ഏറെ നാളായി കളത്തിലുണ്ട്, സാധുവാണ്, അ‌റിയാമോ? 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

|
449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബ്രോഡ്ബാൻഡ് സേവനങ്ങൾക്കായി ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്നവർ നിരവധിയുണ്ട്. മുടക്കുന്ന തുകയ്ക്ക് അ‌ർഹമായ സേവനം നൽകുന്നതിൽ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ഒട്ടും പിന്നിലല്ല. കുറഞ്ഞ നിരക്കിൽ 399 രൂപ മുതൽ ആരംഭിക്കുന്ന എല്ലാ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകളും ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാണ്. ഓരോ ഉപയോക്താവിനും അ‌വരുടെ കഴിവിനും ആവശ്യങ്ങൾക്കും അ‌നുസരിച്ചുള്ള പ്ലാനുകൾ തെരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ അ‌വസരം ഒരുക്കിയിരിക്കുന്നു. ഇത്തരത്തിൽ വരിക്കാർക്കായി മുന്നോട്ട് വച്ചിട്ടുള്ള പ്ലാനുകളിൽ ഒന്നാണ് 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാൻ.

 

ഫൈബർ ബേസിക് നിയോ

'ഫൈബർ ബേസിക് നിയോ' എന്നാണ് നമ്മൾ ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിനെ വിളിക്കുന്നത്. അ‌ത്യാവശ്യം കുറഞ്ഞ നിരക്കിൽ മികച്ച സേവനം ലഭിക്കുന്ന ഈ പ്ലാൻ 499 രൂപ നിരക്കിൽ ലഭ്യമാകുന്ന 'ഫൈബർ ബേസിക്' പ്ലാനിന്റെ ഒരു പടി താഴെയുള്ള പ്ലാനാണ്. ഏറെനാളായി ഈ ഫൈബർ ബേസിക് നിയോ പ്ലാൻ നിലവിലുണ്ട്. അ‌തിനാൽ പല ഉപയോക്താക്കൾക്കും ഈ പ്ലാൻ നൽകുന്ന ഓഫറുകളെപ്പറ്റിയും ആനുകൂല്യങ്ങളെപ്പറ്റിയും അ‌റിവുണ്ടാകും. എന്നാൽ പഴയ പ്ലാനിനെ പരിചയമില്ലാത്ത ആളുകളും ഏറെയുണ്ടാകും. അ‌തിനാൽ സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന ഒരു 'സാധാരണ' പ്ലാൻ ആയ 449 രൂപയുടെ ബ്രോഡ്ബാൻഡ് പ്ലാനിന്റെ വിശേഷങ്ങൾ പരിശോധിക്കാം.

 
449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

എന്ത് മെ​ച്ചം?

449 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ഒരു പ്രൊമോഷണൽ ഓഫർ ആണ് എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. ആറുമാസ കാലയളവിലേക്കാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുക. അ‌തിനുശേഷം ഫൈബർ ബേസിക് പ്ലാനിലേക്കോ മറ്റേതെങ്കിലും പ്ലാനിലേക്കോ അപ്ഗ്രേഡ് ചെയ്യുമെന്നും ബിഎസ്എൻഎൽ പറയുന്നു. താങ്ങാനാകുന്ന നിരക്കിൽ ബ്രോഡ്ബാൻഡ് പ്ലാൻ ആഗ്രഹിക്കുന്ന, വൈഫൈ നെറ്റ്‌വർക്കുകളിലേക്ക് കണക്‌റ്റ് ചെയ്യേണ്ട നിരവധി ഉപകരണങ്ങളില്ലാത്ത ഉപയോക്താക്കളാണ് ഈ പ്ലാൻ കൂടുതൽ തെരഞ്ഞെടുക്കുന്നത്.

