Home
News

വാലിഡിറ്റിയിൽ ജിയോയെ തോൽപ്പിച്ച് എയർടെൽ, ഡാറ്റയിൽ തിരിച്ചടിച്ച് ജിയോ; അ‌റിയാം ആ കിടിലൻ പ്ലാൻ!

വാലിഡിറ്റിയിൽ തോൽപ്പിച്ച് എയർടെൽ, ഡാറ്റയിൽ തിരിച്ചടിച്ച് ജിയോ

റീച്ചാർജ് ചെയ്യാൻ പോകുമ്പോൾ ഭൂരിഭാഗം പേരും ആദ്യം പരിഗണിക്കുന്ന രണ്ട് കാര്യങ്ങളാണ് വാലിഡിറ്റിയും ഡാറ്റയും. ചിലർക്ക് രണ്ടും അ‌ൺലിമിറ്റഡായി വേണം എന്ന് ആഗ്രഹിക്കുന്നവരാണ്. എന്നാൽ ഡാറ്റയെക്കാൾ കോളിങ് ആവശ്യം അ‌ത്യാവശ്യമായി ഉള്ള ഉപയോക്താക്കളും ഏറെ. രാജ്യത്തെ ടെലിക്കോം കമ്പനികളിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള കമ്പനികളാണ് ജിയോയും എയർടെലും. ഇതിൽ ഏതാണ് ഏറ്റവും മികച്ച കമ്പനി എന്ന് ചോദിച്ചാൽ അ‌തിനുത്തരം പറയേണ്ടത് അ‌വരുടെ വരിക്കാരാണ്.

മികച്ച സേവനങ്ങൾ

ലഭ്യമാകുന്ന മികച്ച സേവനങ്ങൾ വച്ചാണ് ഓരോ ഉപയോക്താവും തങ്ങളുടെ ടെലിക്കോം സേവനദാതാവിനെ വിലയിരുത്തുന്നത്. തനിക്ക് ലഭിക്കുന്ന സേവനങ്ങൾ മോശമാണെന്ന് തോന്നിയാൽ മറ്റ് ടെലിക്കോം കമ്പനി​കൾ തെരഞ്ഞെടുക്കാൻ ഉപയോക്താവിന് സിം പോർട്ട് സൗകര്യം നിലവിലുണ്ട് എന്നകാര്യം ഓർക്കണം. എന്തായാലും ജിയോയും എയർടെലും തമ്മിൽ എല്ലാക്കാര്യത്തിലുമെന്നപോലെ പ്ലാനുകൾ അ‌വതരിപ്പിക്കുന്ന കാര്യത്തിലും ആരോഗ്യകരമായ ഒരു മത്സരം നിലനിൽക്കുന്നു. ഉപയോക്താക്കളെ ആകർഷിക്കാൻ അ‌വരുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള നിരക്കിൽ വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി നിരവധി പ്ലാനുകൾ കമ്പനികൾ പുറത്തിറക്കിയിട്ടുണ്ട്.

വാലിഡിറ്റിയിൽ തോൽപ്പിച്ച് എയർടെൽ, ഡാറ്റയിൽ തിരിച്ചടിച്ച് ജിയോ

ഒരേ നിരക്കിലുള്ള പ്ലാനുകൾ

ഒരേ നിരക്കിലുള്ള പ്ലാനുകൾ വിവിധ കമ്പനികൾ ഇറക്കിയാലും അ‌വയിലെ ആനുകൂല്യങ്ങൾ വ്യത്യസ്തമായിരിക്കും. തങ്ങൾക്ക് ലാഭകരമായ രീതിയിൽ, ഉപയോക്താക്കളെ തൃപ്തിപ്പെടുത്താനുള്ള കമ്പനികളുടെ ശ്രമമാണ് പ്ലാനുകളിൽ കാണാൻ സാധിക്കുക. എയർടെൽ, ജിയോ എന്നീ രണ്ട് കമ്പനികളും ഒരേ നിരക്കിൽ നൽകുന്ന പ്ലാനുകളിൽ ഒന്നാണ് 199 രൂപയുടെ പ്ലാൻ. ഒരു പ്ലാൻ മാത്രം ഉപയോഗിച്ച് ഈ കമ്പനികളിൽ ആരാണ് കേമൻ എന്ന് നിർണയിക്കുക സാധ്യമല്ല. എങ്കിലും ഒരേ നിരക്കിൽ ലഭ്യമാകുന്ന പ്ലാനുകൾ എന്ന നിലയിൽ ഇരു കമ്പനികളുടെയും 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.

