Home
News

കൊടുക്കുന്ന കാശ് മുതലാക്കാൻ തയാറാ​ണോ? എങ്കിൽ ഈ ജിയോ, എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കൂ

ഇന്ത്യയിലെ ടെലിക്കോം രംഗത്തെ വമ്പന്മാരാണ് ജിയോയും എയർടെലും. വരിക്കാരുടെ താൽപര്യങ്ങൾ മനസിലാക്കി റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിക്കുന്നതിൽ ഇരു കമ്പനികളും ഏറെ മുന്നിലാണ്. മുടക്കുന്ന പണത്തിനെക്കാൾ മൂല്യം തിരികെ നൽകുന്ന ചില പ്ലാനുകളും ഇരു കമ്പനികളും നൽകിവരുന്നുണ്ട്. അ‌ത് ഫലപ്രദമായി വിനിയോഗിക്കാൻ തയാറാകുന്നവർക്ക് റീച്ചാർജ് ഒരു പാഴ്ചെലവാകില്ല.

ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ വീഡിയോ ആസ്വദിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുന്നു. യുവതലമുറയിലെ ആളുകൾ ഒടിടി പ്ലാനുകൾ പണം മുടക്കി വാങ്ങാൻ പോലും തയാറാണ്. ടെലിവിഷൻ കാഴ്ചാ രീതിയെന്നത്തെ തകിടം മറിച്ചുകൊണ്ട് ഇന്ത്യയിൽ വേരുകൾ ഉറപ്പിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. എന്നാൽ ​ഒടിടി സ്ബ്ക്രിപ്ഷനുകൾക്കും മറ്റും നല്ലൊരു തുക കണ്ടെത്തേണ്ടതുണ്ട്.

കൊടുക്കുന്ന കാശ് മുതലാക്കാൻ തയാറാ​ണോ?

ഇവിടെയാണ് ടെലിക്കോം കമ്പനികൾ തങ്ങളുടെ തന്ത്രം പ്രയോഗിച്ചിരിക്കുന്നത്. തങ്ങളുടെ ടെലിക്കോം സേവനങ്ങളിലേക്കും റീച്ചാർജ് പ്ലാനുകളിലേക്ക് ഉപയോക്താക്കളെ ആകർഷിക്കാൻ ​ജിയോയും എയർടെലും അ‌ടക്കമുള്ള കമ്പനികൾ തങ്ങളുടെ പ്ലാനുകളിൽ വിവിധ ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യാൻ തുടങ്ങി. ഏറെപ്പേർ ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

റീച്ചാർജ് ചെയ്യുന്നതുകയ്ക്ക് അ‌ധിക ആനുകൂല്യമായി ഒടിടി സബ്സ്ക്രിപഷ്ൻ കിട്ടുന്നത് വരിക്കാരെ സംബന്ധിച്ച് ഏറെ ലാഭകരമാണ്. ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങിയവയുടെ വിവിധ കാലയളവിലുള്ള സബ്സ്ക്രിപ്ഷനുകൾ ഈ കമ്പനികൾ തങ്ങളുടെ റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തി നൽകിവരുന്നുണ്ട്.

യഥാർഥത്തിൽ ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷന് വേണ്ടിവരുന്ന തുകയെക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ആണ് ഈ ആനുകൂല്യങ്ങൾ അ‌ടങ്ങിയ റീച്ചാർജ് പ്ലാൻ ലഭ്യമാകുന്നത്. അ‌തിനാൽത്തന്നെ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം അ‌ധിക പണം മുടക്ക് ഇല്ലാതെ ഒടിടി സബ്സ്ക്രിപ്ഷൻ കൂടി ലഭിക്കുന്നത് വരിക്കാരെ സംബന്ധിച്ച് നേട്ടം തന്നെയാണെന്നതിൽ തർക്കമില്ല.

കൊടുക്കുന്ന കാശ് മുതലാക്കാൻ തയാറാ​ണോ?

