Just In
- 7 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 9 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 22 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Movies
കരോളിന് പോയി അടി കിട്ടി! നാണക്കേട് കാരണം അപ്പനെ വിളിക്കാതെ പോന്നു; തുറന്ന് പറഞ്ഞ് ടിനി
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്‍
- News
മണ്ണാർക്കാടിൽ നിന്നും യുവതി തട്ടിക്കൊണ്ടുപോയ പൂച്ചയെ അതീവ രഹസ്യമായി തിരിച്ചേൽപ്പിച്ചു..
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ആപത്തിൽ ഉപകരിക്കുന്നവർ, 5ജിക്കും ചേരുന്നവർ; 100 രൂപയിൽ താഴെ ചെലവുവരുന്ന എയർടെൽ ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ ഇതാ
സിം എയർടെലോ ( Airtel ) ജിയോയോ വിഐയോ ബിഎസ്എൻഎലോ തുടങ്ങി ഏത് ടെലിക്കോം കമ്പനിയുടേതുമാകട്ടെ, കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ഉണ്ടായിരുന്ന ഡാറ്റ കാലിയായി എന്ന് നമുക്ക് ചിലപ്പോൾ തോന്നാറില്ലേ? ഇനിയും ഏറെ ആവശ്യങ്ങൾ ബാക്കിയിരിക്കെയാകും ഇങ്ങനെ ഡാറ്റ തീരുന്നത്. വല്ലാത്തൊരു അവസ്ഥ തന്നെയാണത്. ഉദാഹരണത്തിന് വർക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരുന്ന് പണിയെടുക്കുന്നതിന് ഇടയിലാകും ഡാറ്റ തീരുന്നത്.

അതോടെ ആകെ പെട്ടുപോകും, അതല്ലെങ്കിൽ അത്യാവശ്യമായി ബ്രൗസിങ് നടത്താൻ നോക്കുമ്പോഴോ, എവിടെയെങ്കിലും 'പോസ്റ്റായി' സമയം കളയാൻ നെറ്റ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോഴോ, ഏതെങ്കിലും വീഡിയോ കണ്ട് മുഴുമിപ്പിക്കും മുമ്പോ ഒക്കെയാകും ഡാറ്റ തീരുക. ഓക്സിജൻ കിട്ടാൻ അൽപ്പം ബുദ്ധമുട്ട് നേരിട്ടാൽ പോലും ചിലർക്ക് സഹിക്കാനാകും എന്നാൽ ഡാറ്റ തീർന്ന് വെറുതേ ഫോണും പിടിച്ചിരിക്കുക എന്നത് പലർക്കും സഹിക്കാൻ പറ്റില്ല.

വിവിധ റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലിക്കോം കമ്പനികൾക്ക് ഇത്തരം ഡാറ്റ സ്നേഹികളുടെ വിഷമം മനസിലാകും. അതിനാൽത്തന്നെ ഡാറ്റ തീർന്ന് വിഷമിക്കുന്ന ആളുകളെ സഹായിക്കാൻ ടെലിക്കോം കമ്പനികൾ തന്നെ വിവിധ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള എയർടെലും ഇത്തരം ധാരാളം ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

100 രൂപയിൽ താഴെ മാത്രം ചിലവുവരുന്ന നിരവധി ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ എയർടെലിനുണ്ട് എന്നതാണ് ശ്രദ്ധേയം. ആളുകൾക്ക് ആവശ്യങ്ങൾ പലതാകും. ചിലർക്ക് അത്യാവശത്തിന് കുറച്ച് ഡാറ്റ മതിയാകും. ചിലർക്ക് അൽപ്പ ദിവസം വാലിഡിറ്റിയുള്ള ബൂസ്റ്റർ പായ്ക്കാകും വേണ്ടത്. ആളുകളുടെ ആവശ്യങ്ങൾ വിഭിന്നമാണ് എന്നതു കണക്കിലെടുത്ത് അവർക്ക് യോജിക്കുന്ന പ്ലാനുകൾ തന്നയാണ് എയർടെൽ 100 രൂപയിൽ താഴെ ചെലവിൽ തയാറാക്കിയിരിക്കുന്നത്.

