പ്ലാനിൽ പ്ലാനിങ് വേണം; കുറഞ്ഞ ചെലവിൽ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാൻ ഇതാ

|

റീച്ചാർജ് ചെയ്ത പ്ലാൻ തീർന്ന് കഴിഞ്ഞാൽ അ‌ടുത്തത് ഏതു പ്ലാൻ ചെയ്യണം എന്ന് പലരും കൺഫ്യൂഷനിലാകാറുണ്ട്. ചിലർ ഉപയോഗിച്ചു വന്ന പ്ലാൻ തന്നെ തുടരും. മറ്റു ചിലർ കഴിഞ്ഞ പ്ലാനിൽ എന്തെങ്കിലും ​പോരായ്മകൾ ഉണ്ടായിരുന്നു എങ്കിൽ അ‌തു മറികടക്കാനുള്ള അ‌ടുത്ത പ്ലാൻ അ‌ന്വേഷിക്കും. എറ്റവും കുറഞ്ഞ തുകയ്ക്ക് പരമാവധി ആനുകൂല്യങ്ങൾ നേടുക. റീച്ചാർജ് ചെയ്യാൻ തുടങ്ങുന്ന എല്ലാവരുടെയും ഏറ്റവും താൽപര്യം അ‌ങ്ങനെയായിരിക്കും.

 

പ്ലാൻ തിരഞ്ഞെടുക്കുക

ആവശ്യം അ‌റിഞ്ഞും പോക്കറ്റിലെ ക്യാഷ് അ‌റിഞ്ഞും ആണ് ഉപഭോക്താക്കൾ പ്ലാൻ തിരഞ്ഞെടുക്കുക. ഇതറിയാവുന്ന മൊ​ബൈൽ കമ്പനികളാകട്ടെ വ്യത്യസ്തമായ നിരവധി പ്ലാനുകൾ പുറത്തിറക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ മനസറിഞ്ഞ് പരമാവധി തങ്ങളിലേക്ക് ആകർഷിക്കാൻ കഴിയുന്ന തരത്തിലുള്ള പ്ലാനുകളാകും മിക്കപ്പോഴും കമ്പനികൾ പുറത്തിറക്കുക. ഇക്കാര്യത്തിൽ എല്ലാ കമ്പനികളും പരമാവധി ശ്രദ്ധിക്കാറുമുണ്ട്.

കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്കണ്ടിട്ട് പോയാൽ മതി; ഒഴിവാക്കാൻ പറ്റാത്ത പരസ്യങ്ങളുടെ എണ്ണം 5-10 ആക്കി ഉയർത്താനൊരുങ്ങി യൂട്യൂബ്

സ്വന്തം ജിയോ

ഇന്ന് ഇന്ത്യയിൽ ഏറ്റവും അ‌ധികം വരിക്കാർ ഉള്ള ടെലികോം സേവന ദാതാവാണ് മുകേഷ് അ‌ംബാനിയു​ടെ സ്വന്തം ജിയോ. കമ്പനിയാരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ ഒന്നാം സ്ഥാനത്തേക്ക് എത്താൻ കോർപറേറ്റ് ഭീമനായ റിലയൻസിന്റെ ജിയോയ്ക്ക് കഴിഞ്ഞെങ്കിൽ അ‌ത് അ‌വരുടെ പ്ലാനുകളുടെ കൂടി വിജയമാണ്. നിരവധി ജനകീയ പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്. അ‌വയെല്ലാം കുറഞ്ഞ നിരക്കിൽ ഡാറ്റാ നൽകുന്നവ കൂടിയാണ്.

നിരക്ക് വർധന
 

മാസം 240 രൂപ ചെലവിൽ ദിവസം രണ്ടു ജിബി വീതം ഡാറ്റാ നൽകുന്ന പ്രീപെയ്ഡ് പ്ലാൻ ജിയോയുടെ അ‌ത്തരം പ്ലാനുകളിൽ ഒന്നാണ്. ജിയോയുടെ വെബ് ​സൈറ്റ് വഴിയും ആപ്പ് വഴിയും (​മൈ ജിയോ) ആണ് ഈ പ്ലാൻ ചെയ്യാൻ സാധിക്കുക. കേൾക്കുമ്പോൾ ഇതൊരു പുതിയ പ്ലാൻ ആണെന്ന് തോന്നിയെങ്കിൽ തെറ്റി, കഴിഞ്ഞ തവണത്തെ നിരക്ക് വർധന മുതൽ ഏതാണ്ട് ഒരു വർഷമായി നിലവിലുള്ളതാണ് ഈ പ്ലാൻ. യഥാർഥത്തിൽ ഇതൊരു ഒരുമാസ പ്ലാൻ അ‌ല്ല. 84 ദിവസമാണ് ഈ പ്ലാനിന്റെ ശരിക്കുള്ള വാലിഡിറ്റി. അ‌തിനെപ്പറ്റി നമുക്ക് വിശദമായി നോക്കാം.

ഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർഇനി അധികകാലമില്ല ബിഎസ്എൻഎല്ലിന്റെ ഈ അടിപൊളി ഓഫർ

രണ്ടു ജിബി പ്രതിദിന ഡാറ്റ കുറഞ്ഞ ചിലവിൽ നൽകുന്ന ജിയോ പ്ലാൻ

രണ്ടു ജിബി പ്രതിദിന ഡാറ്റ കുറഞ്ഞ ചിലവിൽ നൽകുന്ന ജിയോ പ്ലാൻ

രണ്ടു ജിബി ഡാറ്റ പ്രതിദിനം എന്ന കണക്കിൽ 84 ദിവസത്തെ വാലിഡിറ്റിയുള്ള ഈ പ്ലാനിന് ചെലവ് വരുക 719 രൂപയാണ്. 2021 ൽ നിരക്കുകൾ വർധിപ്പിച്ചപ്പോഴാണ് ഈ പ്ലാൻ പുറത്തിറക്കിയത്. 84 ദിവസത്തേക്കായി 168 ജിബി ഡാറ്റ ഈ പ്ലാൻ വഴി ഉപഭോക്താവിന് ലഭിക്കും. അ‌ൺലിമിറ്റഡ് കോൾ സൗകര്യവും ദിവസേന 100 എസ്എംഎസ് സൗകര്യവും പ്ലാനിൽ ഉൾപ്പെടുന്നു. ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ്, ജിയോ സിനിമ, ജിയോ ടിവി എന്നിവ സൗജന്യമായി ഈ ദിവസങ്ങളിൽ ഉപയോഗിക്കാനും ഈ പ്ലാൻ അ‌വസരം നൽകുന്നുണ്ട്. രണ്ട് ജിബി പ്രതിദിന ഡാറ്റയുടെ ക്വാട്ട തീർന്നാൽ 64 കെബിപിഎസിലാകും പിന്നീട് ഡാറ്റ ലഭ്യമാകുക.

പ്രതിമാസ ചെലവ്

84 ദിവസത്തേക്കുള്ള ഈ പ്ലാനിന്റെ പ്രതിമാസ ചെലവ് കണക്കാക്കിയാൽ ഒരു മാസം ഏകദേശം 240 രൂപ ആണ് ഉപഭോക്താവിന് ചെലവാകുക.
പ്രതിദിനം 1.5 ജിബി ഡാറ്റ എന്ന കണക്കിൽ 28 ദിവസത്തേക്ക് 239 രൂപ ചെലവാകുന്ന പ്ലാനും നിലവിലുണ്ട്. എന്നാൽ ഉപഭോക്താവിന് എല്ലാ ദിവസവും 1.5ജിബിയിൽ കൂടുതൽ ഡാറ്റ വേണമെങ്കിൽ 719 രൂപ പ്ലാൻ ചെയ്യുന്നതാകും മെച്ചം. 1.5 ജിബി പ്രതിദിന ഡാറ്റ 84 ദിവസത്തേക്ക് വേണമെന്നാണെങ്കിൽ അ‌തിനുള്ള പ്ലാനും ജിയോയിൽ ലഭിക്കും. 666 രൂപയാണ് 1.5 ജിബിയുടെ 84 ദിവസ പ്ലാനിന് നിശ്ചയിച്ചിരിക്കുന്നത്. 719 രൂപ പ്ലാനിന്റെ ഡാറ്റ ഒഴികെയുള്ള അതേ ആനുകൂല്യങ്ങൾ ഈ പ്ലാനും വാഗ്ദാനം ചെയ്യുന്നുണ്ട്.

വിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾവിലയോ തുച്ഛം, ഗുണമോ മെച്ചം; ബാക്ക് ടു സ്കൂൾ ഓഫറുമായി ആപ്പിൾ

മറ്റ് പ്ലാനുകളും

ആവശ്യവും ചെലവാകുന്ന ഡാറ്റയുടെ പ്ലാനും അ‌നുസരിച്ച് ഇതിൽ ഏതു പ്ലാൻ സെലക്ട് ചെയ്താലും ദീർഘകാലാടിസ്ഥാനത്തിൽ മെച്ചമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെട്ടിട്ടുള്ളത്. ഒന്നിച്ച് ഇത്രയും പണം ചിലവഴിക്കാൻ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കളും കാണും. അ‌വർക്ക് അ‌നുയോജ്യമായ, ഈ നിരക്കുകളുമായി ചെറിയ വ്യത്യാസമുള്ള മറ്റ് പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
Jio has many popular plans. All of them also offer cheap data. One such popular plan that offers two GB of data per day at a cost of Rs 240 per month is Jio's prepaid plan.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X