ഇന്റർനെറ്റ് വേഗത

ഏറ്റവും കുറഞ്ഞ നിരക്കിൽ ആശ്രയിക്കാവുന്ന ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ 399 രൂപയ്ക്കാണ് എത്തുന്നത്. എന്നാൽ കുറഞ്ഞ നിരക്കിലുള്ള പ്ലാൻ ആയതിനാൽത്തന്നെ ഈ പ്ലാനിൽ വേഗതയും കുറവാണ്. എല്ലായിടത്തും ലഭ്യമല്ല എന്നതും 399 രൂപയുടെ പ്ലാനിന്റെ പോരായ്മയാണ്. ആ നിലയ്ക്ക് എല്ലാവർക്കും തെരഞ്ഞെടുക്കാവുന്ന ഒരു പ്ലാൻ ആണ് 449 രൂപയുടേത്. 30 എംബിപിഎസ് ഇന്റർനെറ്റ് വേഗതയ്‌ക്കൊപ്പം ഉപഭോക്താക്കൾക്കായി 3.3ടിബി പ്രതിമാസ ഡാറ്റയാണ് 449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ നൽകുന്നത്. 3.3ടിബി ഡാറ്റയുടെ ഉപയോഗ പരിധി പിന്നിട്ടാൽ ​ഇന്റർനെറ്റ് വേഗത 4 എംബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളുകൾക്കൊപ്പം സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

449 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബദൽ ഓപ്ഷൻ

30 എംബിപിഎസ് വേഗത പോര എന്ന് തോന്നുന്ന ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്ന തൊട്ടടുത്ത ഓപ്ഷനാണ് 499 രൂപയുടെ പ്ലാൻ.
ബിഎസ്എൻഎല്ലിന്റെ 499 രൂപയുടെ പ്ലാനിൽ 3.3ടിബി പ്രതിമാസ ഡാറ്റയും 40 എംബിപിഎസ് വേഗതയും ആണ് ലഭിക്കുന്നത്. വേഗത കൂടുതൽ കിട്ടും എന്നതാണ് 449 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് 499 രൂപയുടെ പ്ലാനിനുള്ള മെച്ചം. ഡാറ്റ അ‌ളവിൽ മാറ്റമൊന്നുമില്ല. നിശ്ചിത 3.3ടിബി പ്ലാൻ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 4 എംബിപിഎസായി കുറയുന്നു.

ജനപ്രിയ പ്ലാൻ നിർത്തലാക്കി

നേരത്തെ 329 രൂപയുടെ ഒരു പ്ലാൻ ബിഎസ്എൻഎൽ നൽകിയിരുന്നു എങ്കിലും ഏറെ ജനപ്രിയമായിരുന്ന ആ പ്ലാൻ അ‌ടുത്തിടെ കമ്പനി നിർത്തലാക്കിയിരുന്നു. ഇതോടെയാണ് 399 രൂപയുടെ പ്ലാൻ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാൻ ആയി മാറിയത്. 329 രൂപയുടെ പ്ലാൻ ഉണ്ടായിരുന്നപ്പോൾ ബിഎസ്എൻഎൽ ആയിരുന്നു ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ലാൻ നൽകിയിരുന്നത്. എന്നാൽ 329 രൂപ പ്ലാൻ പിൻവലിച്ചതോടെ കുറഞ്ഞ ഡാറ്റ പ്ലാനിന്റെ കാര്യത്തിൽ ബിഎസ്എൻഎല്ലും ജിയോയ്ക്ക് ഒപ്പമെത്തി. 399 രൂപതന്നെയാണ് ജിയോയുടെയും അ‌ടിസ്ഥാന പ്ലാനിന്റെ നിരക്കായി നിശ്ചയിച്ചിരിക്കുന്നത്.

Best Mobiles in India

English summary
The Rs 449 "Fiber Basic Neo" plan is one of the BSNL plans that can be considered by those looking for a broadband plan that offers great service at a low cost. This plan is a step below the "Fiber Basic" plan, which is available at Rs 499. The BSNL broadband plan for Rs 449 provides 3.3 TB of monthly data at 30 Mbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X