വാലിഡിറ്റിയുള്ള ഏതെങ്കിലും പ്ലാൻ നിലവിലുണ്ടെങ്കിൽ മാത്രേമേ ഈ ഡാറ്റാ ബൂസ്റ്റർ പ്ലാനുകൾ ഉപയോഗിക്കാൻ സാധിക്കൂ. 100 രൂപയിൽ താഴെ ചിലവ് വരുന്ന നാല് ഡാറ്റ ബൂസ്റ്റർ പ്ലാനുകളാണ് എയർടെലിനുള്ളത്. 19 രൂപ മുതലാണ് ഈ പ്ലാനുകൾ ആരംഭിക്കുന്നത്. ആവശ്യം അനുസരിച്ച് ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിൽനിന്ന് ഉചിതമായവ തിരഞ്ഞെടുക്കാം.

നിങ്ങൾ എയർടെൽ 5ജി നെറ്റ്വർക്ക് ആണ് ഉപയോഗിക്കുന്നത് എങ്കിൽ ഈ റീച്ചാർജ് പ്ലാനുകൾ ഉപയോഗിച്ച് തന്നെ ഉയർന്ന 5ജി വേഗതയോടു കൂടിയ ഇന്റർനെറ്റ് സേവനം ആസ്വദിക്കാം എന്ന പ്രത്യേകതയും ഈ പ്ലാനുകൾക്കുണ്ട്. 5ജിക്കും 4ജിക്കും ഒരേപോല ഉപയോഗിക്കാൻ സാധിക്കുന്ന 100 രൂപയിൽ താഴെ ചെലവ് വരുന്ന ഈ നാല് ഡാറ്റാ ബൂസ്റ്റർ പ്ലാനുകളെ കുറിച്ചും വിശദമായി നോക്കാം.

ഠ 19 രൂപയുടെ എയർടെൽ ഡാറ്റാ പ്ലാൻ
ഒരു ബേസ് പ്ലാൻ നിലവിലുള്ള എയർടെൽ ഉപയോക്താവിന് ഒരു ദിവസത്തേക്ക് ഡാറ്റ ആവശ്യമുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാൻ സാധിക്കുന്ന പ്ലാൻ ആണ് 19 രൂപയുടേത്. 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ഉപയോക്താവിന് ലഭിക്കുന്നത്.
ഠ 58 രൂപയുടെ എയർടെൽ പ്ലാൻ
ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപയോഗിക്കാൻ സാധിക്കുന്ന രണ്ടാമത്തെ എയർടെൽ ഡാറ്റാ പ്ലാൻ ആണ് 58 രൂപയുടേത്. ആകെ 3 ജിബി ഡാറ്റയാണ് ഈ പ്ലാൻ പ്രകാരം ലഭ്യമാകുക. നിങ്ങളുടെ നിലവിലുള്ള പ്ലാനിന്റെ വാലിഡിറ്റി എത്ര ദിവസമാണോ അത്രയും ദിവസം ഈ ഡാറ്റ ഉപയോഗിക്കാം.

ഠ 65 രൂപയുടെ ഡാറ്റാ പ്ലാൻ
ആകെ 4 ജിബി ഡാറ്റയാണ് 65 രൂപയുടെ ബൂസ്റ്റർ പ്ലാൻ പ്രകാരം ഉപയോക്താവിന് ലഭ്യമാകുക. 58 രൂപയുടെ പ്ലാനിന്റേതു പോലെ തന്നെ ഉപയോക്താവിന്റെ നിലവിലുള്ള പ്ലാനിന്റ വാലിഡിറ്റി അവസാനിക്കുന്നതു വരെ ഈ 4 ജിബി ഡാറ്റയ്ക്കും വാലിഡിറ്റി ഉണ്ടാകും.
ഠ 98 രൂപയുടെ പ്ലാൻ
100 രൂപയിൽ താഴെ ചിലവിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഡാറ്റാ ബൂസ്റ്റർ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ആണ് 98 രൂപയുടേത്. ആകെ 5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭ്യമാകുക. നിലവിലെ പ്ലാനിന്റെ വാലിഡിറ്റി എത്ര ദിവസമാണോ അത്രയും ദിവസം ഈ ബൂസ്റ്റർ പ്ലാനിനും വാലിഡിറ്റി ഉണ്ടാകും. ഈ പ്ലാനിനോടൊപ്പം വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷനും സൗജന്യമായി ലഭ്യമാകും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470