Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 1 day ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ സ്വന്തം കരുത്തുകൂട്ടും, ഇന്ത്യക്കും തണലാകും; ആവേശമായി ഗൂഗിൾ ഫോർ ഇന്ത്യ
സെർച്ച് എഞ്ചിൻ രംഗത്ത് കരുത്തനായി വിലസുന്ന ഗൂഗിൾ (Google) തങ്ങളുടെ ഇന്ത്യയിലെ പദ്ധതികൾ പ്രഖ്യാപിക്കുന്ന ഗൂഗിൾ ഫോർ ഇന്ത്യ സമ്മേളനത്തിൽ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. ഗൂഗിൾ സെർച്ച് കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുന്നത് ഉൾപ്പെടെ വരാനിരിക്കുന്ന നിരവധി ഫീച്ചറുകളുടെ തുറന്ന പ്രഖ്യാപന വേദിയായി സമ്മേളനം മാറി. ടെക്നോളജികളുടെ ലോകത്തേക്ക് നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെ കൂടുതൽ സഹായിക്കുന്ന പ്രഖ്യാപനങ്ങളും ഗൂഗിൾ സമ്മേളനത്തിൽ ഉണ്ടായി.

സെർച്ചിന്റെ പ്രവർത്തനക്ഷമത വിപുലീകരിക്കുന്നതും ഉൾപ്പെടെ വിവിധ ഫീച്ചറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതൽ സ്മാർട്ട് ആയി സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താൻ ഗൂഗിൾ കൊണ്ടുവരുന്ന ഫീച്ചറുകൾ എന്തൊക്കൊയാണ് എന്ന് നോക്കാം. മള്‍ട്ടി സെര്‍ച്ച് സേവനമാണ് ഗൂഗിൾ പ്രഖ്യാപിച്ച പ്രധാന ഫീച്ചറുകളിലൊന്ന്. ഇത് ഉപയോക്താക്കളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും എടുക്കാനും അവരുടെ ചോദ്യങ്ങളിലേക്ക് വാചകം ചേര്‍ക്കാനും സഹായിക്കുന്നു. സ്മാര്‍ട്ട് ഉപകരണങ്ങളിലെ സെര്‍ച്ച് ആപ്പ് വഴി വീഡിയോകള്‍ തിരയാനുള്ള ഓപ്ഷന്‍ നല്‍കുന്ന 'സെര്‍ച്ച് ഇന്‍ വീഡിയോ ഫീച്ചറും' ഗൂഗിള്‍ കൊണ്ടുവന്നിരുന്നു.
ന്" title="വിമർശകരേ കേൾക്കുന്നുണ്ടോ... ഒച്ചിഴയുന്ന വേഗം പഴങ്കഥയാക്കി ബിഎസ്എൻഎൽ 2023 ൽ നന്നാകുമെന്

ഡിജിലോക്കർ
ഡിജിലോക്കര്‍ വഴി ആന്‍ഡ്രോയിഡിലെ സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ സുരക്ഷിതമായി ആക്സസ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു. ആന്‍ഡ്രോയിഡിലെ ഫയൽസ് ബൈ ഗൂഗിൾ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് ഡിജിലോക്കറില്‍ ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ ആക്സസ് ചെയ്യാന്‍ കഴിയും. ദേശീയ ഇ-ഗവണ്‍മെന്റ് ഡിവിഷനുമായി സഹകരിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് ഗൂഗിള്‍ പറയുന്നു.

മള്‍ട്ടിസെര്‍ച്ച്
സെര്‍ച്ചിനായി ഒരു മള്‍ട്ടിസെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിക്കാൻ ഗൂഗിള്‍ ശ്രമിക്കുന്നുണ്ട്. എളുപ്പമുള്ള സെര്‍ച്ചിനായി ചിത്രങ്ങളോ സ്‌ക്രീന്‍ഷോട്ടുകളോ എടുക്കാനും അവരുടെ ചോദ്യത്തില്‍ വാചകം നല്‍കാനും ഇത് ഉപയോക്താക്കളെ അനുവദിക്കും. ഹിന്ദി, പഞ്ചാബി തുടങ്ങിയ നിരവധി ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.

സേര്‍ച്ച് ബാറില്‍ റിസൾട്ട്
ഗൂഗിള്‍ ആപ്പിലെ സെര്‍ച്ച് ബാറില്‍ ക്ലിക്ക് ചെയ്ത് വാക്കുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ ഫലങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് മറ്റൊരു കിടിലൻ ഫീച്ചര്‍. സെർച്ച് ബട്ടൻ അമർത്തും മുമ്പുതന്നെ ആവശ്യമുള്ള വിവരങ്ങൾ സെർച്ച് ബാറിൽ എത്തുന്നത് തിരച്ചിൽ ഏറെ എളുപ്പമുള്ളതാക്കി മാറ്റുന്നു.

