Apple: ഐമാക് മുതൽ ഐപാഡ് വരെ; സ്റ്റീവ് ജോബ്സ് യുഗത്തിലെ ഏറ്റവും മികച്ച ആപ്പിൾ ഗാഡ്ജറ്റുകൾ

|

ടെക് ലോകത്തെ ഏറ്റവും വലിയ പേരും ബ്രാൻഡുമാണ് ആപ്പിൾ. ഒരു കമ്പ്യൂട്ടർ കമ്പനിയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ചതും മൂല്യമുള്ളതുമായ ടെക് ഭീമനായുള്ള ആപ്പിളിന്റെ വളർച്ചയ്ക്ക് പിന്നിലെ ഒന്നാമത്തെ പേരുകാരൻ ആരെന്ന് ചോദിച്ചാൽ അതിന് ഒരുത്തരം മാത്രമാണുള്ളത്. ആപ്പിളിന്റെ മുഖവും ശബ്ദവും സാരഥിയും എല്ലാമായിരുന്ന, കമ്പനിയുടെ സഹസ്ഥാപകൻ സ്റ്റീവൻ പോൾ ജോബ്സ് എന്ന സ്റ്റീവ് ജോബ്സ്. ടെക് ലോകത്തിന്റെ ഇതിഹാസമായി തീർന്ന Steve Jobs ന്റെ നേതൃത്വത്തിൽ Apple ലോകത്തിന് സമ്മാനിച്ചത് പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ഗാഡ്ജറ്റുകളാണ്.

 

സാങ്കേതികവിദ്യ

ഓരോ കാലഘട്ടത്തിലും അന്നത്തെ സാങ്കേതികവിദ്യ വളർച്ചയുടെ പരിധിയെന്ന് കരുതി വയ്ക്കുന്ന ഒരു അളവ് കോലുണ്ട്. ഇനി വർഷങ്ങൾ കഴിഞ്ഞ് മാത്രം മറികടക്കാൻ കഴിയുന്നതെന്ന് ടെക് ലോകം വിലയിരുത്തുന്ന ഒരു ബെഞ്ച്മാർക്ക്. ഇതിനപ്പുറം ഇനിയൊന്നില്ലെന്ന് കരുതി എല്ലാവരും പിരിഞ്ഞ് പോകാൻ ഒരുങ്ങുന്ന നേരത്താകും പകുതി കടിച്ച ആപ്പിളിന്റെ ചിത്രവും പേറി അന്നോളം കണ്ടിട്ടില്ലാത്ത വിധം സുന്ദരവും ശേഷിയേറിയതുമായ ഒരു ഉപകരണം വിപണിയിൽ എത്തുക.

കാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയ‍‍റിനെ കണ്ടെത്തികാണാമറയത്ത് കിടന്നത് വർഷങ്ങളോളം; വൈഫൈ റൂട്ടറുകളെ ബാധിക്കുന്ന മാരക മാൽവെയ‍‍റിനെ കണ്ടെത്തി

ടാബ്‌ലെറ്റ്

അതൊരു കമ്പ്യൂട്ടറാകാം പാട്ട് പെട്ടിയാകാം ലാപ്ടോപ്പ് ആകാം സ്മാർട്ട്ഫോൺ ആകാം, ടാബ്‌ലെറ്റ് ആകാം. അത് വരെയുണ്ടായിരുന്ന എല്ലാ സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതിക്കൊണ്ടെത്തുന്ന ഈ ഡിവൈസുകൾ ടെക് ലോകത്തെയും വിപണിയെയും ഭ്രാന്ത് പിടിപ്പിക്കും. ഉപകരണങ്ങൾ സ്വന്തമാക്കാൻ ആളുകൾ മണിക്കൂറുകളോളം ക്യൂ നിൽക്കും. വില കൂടുതൽ ആണെന്ന് പരിതപിക്കുമ്പോൾ പോലും ഡിവൈസുകൾ വിൽപ്പന ചാർട്ടുകളിൽ ഒന്നാമത് നിൽക്കും. വിപണിയിൽ എത്തിയ ഡിവൈസുകളെ റിവേഴ്സ് എഞ്ചിനീയറിങ് ചെയ്ത് പുതിയ ഉപകരണങ്ങൾ ഉണ്ടാക്കാൻ മറ്റ് കമ്പനികൾ മത്സരിക്കും.