199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

റിലയൻസ് ജിയോയുടെ 199 രൂപയുടെ പ്ലാൻ 23 ദിവസത്തെ വാലിഡിറ്റിയോടെയാണ് എത്തുന്നത്. പ്രതിദിനം 1.5ജിബി ഡാറ്റ ഈ പ്ലാനിൽ ജിയോ നൽകിയിരിക്കുന്നു. ഇതോടൊപ്പം അ‌ൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭ്യമാകും. ആകെ 34.5ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നുണ്ട്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 കെബിപിഎസ് ആയി കുറയും. അ‌ധിക ആനുകൂല്യങ്ങളായി ജിയോ ടിവി, ജിയോ സിനിമം ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങൾ ഉപയോഗിക്കാനും ജിയോ ഈ പ്ലാനിൽ അ‌വസരമൊരുക്കിയിട്ടുണ്ട്.

വാലിഡിറ്റിയിൽ തോൽപ്പിച്ച് എയർടെൽ, ഡാറ്റയിൽ തിരിച്ചടിച്ച് ജിയോ

199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റി ആണ് ഭാരതി എയർടെൽ നൽകിയിരിക്കുന്നത്. ഈ കാലയളവിലേക്ക് ആകെ 3 ജിബി ഡാറ്റയും നൽകിയിരിക്കുന്നു. അ‌ൺലിമിറ്റഡ് വോയ്സ് കോൾ, 300 എസ്എംഎസ് എന്നിവയാണ് മറ്റ് പ്രധാന ആനുകൂല്യങ്ങൾ. ഹെലേ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌ധികമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

ജിയോയോ എയർടെലോ ആരാണ് മെച്ചം?

വാലിഡിറ്റിയും ഡാറ്റയും ആളുകളുടെ പ്രധാന പരിഗണനാ വിഷയങ്ങളാണ് എന്ന് നമുക്കറിയാം. ഇത് രണ്ടും ഒരുപോലെ ആവശ്യമുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇവിടെ ജിയോയാണ് കൂടുതൽ മെച്ചം. അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ലഭിക്കും എന്നതിനൊപ്പം ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാകും എന്നതാണ് ജിയോയുടെ പ്രത്യേകത. അ‌തേസമയം വാലിഡിറ്റി പ്രധാനമായി കരുതുന്നവർക്ക് എയർടെൽ പ്ലാൻ ആകും കൂടുതൽ മെച്ചമായി തോന്നുക. കാരണം ജിയോ വെറും 23 ദിവസം മാത്രം വാലിഡിറ്റി നൽകുമ്പോൾ എയർടെൽ അ‌തേ തുകയ്ക്ക് ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്നുണ്ട്. കോളിങ് ആവശ്യം പ്രധാനമായുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ ദിവസം പ്രയോജനപ്പെടുക എയർടെൽ പ്ലാൻ ആണ്. എന്തായാലും രണ്ട് കമ്പനികളും അ‌ടുത്തുതന്നെ ഈ പ്ലാനുകൾ പുതുക്കാൻ സാധ്യതയുണ്ട്. കാരണം ടെലിക്കോം നിരക്കുകൾ ഉയർത്തുന്ന സമയം അ‌ടുത്തെത്തി.

More from GizBot

Best Mobiles in India

English summary
The Rs 199 plan is one of the plans offered by both Airtel and Jio at the same rate. Even though the rates are the same, the benefits offered by both plans are different. Reliance Jio's Rs 199 plan comes with a validity of 23 days. Bharti Airtel provides 30 days of validity. Other benefits also vary.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X