Home
News

ഒരുമാസ സൗജന്യ ട്രയൽ ഉൾപ്പെടെ കുടുംബങ്ങൾക്കായി പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി ജിയോ

കുടുംബങ്ങൾക്കായി ജിയോ പ്ലസ് സ്കീമിന് കീഴിൽ പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ച് ജിയോ. മൊത്തം നാല് പുതിയ പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്ക് 299 രൂപ, 399 രൂപ, 599 രൂപ, 699 രൂപ എന്നിങ്ങനെയാണ് നിരക്ക്. മാർച്ച് 22 മുതൽ ഈപ്ലാനുകൾ ലഭ്യമാകും

പോസ്റ്റ്പെയ്ഡ് പ്ലാനുകളിലേക്ക് കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഓഫറുകളാണ് പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ ആനുകൂല്യങ്ങളുടെ പട്ടിയിൽ ജിയോ കുത്തിനിറച്ചിരിക്കുന്നത്. ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാനിനൊപ്പം സൗജന്യ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവയും ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി ജിയോ

നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു മാസത്തേക്ക് ജിയോ പ്ലസ് സേവനങ്ങൾ സൗജന്യമായി പരീക്ഷിക്കാൻ അനുവദിക്കുന്നതാണ് പുതിയ പോസ്റ്റ്പെയ്ഡ് ഫാമിലി പ്ലാനുകൾ. നിരവധി ഉപയോക്താക്കൾ പോസ്റ്റ്പെയ്ഡ് സേവനങ്ങളെക്കുറിച്ച് പരീക്ഷിച്ച് ബോധ്യപ്പെടാൻ ആഗ്രഹിക്കുന്നു. ജിയോ പ്ലസ് പ്ലാനുകൾക്കൊപ്പമുള്ള സൗജന്യ ട്രയൽ ഉപയോക്താക്കളുടെ സംശയങ്ങൾ തീർക്കുമെന്നാണ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് എം അംബാനി വ്യക്തമാക്കിയത്.

പോസ്റ്റ്‌പെയ്ഡ് പ്ലാൻ പരീക്ഷിച്ച ശേഷം ഉപയോക്താവിന്റെ മനസ്സ് മാറ്റുകയാണെങ്കിൽ, അവർക്ക് പ്ലാൻ ഉടൻ റദ്ദാക്കാമെന്നും ചോദ്യങ്ങളൊന്നും നേരിടേണ്ടിവരില്ലെന്നും പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചുകൊണ്ട് ജിയോ അ‌റിയിച്ചു. മാർച്ച് 22 മുതൽ പുതിയ ജിയോ പ്ലസ് പ്ലാനുകൾ വാങ്ങാൻ ലഭ്യമാകും. പുതിയ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളെക്കുറിച്ചു വിശദമായി പരിചയപ്പെടാം.

ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് ഫാമിലി പ്ലാൻ: 399 രൂപയുടെ ജിയോ പോസ്റ്റ്‌പെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും എസ്എംഎസ് ആനുകൂല്യങ്ങളും 75 ജിബി ഡാറ്റയും ഉൾപ്പെടുന്നു. 500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ചാർജ് ഉണ്ട്. 399 രൂപയുടെയും 699 രൂപയുടെയും പ്ലാനുകളിൽ ഒരു സിമ്മിന് 99 രൂപ നിരക്കിൽ മൂന്ന് അധിക സിം കാർഡുകൾ ലഭിക്കും.

പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി ജിയോ

ഓരോ പ്ലാനിലും ഒരാൾക്ക് 3 അംഗങ്ങളെ വരെ ചേർക്കാം. ജിയോയുടെ 399 രൂപ, 699 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ ട്രയൽ ഓപ്ഷൻ ലഭ്യമാണ്. 875 രൂപയാണ് 699 രൂപ പ്ലാനിന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ്. സൗജന്യ ട്രയലിന് ശേഷം, ആഡ്-ഓൺ ഫാമിലി സിമ്മുകൾക്ക് പ്രതിമാസം 99 രൂപ ഈടാക്കും.

എല്ലാ ആഡ്-ഓൺ ഫാമിലി സിമ്മിനും 5 ജിബി പ്രതിമാസ ഡാറ്റ നൽകും. ജിയോ ഫൈബർ ഉപയോക്താക്കൾ, കോർപ്പറേറ്റ് ജീവനക്കാർ, നിലവിലുള്ള ജിയോ ഇതര പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ, ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ, നല്ല ക്രെഡിറ്റ് സ്‌കോറുകൾ ഉള്ളവർ എന്നിവർക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കിയിട്ടുണ്ട്.

പുത്തൻ പോസ്റ്റ്പെയ്ഡ് പ്ലാനുമായി ജിയോ

അധിക ആനുകൂല്യങ്ങളായി ഇഷ്ടമുള്ള മൊബൈൽ നമ്പർ, വിദേശ യാത്രയ്ക്കിടയിലുള്ള ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി, ഇന്റർനാഷണൽ റോമിംഗിൽ ആയിരിക്കുമ്പോൾ, ഇന്ത്യയിൽ ആരെയെങ്കിലും വിളിച്ചാൽ മിനിറ്റിന് ഒരു രൂപ നിരക്കിൽ വൈഫൈ കോളിംഗ്, 129 രാജ്യങ്ങൾക്കുള്ള ഒരൊറ്റ അന്താരാഷ്ട്ര പ്ലാൻ എന്നിവ ഉൾപ്പെടുന്നു. ജിയോ പ്ലസ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ എങ്ങനെ നേടാം എന്ന് നോക്കാം.

സ്റ്റെപ്പ് 1: 70000 70000 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക, നിങ്ങളുടെ ജിയോ പ്ലസ് പ്ലാൻ വാട്ട്‌സ്ആപ്പിലൂടെ സ്വീകരിക്കാനാകും
സ്റ്റെപ്പ് 2: സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കണമെങ്കിൽ പ്രസക്തമായ ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ്പ് 3: നിങ്ങളുടെ പോസ്റ്റ്‌പെയ്ഡ് സിമ്മിന്റെ സൗജന്യ ഹോം ഡെലിവറി ബുക്ക് ചെയ്യുക

സ്റ്റെപ്പ് 4: ഹോം ഡെലിവറി സമയത്ത്, ആവശ്യമെങ്കിൽ നിങ്ങളുടെ കുടുംബത്തിനായി 3 സിം കാർഡുകൾ കൂടി അഭ്യർത്ഥിക്കുക
സ്റ്റെപ്പ് 5: പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക (ആക്ടിവേഷൻ സമയത്ത് Rs99/SIM)
സ്റ്റെപ്പ് 6: ആനുകൂല്യങ്ങൾ പങ്കിടാൻ തുടങ്ങാൻ MyJio ആപ്പ് ഉപയോഗിച്ച് 3 കുടുംബാംഗങ്ങളെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
Jio launches new postpaid plans under the Jio Plus scheme for families. Jio has announced a total of four new plans. The new postpaid family plans allow a family of four to try Jio Plus services for free for one month. The ePlans will be available on March 22.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X