വിപണി
 

സ്റ്റീവ് ജോബ്സിന്റെ വിട വാങ്ങലിന് ശേഷവും വിപണിയിൽ കരുത്തോടെ പിടിച്ച് നിൽക്കാൻ ആപ്പിളിന് കഴിയുന്നത്, സാങ്കേതിക വിപ്ലവങ്ങളുടെയെല്ലാം മുന്നണിയിൽ ആ പകുതി കടിച്ച ഫലത്തിന്റെ സാന്നിധ്യമുള്ളത് കൊണ്ടാണ്. അപ്ഗ്രേഡുകളും കാലഘട്ടത്തിന്റെ മാറ്റങ്ങളും എല്ലാം ഓരോ പുതിയ ആപ്പിൾ ഡിവൈസിലും കമ്പനി കൊണ്ട് വരുന്നുണ്ട്.

വാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടിവാട്സ്ആപ്പ് അക്കൌണ്ടുകൾ അടപടലം നിരോധിക്കുന്നു, മെയിൽ മാത്രം 19 ലക്ഷം അക്കൌണ്ടുകൾ പൂട്ടി

ജോബ്സ്

ഐമാക്കിൽ തുടങ്ങി ഐഫോണിലും ഐപാഡിലും എത്തി നിന്ന സ്റ്റീവ് ജോബ്സ് കാലം ആപ്പിളിന്റെ ഏറ്റവും മികച്ച സമയങ്ങളിൽ ഒന്നാണ്. വിൽപ്പനയിലും മാർക്കറ്റ് ഷെയറിലും എല്ലാം ലോകത്ത് ഒന്നാമത് നിൽക്കുമ്പോഴും വിപണിയെ അക്ഷരാർഥത്തിൽ ഉടച്ച് വാർത്തിരുന്ന സ്റ്റീവ് ജോബ്സ് കാലഘട്ടത്തിലെ ആപ്പിളിന്റെ കഥ, അത് ഒരു വല്ലാത്ത കഥയാണ്. സ്റ്റീവ് ജോബ്സിന്റെ കീഴിൽ ആപ്പിൾ അവതരിപ്പിക്കുകയും വിപണിയിൽ തരംഗം ആകുകയും ചെയ്ത അഞ്ച് ഡിവൈസുകളെക്കുറിച്ച് അറിയാൻ തുടർന്ന് വായിക്കുക.

Apple iMac: ആപ്പിൾ ഐമാക് (1998)

Apple iMac: ആപ്പിൾ ഐമാക് (1998)

2000ത്തിനും രണ്ട് വർഷം മുമ്പാണ് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുടെ ജാതകം തന്നെ തിരുത്തിക്കുറിച്ച് ആപ്പിൾ ഐമാക്ക് വിപണിയിൽ എത്തിയത്. അധികാര തർക്കങ്ങളെത്തുടർന്ന് 1985ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് തല തിരിഞ്ഞ നയങ്ങൾ കാരണം പാപ്പരാകുന്നതിന്റെ വക്കോളമെത്തിയ ആപ്പിളിന്റെ തിരിച്ച് വരവിനും കമ്പനിയിലേക്കുള്ള സ്റ്റീവ് ജോബ്സിന്റെ തിരിച്ച് വരവിനും കാരണമായ ഡിവൈസ് ആണ് ആപ്പിൾ ഐമാക്.

OnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർOnePlus Nord 2T vs Poco F4: മിഡ് പ്രീമിയം സെഗ്മെന്റിലെ പുതിയ രാജാക്കന്മാർ

ഐമാക്

1997ൽ വീണ്ടും ആപ്പിളിന്റെ സിഇഒ പദവിയിൽ എത്തിയ സ്റ്റീവ് ജോബ്സ് 98ൽ ആപ്പിൾ ഐമാക് വിപണിയിൽ എത്തിച്ചു. ട്രാൻസ്പെരന്റ് കവറിങും യുഎസ്ബി പോർട്ടുകളും ( യുഎസ്ബി പോർട്ട് ഉള്ള ആദ്യത്തെ ഹോം കമ്പ്യൂട്ടർ ) ഒക്കെയായി ഐമാക് വിപണി ഇളക്കി മറിച്ചു. ഇന്റർനെറ്റ് ഈസിയായി ആക്സസ് ചെയ്യാൻ ഉള്ള ഡിവൈസ് എന്ന രീതിയിൽ മാർക്കറ്റ് ചെയ്യപ്പെട്ട ഐമാക്കുകൾ ആ വാചകങ്ങൾക്ക് അപ്പുറത്തേക്കും വളർന്നു.

