Just In
- 1 hr ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 3 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
- 21 hrs ago
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- 22 hrs ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
Don't Miss
- News
സംസ്ഥാനം കടത്തിലെന്ന് പ്രതിപക്ഷം; പിന്നാലെ വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ
- Movies
കാലില്‍ തോണ്ടി പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ചൂഷണം നേരിട്ടതിനെക്കുറിച്ച് ആദ്യമായി ആര്യ
- Lifestyle
ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം
- Finance
6,000 രൂപ മാസ അടവ് സാധിക്കുമോ? 6.80 ലക്ഷം നേടിത്തരുന്ന ഉഗ്രൻ മൾട്ടി ഡിവിഷൻ ചിട്ടിയിതാ
- Sports
ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ
- Automobiles
സുസുക്കിയും ഗോദയിലേക്ക്; ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ അടുത്ത വര്‍ഷം എത്തും
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
പ്ലാനുകളിലെ ഒറ്റയാൻ: ദിവസം 1.5ജിബി ഡാറ്റ 60 ദിവസത്തേക്ക് ലഭിക്കുന്ന ലാഭകരമായൊരു എയർടെൽ പ്ലാൻ ഇതാ
തങ്ങളുടെ വിശാലമായ നെറ്റ്വർക്ക് കൊണ്ട് ഇന്ത്യയുടെ ഏതാണ്ട് എല്ലാ മേഖലകളിലും സർവീസ് നടത്തിവരുന്നൊരു ടെലിക്കോം കമ്പനിയാണ് എയർടെൽ(Airtel). ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ സേവനം നൽകാൻ എയർടെലിന് കഴിയാറുണ്ട്. അതിനാൽത്തന്നെ വരിക്കാരുടെ എണ്ണം കണക്കിലെടുത്താൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാണ് എയർടെൽ. ഒന്നാം സ്ഥാനത്തുള്ള ജിയോ ഉയർത്തുന്ന ശക്തമായ വെല്ലുവിളികളെ മറികടക്കാൻ എയർടെലിന് കഴിയുന്നത് അതിന്റെ ശക്തവും ജനകീയവുമായ വിവിധ റീച്ചാർജ് പ്ലാനുകളുടെ കരുത്തുകൊണ്ടാണ്.

കുറഞ്ഞ തുകയുടെ പ്ലാനുകൾ മുതൽ കൂടിയ പ്ലാനുകൾ വരെയും ഒരു ദിവസത്തേക്കുള്ള റീച്ചാർജ് മുതൽ 365 ദിവസത്തേക്കുള്ള ഡാറ്റാ റീച്ചാർജ് വരെയും വിവിധ പ്ലാനുകളിലൂടെ എയർടെൽ അവതരിപ്പിക്കുന്നു. ആളുകൾക്ക് തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് പ്ലാനുകൾ തിരഞ്ഞെടുക്കാനുള്ള അവസരം ഇതുണ്ടാക്കുന്നു. ഇത്തരത്തിൽ എയർടെൽ നൽകുന്ന പ്ലാനുകളിൽ ഏറ്റവും മികച്ചൊരു പ്ലാൻ ആണ് 519 രൂപയുടേത്.

ദിവസം 1.50 ജിബി ഡാറ്റ വീതം 60 ദിവസത്തേക്ക് ലഭ്യമാകുന്ന പ്ലാൻ ആണ് ഇത്. ഒരു ഇടത്തരം പ്ലാൻ എന്നോ ഹ്രസ്വകാല പ്ലാൻ എന്നോ പറയാംമെങ്കിലും അവയുടെ നിർവചനങ്ങൾക്കും അപ്പുറമാണ് ഈ പ്ലാൻ. ഒരു സാധാരണ ഉപയോക്താവിന്റെ ഒരു ദിവസത്തെ ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ വേണ്ട ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. 519 രൂപയുടെ ഈ എയർടെൽ പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങളും ലഭ്യമാകുന്ന ആനുകൂല്യങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം.

