Home
News

റീച്ചാർജിലെ സൂപ്പർസ്റ്റാർ! 455 ദിവസ വാലിഡിറ്റിയും പ്രതിദിനം 3ജിബി ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

ടെലിക്കോം കമ്പനികളെപ്പറ്റി എല്ലാ വരിക്കാർക്കും പരാതികൾ നിലനിൽക്കുന്നുണ്ട്. ഒരു വരിക്കാരനും പരാതി പറയാത്ത ഒരു ടെലിക്കോം കമ്പനി ഇന്ത്യയിൽ ഇല്ല എന്നുതന്നെ പറയാം. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലും പരാതികളിൽനിന്ന് മുക്തമല്ല. വരിക്കാർക്ക് മികച്ച ​സേവനം നൽകുന്നതിൽ ബിഎസ്എൻഎൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നത് ഇന്ത്യ മുഴുവൻ അ‌റിയുന്ന കാര്യമാണ്.

ഡാറ്റ വേഗത, നെറ്റ്വർക്ക് തകരാർ എന്നിങ്ങനെ പലവിധ പരാതികളും ബിഎസ്എൻഎൽ വരിക്കാർ ഉയർത്തുന്നു. ഇതിൽ ഡാറ്റ വേഗതയുടെ പ്രശ്നം അ‌ധികം ​വൈകാതെ തന്നെ പരിഹരിക്കാൻ കേന്ദ്ര സർക്കാരും ബിഎസ്എൻഎലും കാര്യമായി പരിശ്രമിക്കുന്നുണ്ട്. ഈ വർഷം രണ്ടാം പകുതിയോടെ 4ജി ആരംഭിക്കും എന്നാണ് ബിഎസ്എൻഎൽ പറയുന്നത്.

455 ദിവസ വാലിഡിറ്റിയും 3ജിബി ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

അ‌തിനാൽ ആ നിലയ്ക്കുള്ള വരിക്കാരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. 4ജി എത്തിയാലും ഇല്ലെങ്കിലും ബിഎസ്എൻഎൽ വരിക്കാരായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്ന ഒട്ടേറെ പേരുണ്ട്. ഇന്ത്യയിലെ മറ്റ് ടെലിക്കോം കമ്പനികൾ വരിക്കാർക്ക് നൽകുന്നതിനെക്കാൾ ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ.

അ‌തിനാൽത്തന്നെ കുറെയേറെ മികച്ച റീച്ചാർജ് പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പട്ടികയിൽ കാണാൻ സാധിക്കും. അ‌തിൽ ദീർഘകാല വാലിഡിറ്റിയും ഡാറ്റ, കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാൻ ആണ് 2998 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ. ഇന്ത്യയിലെ ടെലിക്കോം പ്ലാനുകളിലെ സൂപ്പർസ്റ്റാർ എന്ന് പോലും വിശേഷിപ്പിക്കാവുന്ന പ്ലാനാണിത്.

2998 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആനുകൂല്യങ്ങൾ

2,998 രൂപയുടെ ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആകെ 445 ദിവസത്തെ വാലിഡിറ്റിയും പ്രതിദിനം 3ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും വാഗ്ദാനം ചെയ്യുന്നു. എന്നാൽ നിരാശപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഇത് ബിഎസ്എൻഎല്ലിന്റെ ജമ്മു കശ്മീർ സർക്കിളിൽ മാത്രമേ ലഭ്യമാകൂ എന്നാണ് വിവരം.

455 ദിവസ വാലിഡിറ്റിയും 3ജിബി ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

ഇത്രയും മികച്ചൊരു പ്ലാൻ തീർച്ചയായും ഇന്ത്യമുഴുവൻ ലഭ്യമാക്കേണ്ടതാണ്. ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുമ്പോൾ ഈ പ്ലാൻ എല്ലാവർക്കുമായി നൽകാൻ കഴിഞ്ഞാൽ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ ബഹുദൂരം മുന്നിലെത്താൻ അ‌ത് ബിഎസ്എൻഎല്ലിനെ സഹായിക്കും. കാരണം ടെലിക്കോം നിരക്കുകൾ ഏറെ ഉയരത്തിലുള്ള ഇന്ത്യയിൽ 2,998 രൂപയുടെ പ്ലാനിനെ വെല്ലുന്ന ഒരു പ്ലാനില്ല.

2,999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

2,998 രൂപയുടെ പ്ലാനിൽ ഉള്ള അ‌ത്രയും വാലിഡിറ്റി നൽകുന്നില്ല എങ്കിലും മറ്റുള്ളവർക്കായി 2,999 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ നൽകുന്നുണ്ട്. ഇത് കേരളത്തിലുൾപ്പെടെ ലഭ്യമാണ്. 2,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. പ്രതിദിനം 3 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങൾ ഈ പ്ലാനിലും ഉൾപ്പെടുന്നു.

455 ദിവസ വാലിഡിറ്റിയും 3ജിബി ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ

2,399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

395 ദിവസത്തെ വാലിഡിറ്റിയാണ് 2,399 രൂപയുടെ ഈ പ്ലാനിൽ ലഭിക്കുന്നത്. അ‌തായത് 2,999 രൂപയുടെ പ്ലാൻ നൽകുന്നതിനെക്കാൾ വാലിഡിറ്റി അ‌തിലും കുറഞ്ഞ തുകയ്ക്ക് ഈ പ്ലാൻ നൽകുന്നു. പ്രതിദിനം 2 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൂടാതെ പിആർബിടി, ഇറോസ് നൗ എന്റർടൈൻമെന്റ്, ലോക്ധൂൺ എന്നിവയിലേക്ക് 30 ദിവസം സൗജന്യ ആക്സസ് ലഭിക്കും. ഏറ്റവും ലാഭകരമായൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 2399 രൂപയുടേത്. ഈ പ്ലാനുകൾ കൂടാതെ 1,999 രൂപ, 1515 രൂപ നിരക്കുകളിൽ എത്തുന്ന ബിഎസ്എൻഎൽ പ്ലാനുകളും 365 ദിവസ വാലിഡിറ്റിയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നവയാണ്.

More from GizBot

Best Mobiles in India

English summary
The prepaid plan of Rs 2,998 is the best recharge plan offered by BSNL. This plan includes 455 days of validity and 3 GB of data per day. But this plan is available only in Jammu and Kashmir. Instead, BSNL has made its Rs 2,999 plan available in other circles.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X