പേഴ്സണൽ കമ്പ്യൂട്ടർ

എല്ലാത്തരത്തിലും പേഴ്സണൽ കമ്പ്യൂട്ടർ മാർക്കറ്റിനെ ഐമാക്കുകൾ പുനർനിർവചിച്ച ആപ്പിൾ ഐമാക്കുകൾക്ക് വലിയ ജന സ്വീകാര്യതയും ലഭിച്ചു. അവതരിപ്പിക്കപ്പെട്ട ആദ്യ അഞ്ച് മാസത്തിനിടെ മാത്രം എട്ട് ലക്ഷത്തോളം ഐമാക് യൂണിറ്റുകൾ വിറ്റഴിച്ചെന്നാണ് കണക്കുകൾ. തകർച്ചയിലെത്തിയ ആപ്പിളിനെ രക്ഷിക്കാൻ മുഖ്യ എതിരാളിയായിരുന്ന മൈക്രോസോഫ്റ്റ് പണമൊഴുക്കിയതും ഐമാക്കിന്റെ പിറവിക്ക് കാരണമായി.

നിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾനിങ്ങളുടെ ഡാറ്റ ഓൺലൈനിൽ സുരക്ഷിതമാക്കാനുള്ള മാർഗങ്ങൾ

Apple iPod: ആപ്പിൾ ഐപോഡ് (2001)

Apple iPod: ആപ്പിൾ ഐപോഡ് (2001)

എംപി3 പ്ലെയറുകൾ എന്നൊരു ഗാഡ്ജറ്റ് വിഭാഗം തന്നെ കടപ്പെട്ടിരിക്കുന്ന ഡിവൈസ് ആണ് ആപ്പിൾ ഐപോഡുകൾ. സംഗീതാസ്വാദന രീതിയെ തന്നെ മാറ്റി മറിച്ച് കൊണ്ടാണ് 2001 ഒക്ടോബർ 23ന് ഐപോഡുകൾ വിപണിയിൽ എത്തിയത്. എംപി3 പ്ലെയറുകളെയെല്ലാം ഐപോഡുകൾ എന്ന് വിളിച്ച് കൊണ്ടിരുന്ന കുട്ടിക്കാലം മില്ലേനിയൽസിന് എന്തായാലും ഉണ്ടാകും.

ടെക്

എല്ലാ ടെക് അവാർഡുകളും കരസ്ഥമാക്കിയ ഡിവൈസ്. എല്ലാവരാലും ആഘോഷിക്കപ്പെട്ട ഡിവൈസ്, ഫാഷൻ ട്രെൻഡുകൾ സൃഷ്ടിച്ച ഡിവൈസ് അങ്ങനെ പറയാൻ പരിധികൾ ഇല്ലാത്ത വിശേഷണങ്ങൾ ഉണ്ട് ഐപോഡുകൾക്ക്. പല സീരീസുകളിലായി 2022 വരെ 450 മില്യൺ ഐപോഡുകൾ ആപ്പിൾ വിറ്റഴിച്ചിട്ടുണ്ട്. 2022 മെയ് 10ന്, പുറത്തിറക്കി 20ാം വർഷത്തിൽ ഐപോഡുകളുടെ നിർമാണം കമ്പനി അവസാനിപ്പിച്ചു.

നിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾനിങ്ങളുടെ വീടും സ്മാർട്ട് ആക്കാം, സ്മാർട്ട് ഹോമിനായി വാങ്ങാവുന്ന 15 ഗാഡ്‌ജറ്റുകൾ

Apple MacBook: മാക്ബുക്ക് (2006)

Apple MacBook: മാക്ബുക്ക് (2006)

ആപ്പിളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാക്കിന്റോഷ് കമ്പ്യൂട്ടറാണ് മാക്ബുക്ക് സീരീസിലെ ലാപ്ടോപ്പുകൾ. 2006 മെയ് 16ന് പോളി കാർബണേറ്റ് ബോഡിയുമായാണ് ആദ്യത്തെ മാക്ബുക്ക് വിപണിയിൽ എത്തിയത്. പിന്നിടിങ്ങോട്ട് പലതരം മാറ്റങ്ങൾക്കും അപ്ഗ്രേഡുകൾക്കും പേര് മാറ്റങ്ങൾക്കും മാക്ബുക്കുകൾ വിധേയമായി. ഈ 2022ലും ലാപ്ടോപ്പുകളിൽ ഏറ്റവും മോഹിപ്പിക്കുന്നവയാണ് മാക്ബുക്കുകൾ. കുറഞ്ഞ വിലയ്ക്ക് ആപ്പിൾ എക്സ്പീരിയൻസ് ആഗ്രഹിക്കുന്ന യൂസേഴ്സ് മാക്ബുക്ക് മോഡലുകൾക്ക് പിന്നാലെയാണ്.

