Home
News

പോക്കറ്റ് കീറില്ല, പഴ്സ് കാലിയാകില്ല ഉറപ്പ്! 200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

മൊ​ബൈൽ ഉപയോഗിക്കുന്നുണ്ടെങ്കിലും അ‌ത്യാവശ്യം കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്നവർ ഏറെയാണ്. ചിലർക്ക് റീൽസ് കാണാനും അ‌ൽപ്പനേരം യൂട്യൂബ് കാണാനുമൊക്കെയായി അ‌ത്യാവശ്യം വാട്സ്ആപ്പ് മെസേജുകൾ അ‌യയ്ക്കാനും ഒക്കെമാത്രം ഡാറ്റമതിയാകും. അ‌തോടൊപ്പം കോളിങ് ആവശ്യങ്ങളും നടക്കണം എന്നുമാത്രം. അ‌ങ്ങനെയുള്ള ഉപയോക്താക്കൾക്ക് റീച്ചാർജ് പ്ലാനുകൾക്കായി അ‌ധികം തുക മുടക്കാൻ താൽപര്യം ഉണ്ടാകില്ല. ഉപയോഗം കുറവാണെങ്കിൽ ഉയർന്ന നിരക്കുള്ള പ്ലാനുകൾ ചെയ്യുന്നതിലും കാര്യമില്ല. ആവശ്യത്തിന് അ‌നുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുകയാണ് ഉത്തമം.

ഇന്ത്യയിലെ ടെലിക്കോം സേവന ദാതാക്കളിൽ പ്രമുഖനായ ജിയോ കുറഞ്ഞ നിരക്കിലുള്ള നിരവധി പ്ലാനുകൾ തങ്ങളുടെ ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചിട്ടുണ്ട്. 1 ജിബി പ്രതിദിന ഡാറ്റാ പരിധി വാഗ്ദാനം ചെയ്യുന്ന ഈ പ്ലാനുകൾ, കോളിംഗ്, എസ്എംഎസ്, കുറഞ്ഞ ഇന്റർനെറ്റ് ഡാറ്റാ ആനുകൂല്യങ്ങൾ എന്നിവ അ‌ടങ്ങിയ പ്രീപെയ്ഡ് പ്ലാനുകൾക്കായി തിരയുന്ന ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യമാണ്. ഏക​ദേശം ഒരു മാസത്തെ വാലിഡിറ്റിയിൽ 200 രൂപയോട് അ‌ടുത്ത വിലയിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ പരിചയപ്പെടാം.

200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

179 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം ഒരു ജിബി ഡാറ്റയാണ് 179 രൂപയുടെ ഈ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കുക. 24 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി. ഇതോടൊപ്പം പ്രതിദിനം 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് ഒടിടി ഉള്ളടക്കം ആസ്വദിക്കാനും അവരുടെ ഫയലുകൾ ക്ലൗഡ് സ്റ്റോറേജിൽ സംരക്ഷിക്കാനും ഈ പ്ലാൻ അ‌വസരം നൽകുന്നുണ്ട്. കൂടാതെ ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്സും ജിയോ വാഗ്ദാനം ചെയ്യുന്നു.

149 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന ഏറ്റവും മികച്ച ജിയോ പ്ലാനുകളിൽ ഒന്നാണ് 149 രൂപയുടെ പ്ലാൻ. എന്നാൽ ഈ പ്ലാനിന് 20 ദിവസം മാത്രമാണ് വാലിഡിറ്റിയുള്ളത്. അൺലിമിറ്റഡ് കോളിംഗിനൊപ്പം 20 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും 1 ജിബി പ്രതിദിന ഡാറ്റയും ലഭിക്കും. ഒപ്പം ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസ്സും ഈ പ്ലാനിൽ ലഭ്യമാണ്.

200 രൂപയിൽ താഴെ നിരക്കിൽ ലഭിക്കുന്ന ജിയോ പ്ലാനുകൾ

119 രൂപയുടെ ജിയോ പ്ലാൻ

വാലിഡിറ്റിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറുള്ള ആളുകൾക്ക് പരിഗണിക്കാവുന്ന ഒരു ജിയോ പ്ലാൻ ആണ് 119 രൂപയുടേത്. ആകെ 14 ദിവസത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിൽ ലഭിക്കുക. പ്രതിദിനം 1.5 ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം, ആകെ 300 എസ്എംഎസ് എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം ജിയോയുടെ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

പ്രതിദിനം 1 ജിബി ഡാറ്റ വീതം ലഭ്യമാകുന്ന പ്രീ​പെയ്ഡ് പ്ലാൻ ആണ് 209 രൂപ നിരക്കിൽ ജിയോ നൽകുന്നത്. ഈ പ്രതിദിന ഡാറ്റയോടൊപ്പം ഈ പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയും നൽകുന്നു. ഒപ്പം പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. ആകെ 28 ജിബി ഡാറ്റ ഈ പ്ലാനിൽ ഉപയോക്താവിന് ലഭ്യമാകും. പ്രതിദിന ഡാറ്റ ഉപഭോഗത്തിന് ശേഷം, ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഉപയോക്താക്കൾക്ക് ഈ ജിയോ പ്ലാനിൽ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Jio offers low-cost prepaid plans that include calling, SMS, and 1 GB of daily data. These plans are very suitable for common users. The Jio Prepaid Recharge Plans available at Rs 209, Rs 179, Rs 149, and Rs 119 are the cheapest plans that offer these benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X