Home
News

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന 4 ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ!

താങ്ങാൻ സാധിക്കുന്ന നിരക്കിൽ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ അ‌നുയോജ്യമായ ഓപ്ഷനാണ് ബിഎസ്എൻഎൽ. ഉപയോഗത്തിനനുസരിച്ചും മുടക്കാൻ കഴിയുന്ന പണത്തിന് അ‌നുസരിച്ചും തെരഞ്ഞെടുക്കാൻ സാധിക്കുന്ന നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ സേവനങ്ങൾ ലഭ്യമാകുമെന്നതും ബിഎസ്എൻഎൽ സേവനങ്ങൾ തെരഞ്ഞെടുക്കാൻ കാരണമാകാറുണ്ട്.

ഏതാണ്ട് രണ്ടുവർഷമായി ഭാരത് ​ഫൈബറിനു കീഴിലാണ് ബിഎസ്എൻഎൽ ​ഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ നൽകി വരുന്നത്. അ‌തിനു മുൻപ് ബിഎസ്എൻഎൽ പ്രധാനമായും ഡിഎസ്എൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ ആണ് നൽകിയിരുന്നത്. ഇന്ന് രാജ്യമെമ്പാടും മികച്ച രീതിയിൽ തന്നെ ബിഎസ്എൻഎൽ ബ്രോഡ്ബാൻസ് സേവനങ്ങൾ നൽകി വരുന്നു.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന 4 ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

സ്വകാര്യ ബ്രോഡ്ബാൻഡ് സേവനങ്ങളെക്കാൾ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് ​ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. ബിഎസ്എൻഎൽ മൊ​ബൈൽ ഇന്റർനെറ്റിന്റെ കാര്യത്തിൽ നേരിടുന്ന ഡാറ്റ വേഗതയുടെ പ്രശ്നങ്ങൾ ഇവിടെ ഭയക്കേണ്ടതില്ല. ആകർഷകമായ പ്ലാനുകളാണ് ആളുകളെ ആകർഷിക്കുന്ന മറ്റൊരു ഘടകം. 500 രൂപയിൽ താഴെ നിരക്കിൽ നാല് ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്.

329 രൂപ, 399 രൂപ, 449 രൂപ, 499 രൂപ നിരക്കുകളിലാണ് ഈ ബ്രോഡ്ബാൻഡ് പ്ലാനുകൾ ലഭ്യമാകുക. നികുതി കൂടാതെയുള്ള പ്ലാൻ നിരക്കാണ് ഇവ. 18 ശതമാനം ജിഎസ്ടി കൂടി ചേരുമ്പോൾ ചില പ്ലാനുകളുടെ അ‌ന്തിമ ചെലവ് 500 രൂപയ്ക്ക് മുകളിലെത്തും. ഈ പ്ലാനുകളെ പരിചയപ്പെടാം.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന 4 ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

329 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ബിഎസ്എൻഎല്ലിന്റെ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാനാണ് 329 രൂപയുടേത്. ഈ പ്ലാനിൽ, ഉപഭോക്താക്കൾക്ക് 20 എംബിപിഎസ് വേഗതയും 1ടിബി പ്രതിമാസ ഡാറ്റയും ഒരു നിശ്ചിത-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനും ലഭിക്കും. ഡാറ്റ ഉപയോഗം 1ടിബി പിന്നിട്ടാൽ വേഗത 4 എംബിപിഎസ് ആയി കുറയും.

399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് 30 എംബിപിഎസ് വേഗതയിൽ പ്രതിമാസം 1 ടിബി ഡാറ്റ ആണ് ലഭ്യമാകുക. 1ടിബി ഉപയോഗപരിധി പിന്നിട്ടാൽ ഡാറ്റ വേഗം 4 എംബിപിഎസ് ആയി കുറയും. അധികച്ചെലവില്ലാതെ ഫിക്‌സഡ്-ലൈൻ വോയ്‌സ് കോളിംഗുമായി ബന്ധപ്പെട്ട് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യവും ലഭ്യമാകും.

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പോലെ തന്നെ 449 രൂപയുടെ ബിഎസ്എൻഎൽ പ്ലാനും 30 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഡാറ്റയുടെ അ‌ളവ് ഈ പ്ലാനിൽ കൂടുതലാണ്. പ്രതിമാസം 3.3 ടിബി ഡാറ്റ ആണ് 449രൂപയ്ക്ക് ലഭിക്കുന്നത്. സൗജന്യ വോയ്‌സ് കോളിംഗ് കണക്ഷനും ഇതോടൊപ്പം ലഭിക്കുന്നു.

500 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന 4 ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ

499 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: 40 എംബിപിഎസ് വേഗത ആണ് 499 രൂപയുടെ ബിഎസ്എൻഎൽ പ്രതിമാസ പ്ലാനിൽ ലഭിക്കുക. 3.3 ടിബി ഡാറ്റ ആണ് ഈ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നത്. സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിംഗ് കണക്ഷൻ ആനുകൂല്യവും ഇതോടൊപ്പം ലഭിക്കും.

വീടുകളിലെ ഇന്റർനെറ്റ് ഉപയോഗം വർധിച്ചതോടെ നിരവധി ഉപയോക്താക്കൾ ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നു എന്നതിനാൽ സാധാരണക്കാർക്കുൾപ്പെടെ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ സഹായകമാകാറുണ്ട്. ഫിക്സഡ്-ലൈൻ വോയ്‌സ് കോളിംഗ് കണക്ഷനായി, ഉപഭോക്താവ് ലാൻഡ്‌ലൈൻ ഉപകരണം സ്വയം വാങ്ങണം എന്നുള്ളകാര്യം പ്രത്യേകം ശ്രദ്ധിക്കണം.

More from GizBot

Best Mobiles in India

English summary
BSNL has launched four broadband plans under Rs 500. These plans are available at Rs 329, Rs 399, Rs 449, and Rs 499. These are the rates exclusive of tax. After adding 18 percent GST, the final cost of some plans will go up to Rs 500. There's no need to worry about data speed issues with BSNL broadband plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X