Apple iPhone: ആപ്പിൾ ഐഫോൺ (2007)

Apple iPhone: ആപ്പിൾ ഐഫോൺ (2007)

ആന മെലിഞ്ഞാൽ എങ്ങനെയിരിക്കും എന്ന് പറയാൻ കഴിയില്ല. എന്നാൽ ആപ്പിൾ മെലിഞ്ഞാൽ എന്താകും എന്നതിന് ഉദാഹരണമാണ് ഐഫോൺ. 2007 ജനുവരി 9ന് ആണ് സ്റ്റീവ് ജോബ്സ്, അന്നത്തെ അത്ഭുതം എന്നൊക്കെ വിളിക്കാവുന്ന മൾട്ടി ടച്ച് സ്ക്രീനും യൂസർ ഇന്റർഫേസുമൊക്കെയായി ഐഫോണുകൾ അവതരിപ്പിക്കുന്നത്. ആ വർഷം ജൂൺ 29ന് ഐഫോൺ മാർക്കറ്റിൽ എത്തിയപ്പോൾ കണ്ടത് സമാനതകളില്ലാത്ത സ്വീകരണം.

പറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾപറപറക്കും സ്പീഡ്, ഇത് ജിയോഫൈബറിന് മാത്രമുള്ള കിടിലൻ പ്ലാനുകൾ

ആപ്പിൾ സ്റ്റോറുകൾ

അമേരിക്കയിലെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ആളുകൾ തിക്കും തിരക്കും കൂട്ടി. തലേ ദിവസം മുതൽ ക്യൂ നിന്നും ആപ്പിൾ ഐഫോണുകൾ വാങ്ങിയവരുണ്ട്. ഇ ബേയിൽ ലേലത്തിന് വയ്ക്കാൻ ഐഫോണുകൾ വാങ്ങിയവരും അക്കൂട്ടത്തിൽ ഉണ്ട്. ഇന്നും ചടങ്ങ് പോലെ ഐഫോൺ ആരാധകർ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് കാണാം.

ഐഫോൺ മോഡലുകൾ

ഇത്ര കൊല്ലം കഴിഞ്ഞിട്ടും മാർക്കറ്റിൽ വെല്ലാൻ മറ്റാരുമില്ലാത്തത്രയും ഉയരത്തിലാണ് ഐഫോണുകൾ. ലോകത്ത് വിൽക്കപ്പെടുന്ന ആദ്യ നാല് സ്മാർട്ട്ഫോണുകളും ഐഫോൺ മോഡലുകൾ തന്നെ. ഇറങ്ങുന്നതിന് മുമ്പേ ചർച്ചയാകുന്ന ഐഫോൺ 14. എത്രയൊക്കെ അനുകരിച്ചിട്ടും ഓടിയെത്താൻ കഴിയാത്ത ഇതര ബ്രാൻഡുകൾ. ഐഫോൺ ലെഗസി ചോദ്യം ചെയ്യപ്പെടാതെ തുടരുകയാണ്.

50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ50,000 എംഎഎച്ച് കപ്പാസിറ്റി; ഇവൻ പവർ ബാങ്കുകളിലെ ഭീമൻ

Apple iPad: ആപ്പിൾ ഐപാഡ് (2010)

Apple iPad: ആപ്പിൾ ഐപാഡ് (2010)

ടാബ്‌ലെറ്റ് വിപണിക്ക് തുടക്കം കുറിച്ച ഗാഡ്ജറ്റ് ആണ് ആപ്പിൾ ഐപാഡുകൾ. ഐഫോണിന് പ്രചോദനമായത് ഐപാഡ് പ്രോട്ടോടൈപ്പ് ആണെന്ന് സ്റ്റീവ് ജോബ്സ് തന്നെ പറഞ്ഞിട്ടുണ്ട്. വിപണിയിൽ എത്തിയ ശേഷം വലിയ തരംഗമാണ് ഐപാഡുകളും സൃഷ്ടിച്ചത്. ഇന്നും ഐപാഡ് മോഡലുകൾ വിപണിയിൽ അപ്രമാദിത്വം തുടരുന്നുണ്ട്. പ്പോൾ സജീവമായ ആൻഡ്രോയിഡ് അധിനിവേശത്തെ തടയാൻ ആപ്പിളിന്റെ ടാബ്‌ലെറ്റിന് കഴിയുമോ എന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടത്.

Best Mobiles in India

English summary
Even after the departure of Steve Jobs, Apple is able to stay strong in the tech market because of the presence of that half-bitten fruit at the forefront of all technological revolutions. Upgrades and period changes are all brought by the company with every new Apple device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X