ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ

അടുത്തിടെ നിരക്കുകൾ വർധിപ്പിച്ച എയർടെലിന്റെ നടപടി വരിക്കാർക്കിടയിൽ മാത്രമല്ല, പൊതുജനങ്ങൾക്കിടയിലാകെത്തന്നെ ചെറിയ മുറുമുറുപ്പുകൾ ഉയർത്തിയിരുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന പ്ലാനിന് ഇനി ഉയർന്ന വില നൽകേണ്ടിവരുന്നതിൽ എയർടെൽ വരിക്കാർക്ക് പ്രതിഷേധം ഉണ്ടാകുക സ്വാഭാവികം. അതേസമയം എയർടെലിന് പിന്നാലെ അതുകണ്ട്, ഉടൻ തങ്ങളുടെ സേവനദാതാവും നിരക്ക് ഉയർത്തുമോ എന്നതായിരുന്നു മറ്റ് ടെലിക്കോം കമ്പനികളിലെ വരിക്കാരുടെ ആശങ്ക.
സാധാരണക്കാരുടെ പ്ലാനുകൾ
എന്നാൽ നിരക്കുയർത്തിയെങ്കിലും എയർടെൽ വരിക്കാർ അതുമായി ഇതിനോടകം പൊരുത്തപ്പെട്ടു വരികയാണ്. നൽകുന്ന പണത്തിന് തുല്യമായ മികച്ച സേവനം തിരികെ കിട്ടുന്നതിനാൽ എയർടെലിനെ പിന്താങ്ങുന്നവരും ഏറെ. വിവിധ നിരകളിലായി എയർടെലിന് ധാരാളം റീച്ചാർജ് പ്ലാനുകൾ ഉണ്ട് എന്ന് നമുക്കറിയാം. നമ്മളിൽ കൂടുതൽ പേരും സാധാരണക്കാരാണ്. നമുക്ക് അനുയോജ്യമായ കുറഞ്ഞ ചെലവിലുള്ള പ്ലാനുകളും എയർടെൽ റീച്ചാർജ് പ്ലാനുകളുടെ കൂട്ടത്തിലുണ്ട്. നിലവിൽ എയർടെൽ നൽകുന്ന റീച്ചാർജ് പ്ലാനുകളിൽ അതിൽ മികച്ച 5 പ്ലാനുകളെ പരിചയപ്പെടാം.

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ
നിരക്കുവർധനയ്ക്ക് ശേഷം എയർടെലിൽനിന്ന് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള റീച്ചാർജ് പ്ലാൻ ആണ് 155 രൂപയുടേത്. 24 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 1ജിബി 4ജി ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ നൽകുന്ന പ്രധാന ആനുകൂല്യങ്ങൾ. ഇതിനു പുറമെ, എയർടെൽ എക്സ്ട്രീം, വിങ്ക് മ്യൂസിക്, 30 ദിവസത്തേക്ക് ആമസോൺ പ്രൈം മൊബൈൽ എഡിഷന്റെ സൗജന്യ ട്രയൽ, സൗജന്യ ഹലോ ട്യൂണുകൾ എന്നിവ അധിക സേവനങ്ങളായും ലഭ്യമാണ്.
209 രൂപയുടെ എയർടെൽ പ്ലാൻ
പ്രതിദിനം 1ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്ലാൻ ആണ് 209 രൂപയ്ക്ക് ലഭിക്കുന്നത്. 21 ദിവസമാണ് ഈ പ്ലാൻ നൽകുന്ന വാലിഡിറ്റി. പ്രതിദിന ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് ലോക്കൽ, എസ്‌ടിഡി, നാഷണൽ കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിൽ ലഭിക്കുന്നുണ്ട്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64 കെബിപിഎസ് ആയി കുറയും.
299 രൂപയുടെ എയർടെൽ പ്ലാൻ
28 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന എയർടെൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് 299 രൂപയുടേത്. പ്രതിദിനം 1.5ജിബി ഡാറ്റ ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നുണ്ട്. അതോടൊപ്പം തന്നെ അൺലിമിറ്റഡ് വോയ്‌സ് കോൾ സൗകര്യവുമുണ്ട്. അധിക ആനുകൂല്യങ്ങളായി എയർടെൽ എക്സ് സ്ട്രീം പ്രീമിയം, വിങ്ക് മ്യൂസിക്, സൗജന്യ ഓൺലൈൻ കോഴ്‌സുകൾ, മൊബൈൽ ആന്റിവൈറസ്, സൗജന്യ ഹലോ ട്യൂണുകൾ എന്നിവ ഈ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു.

479 രൂപയുടെ എയർടെൽ റീചാർജ് പ്ലാൻ
56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെൽ റീച്ചാർജ് പ്ലാൻ ആണ് 479 രൂപയുടേത്. പ്രതിദിനം 1.5ജിബി ഡാറ്റ ആണ് ഈ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യമായി എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നു. അധിക ആനുകൂല്യങ്ങളുടെ നിരയിൽ മൊബൈൽ ആന്റിവൈറസ്, എയർടെൽ എക്സ്ട്രീം പ്രീമിയം,വിങ്ക് മ്യൂസിക്, 150 രൂപ ഫാസ്ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഓൺലൈൻ കോഴ്സ്, പ്രൈം മൊബൈൽ എഡിഷൻ, അപ്പോളോ 24/7 സർക്കിൾ ഓഫർ, സൗജന്യ ഹലോ ട്യൂൺസ് എന്നിവ ഇടം പിടിച്ചിരിക്കുന്നു.
549 രൂപയുടെ എയർടെൽ പ്ലാൻ
56 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന എയർടെലിന്റെ മറ്റൊരു റീച്ചാർജ് പ്ലാൻ ആണ് 549 രൂപയുടേത്. 479 രൂപയുടെ എയർടെൽ പ്ലാനും 56 ദിവസം വാലിഡിറ്റി നൽകുന്നു. എന്നാൽ 479 രൂപ പ്ലാനിൽ പ്രതിദിനം 1.5ജിബി ഡാറ്റയാണ് എയർടെൽ നൽകുന്നത്. ഇവിടെ 549 രൂപ പ്ലാനിലും 56 ദിവസ വാലിഡിറ്റിതന്നെയാണെങ്കിലും ഡാറ്റ അളവിൽ വർധനയുണ്ട്. പ്രതിദിനം 2 ജിബി ഡാറ്റയാണ് 549 രൂപ പ്ലാനിൽ ലഭിക്കുന്നത്. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, മൊബൈൽ ആന്റിവൈറസ്, എയർടെൽ എക്സ് സ്ട്രീം പ്രീമിയം എന്നീ ആനുകൂല്യങ്ങളും ഈ എയർടെൽ പ്ലാനിൽ ഉൾപ്പെടുന്നു.


Click it and Unblock the Notifications