ഭാരതി എയർടെല്ലിന്റെ 519 രൂപയുടെ പ്ലാൻ 60 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 1.5 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ലഭിക്കും. പ്ലാനിനൊപ്പം അധിക ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ 24|7 സർക്കിൾ, 100 രൂപയുടെ ഫാസ്ടാഗ് ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവ ഈ പ്ലാനിനൊപ്പം സൗജന്യമായി ആസ്വദിക്കാം.

പ്ലാൻ വാഗ്ദാനം ചെയ്യുന്ന ഫെയർ യൂസേജ് പോളിസി (FUP) ഡാറ്റ ഉപയോഗിച്ചുകഴിഞ്ഞാൽ, അതിന്റെ വേഗത 64 കെബിപിഎസ് ആയി കുറയുന്നു. 60 ദിവസത്തെ സേവന വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന അധികം പ്ലാനുകൾ ഇപ്പോൾ കിട്ടാനില്ല. ദിവസം 1.50 ജിബി ഡാറ്റ ഉപയോഗിക്കുന്നവർക്കും രണ്ടു മാസത്തേക്ക് ഒന്നിച്ച് റീച്ചാർജ് ചെയ്യാൻ താൽപര്യമുള്ളവർക്കും കിട്ടാവുന്ന ഏറ്റവും മികച്ച പ്ലാൻ ആണ് ഇതെന്ന് പറയാം. ഒരു ജിബി ഡാറ്റയ്ക്ക് ഏകദേശം 5.76 രൂപയാണ് ചെലവ് വരുന്നത്. ഇന്ത്യയിൽ ഇപ്പോൾ 4ജി ഡാറ്റയക്ക് നൽകാവുന്ന മാന്യമായ തുകയാണ് ഇത്.

കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്ന മറ്റനേകം ഡാറ്റ പ്ലാനുകളും എയർടെലിനുണ്ട്. 148 രൂപയുടെ പ്ലാൻ ആണ് അതിലൊന്ന്. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീമിലേക്കുള്ള ആക്‌സസിനൊപ്പം 15 ജിബി ആഡ്-ഓൺ ഡാറ്റയും ലഭിക്കും. SonyLIV, LionsgatePlay, Eros Now, Hoichoi തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ എയർടെൽ എക്‌സ്ട്രീമിൽ ഉപയോഗിക്കാൻ സാധിക്കും.

എന്നാൽ ഈ എയർടെൽ എക്‌സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ. ഉപയോക്താക്കളുടെ ബേസിക് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി തീരും വരെ 148 രൂപയുടെ ഈ ഡാറ്റാ പ്ലാൻ ഉപയോഗിക്കാം. 19 രൂപയുടെ പ്ലാൻ ആണ് കിട്ടാവുന്നതിൽ ഏറ്റവും കുറഞ്ഞ തുകയുടെ ഡാറ്റ പ്ലാൻ. 1 ജിബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയും ആണ് 19 രൂപയുടെ പ്ലാനിൽ ലഭിക്കുക.

58 രൂപയുടെ ഡാറ്റ പ്ലാൻ ആണ് കുറഞ്ഞ തുകയുടെ മറ്റൊരു പ്ലാൻ. 3 ജിബി ഡാറ്റയാണ് 58 രൂപയുടെ പ്ലാനിൽ ലഭിക്കുക. ഇതു കൂടാതെ 4ജിബി ഡാറ്റ നൽകുന്ന 65 രൂപയുടെ ഒരു പ്ലാനും എയർടെൽ നൽകുന്നുണ്ട്. നിലവിൽ ഉപയോഗിച്ചുവരുന്ന ബേസ് പ്ലാനിന്റെ കാലാവധി തീരും വരെയാണ് ഈ 58 രൂപയുടെയും 65 രൂപയുടെയും പ്ലാനുകളുടെ വാലിഡിറ്റി.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470