Home
News

മുറ്റത്തെ മുല്ലയ്ക്ക് മണമുണ്ട് കേട്ടോ! 30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളുടെ നിരയിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനമാണ് ബിഎസ്എൻഎൽ. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം ആയിട്ടും വിഭവസമാഹരണത്തിന് മറ്റാരെക്കാളും ശേഷിയുണ്ടായിട്ടും ടെലിക്കോം രംഗത്ത് ഏറ്റവും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. ഈ ദുരവസ്ഥയ്ക്ക് കാരണങ്ങൾ പലതും ഉണ്ടാകാം. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഒരുനാൾ ബിഎസ്എൻഎൽ സടകുടഞ്ഞ് ഉണരും എന്ന് പ്രതീക്ഷിക്കുന്ന വലിയൊരു ജനവിഭാഗം ഇന്ത്യയിലുണ്ട്.

ഡാറ്റ വേഗത അ‌ടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി മറ്റുള്ളവർ കുറ്റപ്പെടുത്തുമ്പോഴും തങ്ങൾക്ക് ബിഎസ്എൻഎൽ മതി എന്ന് പറയാൻ മടിയില്ലാത്ത കുറച്ചധികം ആളുകൾ നമുക്കുചുറ്റും ഉണ്ട്. അ‌വരാണ് ബിഎസ്എൻഎല്ലിനെ ഇപ്പോഴും താങ്ങിനിർത്തുന്നത്. മറ്റ് ടെലിക്കോം കമ്പനികൾ നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഏറെയുണ്ട്. അ‌തിൽ ഒരു മാസത്തെ വാലിഡിറ്റിയോടെ എത്തുന്ന ചില മികച്ച പ്ലാനുകൾ പരിചയപ്പെടാം.

30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

48 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ഇന്ത്യയിലെ ബിഎസ്എൻഎൽ ഒഴികെയുള്ള ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ പരിശോധിച്ചു നോക്കൂ. ഒരു മാസത്തേക്ക് കുറഞ്ഞത് 99 രൂപയെങ്കിലും നൽകേണ്ടിവരും. എന്നാൽ അ‌തിൽനിന്ന് വേറിട്ട ഒരു പ്ലാൻ കാണണമെങ്കിൽ 48 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിനെപ്പറ്റി അ‌ന്വേഷിച്ചാൽ മതി. 48 രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഇതൊരു സ്പെഷൽ റീച്ചാർജ് പ്ലാൻ ആണ്. ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. പത്തുരൂപ മാത്രമാണ് ഈ പ്ലാനിൽ ബാലൻസ് ലഭിക്കുക. ഇതുപയോഗിച്ച് മിനിറ്റിന് 20 ​പൈസ നിരക്കിൽ കോൾ ചെയ്യാം. സിം കട്ടാകാതിരിക്കാനും ഇൻകമിങ് കോളുകൾക്കായും വാലിഡിറ്റി നീട്ടാൻ റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് അ‌നുയോജ്യമായ പ്ലാൻ ആണിത്.

66 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

30 ദിവസത്തെ വാലിഡിറ്റി ലഭിക്കാൻ ഉപയോഗിക്കാവുന്ന മറ്റൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 66 രൂപയുടേത്. ഡാറ്റ, കോളിങ് ഓഫറുകൾ ഈ പ്ലാനിലും ലഭ്യമല്ല. ലോക്കൽ ഓൺനെറ്റ് കോളുകൾ 2 സെക്കൻഡിന് ഒരു ​പൈസ എന്ന നിരക്കിലും ലോക്കൽ ഓഫ് നെറ്റ് കോളുകൾ ഒരു സെക്കൻഡിന് ഒരു ​പൈസ എന്ന നിരക്കിലും എസ്ടിഡി ഓൺനെറ്റ് കോളുകൾ 2 സെക്കൻഡിന് 3 ​പൈസ നിരക്കിലും ഓഫ്‌നെറ്റ് കോളുകൾ ഒരു സെക്കൻഡിന് മൂന്ന് ​പൈസ നിരക്കിലും ഉപയോഗിക്കാം.

71 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ

ഡാറ്റ, കോളിങ് ആനുകൂല്യങ്ങൾ ഉൾപ്പെടാത്ത മറ്റൊരു ബിഎസ്എൻഎൽ പ്ലാൻ ആണ് 71രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റി ഈ പ്ലാനിനും നൽകിയിട്ടുണ്ട്. 20 രൂപയുടെ ടോക്ക് വാല്യൂ ഈ പ്ലാനിൽ ലഭിക്കും. ഇതുപയോഗിച്ച് ഏ​ത് നെറ്റ്വർക്കിലേക്കും സെക്കൻഡിന് 30 ​പൈസ നിരക്കിൽ വിളിക്കാം.

30 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന കിടിലൻ ബിഎസ്എൻഎൽ പ്ലാനുകൾ

147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

30 ദിവസ വാലിഡിറ്റിയോടെ എത്തുന്ന ഈ ബിഎസ്എൻഎൽ പ്ലാനിൽ 10 ജിബി ഡാറ്റ ലഭ്യമാണ്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ 30 ദിവസത്തേക്ക് 10 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 147 രൂപയുടേത്. ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്ക് ആശ്രയിക്കാവുന്ന കുറഞ്ഞ നിരക്കിലുള്ള ഒരു പ്ലാൻ ആണിത്. അ‌ൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും ​പ്രാദേശിക സർക്കിളുകൾ അ‌നുസരിച്ച് ലഭ്യമാകും.

247 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ഡാറ്റ ആവശ്യം കൂടുതൽ ഉള്ള ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 247 രൂപയുടേത്. 30 ദിവസ വാലിഡിറ്റി പ്ലാൻ എന്നതിനെക്കാളുപരി ഒരു ഒരുമാസ ഡാറ്റ പ്ലാനായി ഇതിനെ കാണാം. കാരണം 30 ദിവസത്തേക്ക് 50 ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. മെയിൻ അ‌ക്കൗണ്ട് ബാലൻസിൽ 10 രൂപ ടോക്ക് വാല്യുവും ഈ പ്ലാനിൽ കിട്ടും. കൂടാതെ പ്രതിദിനം 100 എസ്എംഎസും ഉണ്ട്.

299 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

30 ദിവസത്തെ വാലിഡിറ്റിക്കൊപ്പം ഡാറ്റ ആവശ്യങ്ങളും നിറവേറ്റാൻ സഹായിക്കുന്ന പ്ലാൻ ആണ് 299 രൂപയുടേത്. പ്രതിദിനം 3ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇതിനെയും ഡാറ്റ പ്ലാൻ ആയി തന്നെ പരിഗണിക്കാം. ​പ്രാദേശിക സർക്കിളുകൾ അ‌നുസരിച്ച് അ‌ൺലിമിറ്റഡ് ലോക്കൽ. എസ്ടിഡി കോളിങ് സൗകര്യവും ലഭ്യമാകും.

Best Mobiles in India

English summary
There are many BSNL plans that are cheaper than those of other telecom companies. BSNL plans available at Rs 48, Rs 66, Rs 71, Rs 147, Rs 247, and Rs 299 offer validity for one month. Of these, the plans available at the rates of Rs 147, Rs 247, and Rs 299 can be considered as data plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X