Home
News

വേഗതയുടെ കാര്യത്തിൽ ഒരു പേടിയും വേണ്ട! 100 എംബിപിഎസ് സ്പീഡുള്ള രണ്ട് കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ എന്നുകേട്ടാലേ ഉപയോഗിക്കുന്നില്ല എങ്കിൽക്കൂടി വേഗം പോര എന്ന വിമർശനവുമായി രംഗത്ത് എത്തുന്ന ചില ആളുകളുണ്ട്. മൊ​ബൈൽ ഉപയോക്താക്കളുടെ കാര്യത്തിൽ ഈ വിമർശനം ഒരു പരിധിവരെ ശരിയാണ്. എന്നാൽ ബ്രോഡ്ബാൻഡ് സേവനത്തിലേക്ക് വന്നാൽ ബിഎസ്എൻഎൽ അ‌ത്ര മോശം സേവനമൊന്നുമല്ല നൽകുന്നത്. ഉപയോക്താക്കൾ തന്നെ അ‌ത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

നിരവധി പേർ ഇന്റർനെറ്റിനായി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ഉപയോഗപ്പെടുത്തിവരുന്നു. കാര്യമായ പരാതികളില്ലാതെ ആണ് ഇവർ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡുമായി മുന്നോട്ട് പോകുന്നത്. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കൾ നൽകുന്നതിനെക്കാൾ മെച്ചപ്പെട്ട ആനുകൂല്യങ്ങളും വേഗതയും കുറഞ്ഞ നിരക്കിൽ നൽകുന്നതിൽ ബിഎസ്എൻഎൽ ഏറെ മുന്നിലാണ്. അ‌തിനാൽത്തന്നെ ഉപയോക്താക്കൾ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡിൽ സംതൃപ്തരുമാണ്.

100 എംബിപിഎസ് സ്പീഡുള്ള രണ്ട് കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിനും സാഹചര്യത്തിനും അ‌നുയോജ്യമായ വിധത്തിൽ തെരഞ്ഞെടുക്കാവുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ തങ്ങളുടെ ഭാരത് ഫൈബർ എന്ന ബ്രാൻഡ് വഴി നൽകിവരുന്നുണ്ട്. അ‌തിൽ 100 എംബിപിഎസ് വേഗം വാഗ്ദാനം ചെയ്യുന്ന രണ്ട് പ്ലാനുകളാണ് കാണാൻ കഴിയുക. ഇവ രണ്ടും ഏറെ ജനപ്രിയമായ പ്ലാനുകളാണ്.

100 എംബിപിഎസ് വേഗതയുള്ള രണ്ട് ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളും രണ്ട് വ്യത്യസ്ത നിരക്കുകളിൽ വ്യത്യസ്ത ആനുകൂല്യങ്ങളുമായാണ് എത്തുന്നത്. ഒരു പ്ലാൻ ഒടിടി സേവനങ്ങൾ ആസ്വദിക്കാൻ താൽപര്യമുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. മറ്റൊരു പ്ലാൻ ആകട്ടെ കൂടുതൽ ഡാറ്റ ഉപയോഗമുള്ളവർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ഉള്ളതാണ്.

ബിഎസ്എൻഎൽ പ്രതിമാസ പ്ലാനുകൾ തെരഞ്ഞെടുക്കുന്നവർക്ക് പരിഗണിക്കാവുന്ന രണ്ട് മികച്ച പ്ലാനുകളാണ് ബിഎസ്എൻഎല്ലിന്റെ 100 എംബിപിഎസ് പ്ലാനുകൾ. 799 രൂപ, 849 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. കുറഞ്ഞ നിരക്കിൽ മറ്റാരും നൽകാത്ത മികച്ച സേവനം നൽകുന്ന ബിഎസ്എൻഎല്ലിന്റെ ഈ രണ്ട് പ്ലാനുകളെയും ഇവിടെ പരിചയപ്പെടാം.

