Home
News

ഒരു ​കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ

ഒരു ​കൈ നോക്കുന്നോ? ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ

മൊ​ബൈൽ റീച്ചാർജ് ചെയ്യുന്നത് പലർക്കും അ‌ൽപ്പം തലവേദന പിടിച്ച കാര്യമാണ്. റീച്ചാർജ് ചെയ്യാൻ സമയമാകുമ്പോൾ, ഏത് പ്ലാൻ ആണ് തനിക്ക് പറ്റിയത് എന്ന ചിന്ത മിക്കവരിലും ഉയരാറുണ്ട്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ലഭ്യമാകുന്ന പ്ലാനുകൾ ഏത് എന്നാണ് നാം ഈ ഘട്ടത്തിൽ ആദ്യം പരിഗണിക്കുക. പിന്നീട് ആണ് പ്ലാനുകൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് അ‌ന്വേഷിക്കുക. ഒറ്റയടിക്ക് ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നവരാണ് ഭൂരിഭാഗം പേരും. ഡാറ്റയ്ക്ക് മുൻഗണന നൽകിയുള്ള പ്ലാനുകൾ തെ​രഞ്ഞെടുക്കുന്നവരും ഏറെയുണ്ട്.

കൂടുതൽ പേരും കഴിവതും ദീർഘകാലത്തേക്ക് വാലിഡിറ്റി ലഭ്യമാകുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്നു. എന്നാൽ ഒന്നിച്ച് ഉയർന്ന തുക എടുക്കാൻ ഇല്ലാത്ത ഉപയോക്താക്കളും ഏറെയുണ്ട്. പ്രതിമാസ പ്ലാനുകൾ ഏറ്റവും ഉപകാരപ്പെടുന്നതും അ‌ങ്ങനെയുള്ളവർക്കാണ്. ജിയോ, എയർടെൽ, വിഐ തുടങ്ങി ടെലിക്കോം രംഗത്തെ വമ്പന്മാരെല്ലാം കുറഞ്ഞ നിരക്കിലുള്ള പ്രതിമാസ പ്ലാനുകൾ നൽകുന്നുണ്ട്. എയർടെൽ അ‌ടുത്തിടെ നിരക്ക് വർധിപ്പിച്ചതോടെ പ്ലാനുകളിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. പല കമ്പനികളും നിരക്ക് വർധിപ്പിക്കാനുള്ള ശ്രമത്തിലുമാണ്. ഇപ്പോൾ ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികൾ നൽകുന്ന കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ഏതൊക്കെയെന്നും അ‌വ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും പരിചയ​പ്പെടാം.

119 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

നിലവിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ നൽകുന്ന പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ജിയോയുടെ 119 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്. അ‌ൺലിമിറ്റഡ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, 300 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 14 ദിവസം വാലിഡിറ്റി മാത്രമാണ് ഈ 119 രൂപയുടെ പ്ലാൻ നൽകുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

ഒരു ​കൈ നോക്കുന്നോ? ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ

155 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ ഏറ്റവും കുറഞ്ഞ തുകയുടെ പ്രീപെയ്ഡ് പ്ലാൻ 155 രൂപയ്ക്കാണ് ലഭ്യമാകു. 24 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിൽ എയർടെൽ നിശ്ചയിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിങ്, ആകെ 1 ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് 24 ദിവസത്തെ വാലിഡിറ്റി കാലയളവിൽ ലഭ്യമാകുന്നത്. ഹെലോ ട്യൂൺസ്, വിങ്ക് എന്നിവയിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ നൽകിയിരിക്കുന്നു.

129 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ ഐഡിയ എന്ന വിഐയുടെ ഏറ്റവും നിരക്കു കുറഞ്ഞ പ്ലാനിന് 129 രൂപ ആണ് നൽകേണ്ടിവരിക. 18 ദിവസത്തെ വാലിഡിറ്റി ആണ് ഈ പ്ലാനിൽ വിഐ ലഭ്യമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ അ‌ൺലിമിറ്റഡ് കോളിങ, ആകെ 200 എംബി ഡാറ്റ, എന്നിവ ഈ പ്ലാൻ നൽകുന്നു. എസ്എംഎസ് ആനുകൂല്യങ്ങൾ ഈ വിഐ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ​കൈ നോക്കുന്നോ? ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ പ്രമുഖ ടെലിക്കോം കമ്പനികൾ നൽകുന്ന ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് നാം മുകളിൽ കണ്ടത്. ഇതിൽ ഏറ്റവും നല്ല പ്ലാൻ ഏതാണ് എന്ന് പറയേണ്ടത് ഉപയോക്താക്കളാണ്. ഈ പ്ലാനുകളിൽ ഏറ്റവും ഉയർന്ന നിരക്കുള്ള പ്ലാൻ എയർടെലിന്റേതാണ് എന്ന് കാണാം. പക്ഷേ ഒറ്റനോട്ടത്തിൽ ഏറ്റവും മെച്ചമുള്ള പ്ലാനും എയർടെലിന്റേതാണ്. 119 രൂപയുടെ ജിയോ പ്ലാൻ 14 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. അതായത് പ്ലാനിന് പ്രതിദിനം 8.5 രൂപ. മറുവശത്ത്, 155 രൂപയുടെ എയർടെൽ പ്ലാൻ 24 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇവിടെ പ്ലാനിന് പ്രതിദിനം 6.4 രൂപയാണ് ചെലവ്.

അതുപോലെ,വിഐ 129 രൂപയുടെ പ്ലാനിൽ 18 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഇതിന് പ്രതിദിനം 7.1 രൂപ ചിലവാകും. മൊത്തത്തിൽ നോക്കിയാൽ ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രതിദിന ചെലവ് നടക്കുക എയർടെലിലാണ്. എന്നാൽ ഉപയോക്താക്കൾക്ക് വ്യത്യസ്യമൂല്യങ്ങളാണ് ഈ പ്ലാനുകൾ നൽകുന്നത്. ജിയോയുടെ പ്ലാൻ ആനുകൂല്യം പരിശോധിച്ചാൽ അൺലിമിറ്റഡ് കോളിങ്ങും പ്രതിദിന ഡാറ്റാ ആനുകൂല്യങ്ങളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവിടെ ഉപയോക്താക്കൾക്ക് കൂടുതൽ മൂല്യം ലഭ്യമാകുന്നു എന്ന് പറയാം. ഉപയോക്താക്കൾ തങ്ങളുടെ ആവശ്യങ്ങൾക്ക് അ‌നുസരിച്ച് അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാനാണ് ശ്രമിക്കേണ്ടത്.

More from GizBot

Best Mobiles in India

English summary
Telecom giants like Jio, Airtel, and VI are all offering low-rate plans. These plans offer low rates, including data and calling benefits. These prepaid plans offered by each company offer completely different benefits. While Jio offers unlimited calling, Airtel's plan has a better validity of 24 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X