Home
News

കനലൊരു തരി മതി! 250 രൂപയിൽ താഴെ നിരക്കിൽ വിഐ നൽകുന്ന 'സാധാരണ' പ്ലാനുകൾ

250 രൂപയിൽ താഴെ നിരക്കിൽ വിഐ നൽകുന്ന 'സാധാരണ' പ്ലാനുകൾ

ഇന്ത്യൻ ടെലിക്കോം മേഖലയിലെ കരുത്തന്മാരുടെ നിരയിലെ മൂന്നാമനാണ് വിഐ എന്ന വൊഡാഫോൺ ഐഡിയ. ജിയോയെയും എയർടെലിനെയും അ‌പേക്ഷിച്ച് വിഐക്ക് ഇന്ത്യക്കാർക്കിടയിൽ സ്വാധീനം കുറവാണ്. എന്നാൽ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനും മുകളിലാണ് ഇന്ത്യയിൽ വിഐയുടെ സ്ഥാനം എന്നത് ചെറിയ കാര്യമല്ല. വരിക്കാരുടെ എണ്ണം ദിവസം തോറും കുറഞ്ഞുകൊണ്ടിരിക്കുന്ന വിഐ നിലനിൽപ്പിനായി പോരാടുന്ന നാളുകളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.

കേരളത്തിൽ വിഐ കരുത്തനാണ്

പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കേരളത്തിൽ വിഐയുടെ ശക്തി അ‌ത്ര കുറച്ച് കാണേണ്ടതില്ല. കാരണം വിഐയുടെ സേവനങ്ങൾ ഉപയോഗിക്കുന്ന നിരവധി ഉപയോക്താക്കൾ ഉള്ള നാടാണ് കേരളം. ഇന്ത്യയിലെ വിഐയുടെ ശക്തികേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം തന്നെ കേരളത്തിനുണ്ട്. 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്തതാണ് വിഐയുടെ ഇപ്പോഴത്തെ പ്രധാന പ്രതിസന്ധി. സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെയാണ് അ‌തിന്റെ പ്രധാന കാരണം. എന്നാൽ കേന്ദ്ര സർക്കാരിന് നൽകാനുള്ള കുടിശിക തുകയ്ക്ക് പകരം ഓഹരികൾ നൽകാൻ തീരുമാനമായതോടെ വിഐയുടെ പ്രതിസന്ധികൾ നീങ്ങാൻ വഴി തുറന്നിട്ടുണ്ട്.

250 രൂപയിൽ താഴെ നിരക്കിൽ വിഐ നൽകുന്ന 'സാധാരണ' പ്ലാനുകൾ

വിഐ നൽകുന്ന തീപ്പൊരി പ്ലാനുകൾ

കനൽ ഒരു തരി മതി എന്ന ചൊല്ല് കേരളത്തിന് സുപരിചിതമാണ്. അ‌തിന്റെ യഥാർഥ ആശയം തന്നെ കടമെടുത്താൽ, വരിക്കാരെ ആകർഷിക്കാൻ ഒരു മികച്ച പ്ലാൻ തന്നെ ധാരാളമാണ് എന്ന് പറയാം. വിവിധ നിരക്കുകളിലായി വിവിധ ഘടകങ്ങളെ ആശ്രയിച്ച് നിരവധി പ്ലാനുകൾ വിഐ ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. ഇവയെല്ലാം ഓരോ കനൽത്തരികൾ തന്നെയാണ്. നിന്ന് കത്താൻ ശേഷിയുള്ള കനൽത്തരികൾ. എന്നാൽ പല കാരണങ്ങളാൽ ഇത് ജനങ്ങളിലേക്ക് വേണ്ടത്ര എത്തിക്കാൻ വിഐക്ക് കഴിഞ്ഞിട്ടില്ല. സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്നവയാണ് വിഐയുടെ പ്ലാനുകളിൽ അ‌ധികവും. എന്തിനേറെ പറയുന്നു. ഏറ്റവും കുറഞ്ഞ നിരക്കിൽ അ‌ടിസ്ഥാന പ്ലാൻ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനി വിഐ ആണ്. 99 രൂപയാണ് ഈ തീപ്പൊരി പ്ലാനിന് ചെലവാക്കേണ്ടിവരിക. 250 രൂപയിൽ താഴെ നിരക്കിൽ ലഭ്യമാകുന്ന ഏതാനും വിഐ പ്ലാനുകൾ പരിചയപ്പെടാം. ഇതിൽ ചില പ്ലാനുകൾ വിഐ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ സൗജന്യ ഡാറ്റയും ലഭ്യമാകും.

99 രൂപയുടെ വിഐ പ്ലാൻ

വിഐയുടെ പ്ലാനുകളിൽ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ആണ് 99 രൂപയുടേത്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളുമായി താരതമ്യം ചെയ്താലും നിലവിൽ ലഭ്യമാകുന്ന ഏറ്റവും ചെലവ് കുറഞ്ഞ പ്ലാൻ ഇതുതന്നെ. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ വിഐ പ്ലാൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നത്. നിരക്ക് കുറഞ്ഞ പ്ലാൻ ആയതിനാൽ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങൾ ഒന്നും ഈ 99 രൂപ പ്ലാനിൽ പ്രതീക്ഷിക്കരുത്. സെക്കൻഡിൽ 2.5 പൈസ നിരക്കിൽ കോളിങ് , 200എംബി 4ജി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ. കുറഞ്ഞ ചെലവിൽ വാലിഡിറ്റി ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന പ്ലാൻ ആണിത്.

179 രൂപയുടെ വിഐ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ് സൗകര്യങ്ങളുമായി എത്തുന്ന വിഐ പ്ലാൻ ആണ് 179 രൂപയുടേത്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. 2 ജിബി ഡാറ്റയും 300 എസ്എംഎസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

250 രൂപയിൽ താഴെ നിരക്കിൽ വിഐ നൽകുന്ന 'സാധാരണ' പ്ലാനുകൾ

195 രൂപയുടെ വിഐ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ് ആവശ്യങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അ‌നുയോജ്യമായൊരു വിഐ പ്രീപെയ്ഡ് പ്ലാൻ ആണ് 195 രൂപയുടേത്. ഒരു മാസത്തെ വാലിഡിറ്റി ആണ് ഈ പ്ലാൻ നൽകുന്നത്. അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിന് ഒപ്പം തന്നെ ഒരു മാസത്തേക്ക് 2ജിബി ഡാറ്റയും 300 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാണ്.

239 രൂപയുടെ വിഐ പ്ലാൻ

24 ദിവസം മാത്രമാണ് 239 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ നൽകുന്നത്. എന്നാൽ പ്രതിദിനം 1 ജിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന വിഐ പ്ലാനുകളിൽ മുൻനിരയിലുള്ള പ്ലാൻ ആണ് 239 രൂപയുടേത്. അ‌ൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുമാണ് ഈ പ്ലാനിൽ ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ. കുറഞ്ഞ നിരക്കിൽ മികച്ച മൂല്യം നൽകും എന്നതാണ് ഈ പ്ലാനിനെ ഉപയോക്താക്കളുടെ പ്രിയപ്പെട്ട പ്ലാനാക്കി മാറ്റുന്നത്.

Best Mobiles in India

English summary
VI is a telecom company that offers the cheapest basic plan. A few VI plans are available for less than Rs. 250. The VI prepaid plans, which are priced at Rs 179, Rs 195, and Rs 239, provide excellent value to users. 239 is the most used plan by VI users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X