കൈയിലുള്ള തുകയ്ക്ക് കിട്ടുന്ന എയർടെൽ ഡാറ്റ പ്ലാൻ അറിയണോ? ഇഷ്ടം പോലെയുണ്ട്!

ഇന്ത്യയിലെ ടെലിക്കോം (Telecom) സേവനദാതാക്കളിൽ രണ്ടാമനായ എയർടെൽ(Airtel) മികച്ച ഡാറ്റ പ്ലാൻ നൽകുന്ന കാര്യത്തിലും ഏറെ മുന്നിലാണ്. റീച്ചാർജ് പ്ലാനുകളിൽ കോളിങ്, എസ്എംഎസ് സേവനങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന നിശ്ചിത ഡാറ്റ കൂടാതെ ഡാറ്റ മാത്രമായും നൽകുന്ന പ്ലാനുകൾ എയർടെലിനുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഉപയോക്താക്കൾക്ക് ഇത്തരം ഡാറ്റ ഒൺലി പായ്ക്കുകൾ ഏറെ ഗുണം ചെയ്യുന്നു. മറ്റ് കമ്പനികളെ അപേക്ഷിച്ച് എയർടെൽ ഡാറ്റ വേഗത ഏറെ മെച്ചമാണ് എന്നാണ് ഉപയോക്താക്കളുടെ പൊതു അഭിപ്രായം. അതിനാൽത്തന്നെ, എയർടെലിന്റെ ഡാറ്റ പ്ലാനുകൾ ആരെയും നിരാശപ്പെടുത്തുന്നതായി അധികം പരാതികൾ കണ്ടിട്ടില്ല. എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന ഡാറ്റ ഒൺലി പായ്ക്കുകൾ നിരവധിയുണ്ട്. അതിൽ 19 രൂപ മുതൽ 301 രൂപവരെ നിരക്കുകളിൽ ലഭ്യമാകുന്ന ഡാറ്റ പ്ലാനുകൾ പരിചയപ്പെടാം.
19 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ
ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ ആണ് 19 രൂപയുടേത്. പ്രധാന പ്ലാനിനോടൊപ്പമുള്ള ഡാറ്റയുടെ ഉപയോഗ പരിധി പിന്നിടുകയോ, പ്ലാനിൽ ഡാറ്റ ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ അടിയന്തരമായി ഡാറ്റ ഉപയോഗിക്കേണ്ട ആവശ്യം വന്നാൽ ആദ്യം പരിഗണിക്കാവുന്ന പ്ലാൻ ആണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. താൽക്കാലിക ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ മികച്ച ഓപ്ഷനാണ്.

98 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ
അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ പാകത്തിൽ ഫോണിൽ ഡാറ്റ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന എയർടെൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പരിഗണിക്കാവുന്ന പ്ലാൻ ആണ് 98 രൂപയുടേത്. 5 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയനുസരിച്ചാണ് ഈ പ്ലാനിന്റെയും വാലിഡിറ്റി നിശ്ചയിക്കപ്പെടുന്നത്. വിങ്ക് മ്യൂസിക് പ്രീമിയം ആനുകൂല്യങ്ങളും ഈ ഡാറ്റ പ്ലാനിനോടൊപ്പം ലഭ്യമാകുന്നുണ്ട്.
148 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ
അൽപ്പം അധികം ഡാറ്റ വേണ്ടിവർക്ക് ആശ്രയിക്കാവുന്ന എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ ആണ് 148 രൂപയുടേത്. 15 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയാണ് ഈ ഡാറ്റയ്ക്കും ലഭിക്കുക. എയർടെൽ എക്സ്ട്രീം ആപ്പിലെ ചില വീഡിയോകൾ കാണുന്നതിനുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ഈ പ്ലാനിനോടൊപ്പം ലഭ്യമാകുന്നുണ്ട്.

181 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ
ദിവസവും മിതമായ ഡാറ്റ മാത്രം ആവശ്യമുള്ള ഉപയോക്താക്കൾക്ക് ഉപകാരപ്പെടുന്ന എയർടെൽ ഡാറ്റ ഒൺലി പ്ലാൻ ആണ് 181 രൂപയുടേത്. 30 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ദിവസവും അത്യാവശ്യം ചില കാര്യങ്ങൾക്ക് മാത്രം ഡാറ്റ മതി എന്നുള്ളവർക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. 30 ദിവസത്തേക്ക് 30 ജിബി നൽകുന്ന 181 രൂപയുടെ ഈ പ്ലാൻ നിരവധി പേരുടെ പ്രിയപ്പെട്ട പ്ലാനുകളിൽ ഒന്നാണ്.
301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ
ഡാറ്റ ഉപയോഗം ഏറെ കൂടുതലുള്ള ആളുകൾക്ക് ഒറ്റയടിക്ക് ഒരുപാട് ഡാറ്റ നൽകുന്ന പ്ലാൻ ആണ് 301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ഡാറ്റ ഒൺലി പ്ലാൻ. 50 ജിബി ബൾക്ക് ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിലാണ് ഈ 50 ജിബി ഡാറ്റ ലഭ്യമാകുക. അതിനാൽത്തന്നെ ആവശ്യാനുസരണം ഉപയോഗിക്കാം. ദീർഘകാല പ്ലാനുകളും മറ്റുമുള്ള എയർടെൽ വരിക്കാർക്ക് അവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഡാറ്റ സൂക്ഷിക്കണമെന്നുണ്ട് എങ്കിൽ ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. എത്രനാൾ പ്ലാൻ വാലിഡിറ്റിയുണ്ടോ അത്രയും നാൾ ഈ ഡാറ്റ കൂടെയുണ്ടാകും.


Click it and Unblock the Notifications