വീഡിയോകളിലും സെർച്ച് ഓപ്ഷൻ
യൂട്യൂബ് വീഡിയോകളുടെ ഇടയിലെ ഒരു പ്രത്യേക ഭാഗം ആളുകൾക്ക് കാണണമെങ്കിൽ അത് സെർച്ച് ചെയ്ത് കണ്ടെത്താൻ കഴിയുന്നൊരു സംവിധാനം യൂട്യൂബ് തയാറാക്കുകയാണ്. നിലവില്‍ ബീറ്റ പതിപ്പ് ഉപയോഗിച്ച് പരീക്ഷിച്ചു വരികയാണെന്നും കമ്പനി പറയുന്നു. ആവശ്യമുള്ള കാര്യങ്ങള്‍ വേഗത്തില്‍ തിരയാന്‍ കഴിയുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് സമയം ലാഭിക്കാനാകും. നിലവില്‍, ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. വൈകാതെ എല്ലാവരിലേക്കും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഗൂഗിൾ പറയുന്നു.

ഗൂഗിള്‍ സേര്‍ച്ച് ഷോര്‍ട്ട്കട്ട്
വാക്കുകളായി ടൈപ്പ് ചെയ്യുന്നതിന് പുറമേ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ഗൂഗിളില്‍ തിരയാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. സ്‌ക്രീന്‍ഷോട്ടുകള്‍ അപ്ലോഡ് ചെയ്ത് ഉത്പന്നങ്ങള്‍ തിരയാം, ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച് ടെക്സ്റ്റ് വിവര്‍ത്തനം ചെയ്യാം, മൈക്രോഫോണില്‍ മൂളിക്കൊണ്ട് പാട്ടുകളേതെന്ന് കണ്ടെത്താം. അധികം വൈകാതെ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ ലഭിക്കും.

ജിമെയിലിൽ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍
വെബ് ബ്രൗസറിലെ ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കുമെന്ന് ഗൂഗിൾ. ഫീച്ചര്‍ നിലവില്‍ ബീറ്റയിലാണെന്നും ഉപയോക്താക്കള്‍ക്ക് അവരുടെ ഡൊമെയ്നിനകത്തും പുറത്തും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയിലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും അനുവദിക്കുന്നുവെന്നും ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ അറിയിച്ചു.

വിദ്യാഭ്യാസ അക്കൗണ്ടുകള്‍ക്ക് മാത്രമാണ് ഈ സൗകര്യം. അതായത് ഗൂഗിള്‍ വര്‍ക്ക്സ്പേസ് എന്റര്‍പ്രൈസ് പ്ലസ്, എജ്യുക്കേഷന്‍ പ്ലസ്, എജ്യുക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയ്ക്ക് മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്നു വിളിക്കുന്ന പുതിയ ഫീച്ചര്‍ ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും മറ്റും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്മെന്റുകളാക്കി മാറ്റുമെന്ന് ഗൂഗിള്‍ പറയുന്നു.

എന്‍ക്രിപ്ഷന്‍ കീകളില്‍ നിയന്ത്രണം നിലനിര്‍ത്താനും ആ കീകള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള ഐഡന്റിറ്റി സേവനത്തിനും ഇത് ഉപഭോക്താക്കളെ അനുവദിക്കും. ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഉപയോക്താക്കളുടെ ഡാറ്റയുടെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സഹായിക്കുന്നു. അതേസമയതന്നെ ഡാറ്റയുടെ പരമാധികാരവും ഉപയോക്താവിന് പൂര്‍ണ്ണമായും നല്‍കാന്‍ ഇത് സഹായിക്കുന്നു.

ഇതിനകം തന്നെ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ കലണ്ടര്‍ (ബീറ്റ) എന്നിവയ്ക്കായി ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുണ്ട്. ബീറ്റാ പ്രോഗ്രാമിനായുള്ള അപേക്ഷാ പ്രക്രിയ 2023 ജനുവരി വരെ ഒപ്പണായിരിക്കും എന്ന് ഗൂഗിള്‍ പറഞ്ഞു. സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകകൾക്കോ ഗൂഗിള്‍ വര്‍ക്ക് പ്ലേയ്‌സ് എസന്‍ഷ്യല്‍ ഉപയോക്താക്കള്‍ക്കോ ഈ ഫീച്ചര്‍ ഇതുവരെ ലഭ്യമായിട്ടില്ല. പുതിയ ഫീച്ചറിന്റെ പൊതു റിലീസ് അടുത്ത വര്‍ഷം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470