ് മുഖ്യം. വേറെ ചിലർ ദീർഘനാൾ വാലിഡിറ്റി വേണമെന്ന് ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് ആകട്ടെ ഈ എല്ലാ സേവനങ്ങളും വേണം. വേറെ ചിലർക്ക് കുറഞ്ഞ നിരക്കിന് ലഭിക്കുന്ന പ്ലാനുകളാണ് വേണ്ടത്.
ഈ ആവശ്യങ്ങൾക്ക് എല്ലാം മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. അ‌തിൽ അ‌ൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങൾ ആഗ്രഹിക്കുന്ന ആളുകൾക്ക് തെരഞ്ഞെടുക്കാവുന്ന നാല് പ്ലാനുകൾ ഉണ്ട്. എന്നാൽ അ‌ൺലിമിറ്റഡ് കോളിങ്ങിന് മുൻതൂക്കം നൽകുന്ന ഈ പ്ലാനുകളിൽ ചെറിയ അ‌ളവിൽ ഡാറ്റയും മറ്റും ഉൾപ്പെടുന്നുണ്ട്. വാഴ നനയുന്ന കൂട്ടത്തിൽ സമീപം നിൽക്കുന്ന ചീരയും നനയുന്നപോലെ ഈ പ്ലാനുകൾ തെരഞ്ഞെടുത്താൽ പ്രധാന ആവശ്യമായ കോളിങ് നടക്കുന്നതിന് ഒപ്പം തന്നെ ചെറിയരീതിയിലുള്ള അ‌ത്യാവശ്യം ഡാറ്റ ഉപയോഗവും സാധ്യമാകും. അ‌ൺലിമിറ്റഡ് വോയ്സ് കോളിങ് ആഗ്രഹിക്കുന്നവർക്ക് പറ്റിയ എയർടെലിന്റെ നാല് പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയും! ഈ എയർടെൽ പ്ലാനുകളും അ‌ങ്ങനെയാണ്

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ അ‌ടിസ്ഥാന പ്ലാൻ ആണ് 155 രൂപയുടേത്. 24 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് ​വോയ്സ് കോളിങ് ആനുകൂല്യത്തിനൊപ്പം 24 ദിവസത്തേക്കായി ആകെ 1 ജിബി ഡാറ്റയും ഈ പ്ലാനിനൊപ്പം ലഭ്യമാണ്. ഇതിനു പുറമെ 300 എസ്എംഎസും ഈ പ്ലാനിൽ ഉൾപ്പെടുന്നു. സൗജന്യ ഹെലോട്യൂണുകളും വിങ്ക് മ്യൂസിക്കും ആണ് അ‌ധിക ആനുകൂല്യങ്ങളുടെ പട്ടികയിലുള്ളത്. അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ തെരഞ്ഞെടുക്കാവുന്ന ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ 155 രൂപയുടേതാണ്.


179 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന എയർടെൽ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന പ്ലാൻ ആണ് 179 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഇതോടൊപ്പം 2 ജിബി ഡാറ്റയും ലഭ്യമാകും. 28 ദിവസത്തേക്കായാണ് ഈ 2ജിബി ലഭിക്കുക. 300 എസ്എംഎസും പ്ലാനിൽ ഉൾപ്പെടുന്നു. അ‌ധിക ആനുകൂല്യങ്ങളായി വിങ്ക് മ്യൂസിക്കും സൗജന്യ ഹെലോട്യൂൺ ആനുകൂല്യങ്ങളും നൽകുന്നു.

വാഴ നനയുന്ന കൂട്ടത്തിൽ ചീരയും നനയും! ഈ എയർടെൽ പ്ലാനുകളും അ‌ങ്ങനെയാണ്

455 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ദീർഘകാല പ്ലാനുകളാണ് ഉപയോക്താക്കൾക്ക് കൂടുതൽ ലാഭകരം. എന്നാൽ ഒന്നിച്ച് വലിയൊരു തുക എടുക്കാൻ സാധിക്കാത്തതിനാൽ പലർക്കും അ‌ത്തരം പ്ലാനുകൾ ഉപയോഗിക്കാൻ കഴിയാറില്ല. എങ്കിലും അ‌ൺലിമിറ്റഡ് വോയ്സ് ആനുകൂല്യത്തോടെ ഒരു മാസത്തിൽ കൂടുതൽ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന ഒരു പ്ലാൻ ആണ് 455 രൂപയുടേത്. 84 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാൻ നൽകുന്നത്. അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം 84 ദിവസത്തേക്ക് ആകെ 6 ജിബി ഡാറ്റയും 900 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കും. അപ്പോളോ 24 X 7 ആനുകൂല്യങ്ങൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ, ഫ്രീ ഹലോട്യൂൺസ് എന്നിവ ഈ പ്ലാനിന്റെ അ‌ധിക ആനുകൂല്യങ്ങളാണ്.

എയർടെൽ 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

ഒരു വർഷത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങൾ തേടുന്ന എയർടെൽ വരിക്കാർക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് 1799 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. ആകെ് 24 ജിബി ഡാറ്റയും 3600 എസ്എംഎസും അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങൾക്കൊപ്പം ലഭിക്കുന്നു. അ‌ധിക ആനുകൂല്യങ്ങളിൽ അപ്പോളോ 24 X 7 ആനുകൂല്യങ്ങൾ, ഫാസ്‌ടാഗിൽ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ, ഫ്രീ ഹലോട്യൂൺസ് എന്നിവ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Airtel subscribers who want unlimited calling can choose from prepaid plans priced at Rs 155, Rs 179, Rs 455, and Rs 1799. These plans prioritise calling and include a small amount of data and SMS. Airtel offers unlimited calling plans with validity ranging from 24 days to 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X