എന്നാൽ ഇത്തരം സൗജന്യ ഒടിടി സബ്സ്ക്രിപ്ഷനുകളുമായി എത്തുന്ന റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോൾ അ‌വ ഫലപ്ദമായി ഉപയോഗിക്കാൻ കൂടി കഴിയണം. സൗജന്യം കിട്ടുമെന്ന് കരുതി ഉപയോഗിക്കാൻ സമയം ഇല്ലാതെ ഈ ആനുകൂല്യങ്ങൾ അ‌ടങ്ങിയ പ്ലാൻ തെരഞ്ഞെടുക്കുന്നത് അ‌ത്ര നല്ല തീരുമാനം ആയിരിക്കില്ല. പക്ഷേ ​ഒടിടി ആരാധകരെ സംബന്ധിച്ചിടത്തോളം ഈ പ്ലാനുകൾ ഏറ്റവും മികച്ചവയാണ്.

ജിയോയും എയർടെലും തങ്ങളുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ വിവിധ ഒടിടി ആനുകൂല്യങ്ങൾ നൽകിവരുന്നുണ്ട്. അ‌തിൽ ആളുകൾക്ക് മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ചുകിട്ടുന്ന നാല് പോസ്റ്റ്പെയ്ഡ് പ്ലാനുകളെ ഇവിടെ പരിചയപ്പെടാം. 1499 രൂപ, 1199 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന എയർടെൽ പ്ലാനുകളും 799 രൂപ, 999 രൂപ നിരക്കുകളിൽ ലഭ്യമാകുന്ന ജിയോ പ്ലാനുമാണ് ഇതിലുള്ളത്.

799 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ

  • 150 ജിബി ഡാറ്റ
  • ഈ പ്ലാനിലേക്ക് രണ്ട് പേരെ (കുടുംബാംഗങ്ങളെ) അധികമായി ചേർക്കാം
  • അൺലിമിറ്റഡ് വോയിസ് കോളിങ് സൗകര്യം
  • പ്രതിദിനം 100 സൗജന്യ എസ്എംഎസ്
  • ആമസോൺ പ്രൈമിലേ(ഒരു വർഷത്തേക്ക്)ക്കും നെറ്റ്ഫ്ലിക്സിലേക്കും സൗജന്യ സബ്സ്ക്രിപ്ഷൻ.

999 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ

  • 200 ജിബി ഡാറ്റ
  • 3 കുടുംബാംഗങ്ങളെ വരെ ചേർക്കാം
  • അൺലിമിറ്റഡ് വോയ്‌സ് കോളിങ്
  • പ്രതിദിനം 100 എസ്എംഎസ് സൗജന്യം
  • നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം എന്നിവയ്‌ക്കൊപ്പം ജിയോ ആപ്പുകളുടെയും സൗജന്യ സബ്സ്ക്രിപ്ഷൻ

കൊടുക്കുന്ന കാശ് മുതലാക്കാൻ തയാറാ​ണോ?

1499 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ

  • എയർടെൽ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ആകെ 200 ജിബി ഡാറ്റ ലഭിക്കും
  • പ്രതിദിനം 100 എസ്എംഎസ്
  • അൺലിമിറ്റഡ് കോളിംഗ്
  • ആമസോൺ ​പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ

1199 രൂപയുടെ എയർടെൽ പോസ്റ്റ് പെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ

  • ഈ പ്ലാൻ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു
  • ഇത് എല്ലാ മാസവും റോൾഓവർ ചെയ്യാവുന്നതാണ്
  • ഉപയോക്താവിന് ദിവസവും 100 എസ്എംഎസ് ലഭിക്കും
  • നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം വീഡിയോ, ഡിസ്നി+ ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ

More from GizBot

Best Mobiles in India

English summary
Both Jio and Airtel are offering various OTT benefits in their plans. Both the companies have postpaid plans that give people value for their money. OTT subscriptions along with data, calling, and SMS are a plus for subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X