Home
News

കാര്യം നടക്കും,150 എംബിപിഎസ് വേഗതയിൽ! ജനം ഇരുകയ്യും നീട്ടി ഏറ്റെടുത്ത ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ആഹാരം, പാർപ്പിടം, വസ്ത്രം എന്നീ പ്രാഥമിക ആവശ്യങ്ങളുടെ പട്ടികയിലേക്ക് ഇന്റർനെറ്റും എത്തിക്കൊണ്ടിരിക്കുകയാണ്. പഠനത്തിനായും ജോലിക്കായും വിനോദത്തിനായും അതിവേഗ ഇന്റർനെറ്റ് കണക്റ്റിവിറ്റി മിക്ക വീടുകളിലും അത്യാവശ്യമായിരിക്കുന്നു. ഇന്ത്യയിലെ വിവിധ ഇന്റർനെറ്റ് സേവനദാതാക്കൾ വിവിധ നിരക്കുകളിലുള്ള പ്ലാനുകൾ വിപണിയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതിൽനിന്ന് അ‌നുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കുന്നത് അ‌ൽപ്പം ബുദ്ധിമുട്ടാണ്.

ചില ഉപയോക്താക്കൾക്ക് വളരെ ഉയർന്ന വേഗതയുള്ള കണക്റ്റിവിറ്റി ആവശ്യമാണ്, മറ്റുള്ളവർ പണത്തിന് മൂല്യം നൽകുന്ന പ്ലാനുകൾക്കായി തിരയുന്നു. ഇതിൽ വേഗത ആവശ്യമുള്ള ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ പ്ലാനുകളാണ് 150 എംബിപിഎസി​ന്റേത്. അ‌ത്യാവശ്യം എല്ലാ ആവശ്യങ്ങളും മികച്ച വേഗതയിൽ നിറവേറ്റാൻ 150 എംബിപിഎസ് വേഗത ധാരാളമാണ്.

ജനം ഇരുകയ്യും നീട്ടി ഏറ്റെടുത്ത ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ബിഎസ്എൻഎൽ, റിലയൻസ് ജിയോ, ടാറ്റ പ്ലേ തുടങ്ങിയ നിരവധി ടെലിക്കോം കമ്പനികൾ 150 എംബിപിഎസ് വേഗതയുള്ള പ്ലാനുകൾ നൽകുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമായ വിവിഛ കമ്പനികളുടെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ഏറ്റവും മികച്ച 150 എംബിപിഎസ് ബ്രോഡ്‌ബാൻഡ് പ്ലാനുകളെ ഇവിടെ പരിചയപ്പെടാം. ഈ പ്ലാനുകളെപ്പറ്റിയുള്ള അ‌റിവ് മെച്ചപ്പെട്ട പ്ലാൻ തിരഞ്ഞെടുക്കാൻ സഹായിക്കും.

ബി.എസ്.എൻ.എൽ: സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഇന്റർനെറ്റ് സേവന ദാതാക്കളിൽ ഒരാളാണ്. ഭാരത് ഫൈബർ കണക്ഷനു കീഴിൽ നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌തിൽ 150 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യുന്ന ഒരു സൂപ്പർസ്റ്റാർ പ്രീമിയം പ്ലസ് പ്ലാനുമുണ്ട്. പ്രതിമാസം 999 രൂപ നിരക്കിലാണ് ഈ പ്ലാൻ എത്തുന്നത്.

ജനം ഇരുകയ്യും നീട്ടി ഏറ്റെടുത്ത ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ഒന്നിലധികം ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ആകെ 2000ജിബി ഡാറ്റയാണ് ഇതിലുള്ളത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 10 Mbps ആയി കുറയും. ഡിസ്നി+ ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, സോണി ലിവ് എന്നിവയൊക്കെയാണ് ഈ പ്ലാനിലെ ഒടിടി സബ്സ്ക്രിപ്ഷനുകൾ. ഉപയോക്താക്കൾക്ക് ആദ്യമാസത്തെ വാടകയിൽ 500 രൂപ വരെ ഡിസ്കൗണ്ടുമുണ്ട്.

റിലയൻസ് ജിയോ: ഇന്ത്യയിലെ മുൻനിര ഇന്റർനെറ്റ് സേവനദാതാക്കളിൽ ഒന്നാണ് റിലയൻസ് ജിയോ. ഒടിടി സബ്സ്ക്രിഷനുകൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന 150 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാൻ ജിയോയും പുറത്തിറക്കിയിട്ടുണ്ട്. 999 രൂപ നിരക്കിൽ 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ആകെ 3.3ടിബി ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും.

ഈ പ്ലാനിൽ ഡൗൺലോഡിങ്ങിലും അ‌പ്ലോഡിങ്ങിലും ഒരുപോലെ 150 എംബിപിഎസ് വേഗം ലഭ്യമാകും എന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ജിയോയുടെ ഏറ്റവും ജനപ്രിയ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ പട്ടികയിൽ മുൻനിരയിലാണ് 999 രൂപ പ്ലാനിന്റെ സ്ഥാനം. ആമസോൺ പ്രൈം വീഡിയോ, ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ, ഇറോസ് നൗ എന്നിവയുൾപ്പെടെ 15 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഈ പ്ലാനിലുണ്ട്.

ജനം ഇരുകയ്യും നീട്ടി ഏറ്റെടുത്ത ജിയോ, ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാൻ

ടാറ്റ പ്ലേ ഫൈബർ: മുമ്പ് ടാറ്റ സ്കൈ ബ്രോഡ്ബാൻഡ് എന്നറിയപ്പെട്ടിരുന്ന ടാറ്റ പ്ലേ ഫൈബർ, വേഗതയേറിയ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന ഫൈബർനെറ്റ് സാങ്കേതികവിദ്യ വഴി 150 എംബിപിഎസ് വേഗതയിൽ ഡാറ്റ നൽകുന്നുണ്ട്. 1,050 രൂപയാണ് ടാറ്റ പ്ലേ ഫൈബറിന്റെ 150 എംബിപിഎസ് പ്ലാനിന്റെ പ്രതിമാസ ചെലവ്.

പ്രതിമാസം 3.3 ടിബി ഡാറ്റയാണ് ടാറ്റ ഈ ബ്രോഡ്ബാൻഡ് പ്ലാനിൽ നൽകിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ 3 എംബിപിഎസ് ആയി വേഗത കുറയും. ജിയോയും ബിഎസ്എൻഎല്ലും നൽകുന്നത് പോലെയുള്ള ഒടിടി സബ്സ്ക്രിപ്ഷനുകൾ ടാറ്റ പ്ലേ ഫൈബർ 150 എംബിപിഎസ് പ്ലാനിൽ നൽകുന്നില്ല.

Best Mobiles in India

English summary
There are many plans available for users who want to use broadband internet. There are plenty of 150 Mbps plans to meet all your essential needs at the best speed. Many telecom companies like BSNL, Reliance Jio, and Tata Play are offering 150 Mbps speed plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X