100 എംബിപിഎസ് സ്പീഡുള്ള രണ്ട് കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: ബിഎസ്എൻഎല്ലിൽ നിന്നുള്ള അടിസ്ഥാന 100 എംബിപിഎസ് പ്ലാനാണ് 799 രൂപയുടേത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1 ടിബി പ്രതിമാസ ഡാറ്റ ലഭിക്കുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 5 എംബിപിഎസ് ആയി കുറയുന്നു.

ഉപയോക്താക്കൾക്ക് ഒരു നിശ്ചിത-ലൈൻ കണക്ഷനോടൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഈ 799 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ ലഭ്യമാണ്. എന്നിരുന്നാലും, ലാൻഡ്‌ലൈൻ കണക്ഷനുള്ള ഉപകരണങ്ങൾക്ക് ഉപയോക്താവ് തന്നെ പണം നൽകണം.
ഡിസ്നി+ ഹോട്ട്സ്റ്റാർ സൂപ്പർ, സോണി ലിവ്, സീ5, യപ്ടിവി, എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിനൊപ്പം അധിക ആനുകൂല്യമായി ലഭ്യമാണ്.

849 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ: 100 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ പ്രതിമാസം 849 രൂപ നിരക്കിലാണ് ലഭ്യമാകുക. ഉപയോക്താക്കൾക്ക് മാസം തോറും 100 എംബിപിഎസ് വേഗതയിൽ 3.3 ടിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്.

100 എംബിപിഎസ് സ്പീഡുള്ള രണ്ട് കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 10 എംബിപിഎസ് ആയി കുറയും. ഈ പ്ലാനിനൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉപഭോക്താവ് ലാൻഡ്‌ലൈൻ ഉപകരണം സ്വയം വാങ്ങേണ്ടിവരും. ഈ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ ഉപഭോക്താക്കൾക്ക് ഒടിടി ആനുകൂല്യങ്ങളൊന്നും വാഗ്ദാനം ചെയ്യുന്നില്ല എന്നകാര്യം പ്രത്യേകം ഓർക്കേണ്ടതുണ്ട്.

ഈ രണ്ട് 100 എംബിപിഎസ് പ്ലാനുകളും തമ്മിലുള്ള നിരക്ക് വ്യത്യാസം ഏതാണ്ട് 50 രൂപ മാത്രമാണ്. ​799 രൂപയുടെ പ്ലാനിൽ 1ടിബി ഡാറ്റ ലഭിക്കുന്നു. എന്നാൽ 50 രൂപ കൂടി മുടക്കിയാൽ അ‌തിന്റെ രണ്ടിരട്ടി ഡാറ്റ അ‌തേ വേഗതയിൽ ലഭ്യമാകും. കൃത്യമായി പറഞ്ഞാൽ 3.3 ടിബി ഡാറ്റ 849 രൂപ പ്ലാനിൽ ലഭിക്കും.

രണ്ട് പ്ലാനുകളും മികച്ചതാണ്. എങ്കിലും കൂടുതൽ മികച്ചത് 799 രൂപയുടെ പ്ലാൻ ആണെന്നുപറയാം. ഒടിടി ആനുകൂല്യങ്ങളോടൊപ്പമാണ് ഇവിടെ 1 ടിബി ഡാറ്റ ലഭ്യമാകുന്നത്. മറ്റ് ഇന്റർനെറ്റ് സേവന ദാതാക്കളാരും തന്നെ ഇത്ര കുറഞ്ഞ നിരക്കിൽ, ഇത്ര മികച്ച ആനുകൂല്യങ്ങൾ ഈ വേഗതയിൽ നൽകുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
There are currently two BSNL broadband plans that offer speeds of 100 Mbps. These plans are priced at Rs 799 and Rs 849. One plan gives more importance to those interested in enjoying OTT services. Another plan is for those with more data usage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X