Home
News

5ജിയുണ്ടെങ്കിൽ 5ജി, ഇല്ലെങ്കിൽ 4ജി വേഗതയിൽ പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വമ്പനായ ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി റീച്ചാർജ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ പ്രതിദിനം നിശ്ചിത ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ നിരവധിയുണ്ട്. 1.5ജിബി, 2ജിബി, 2.5ജിബി. 3ജിബി എന്നിങ്ങനെ പോകുന്നു ഈ ജിയോ ഡാറ്റ പ്ലാനുകളുടെ നിര.

ഡാറ്റ ആവശ്യങ്ങൾ പലർക്കും പല വിധം ആയിരിക്കും. ചിലർക്ക് കുറഞ്ഞ അ‌ളവിൽ മതിയാകും യുവതലമുറയിലെ ആളുകൾ കൂടുതലും ഡാറ്റ ഉപയോഗം കൂടുതൽ ഉള്ളവരാണ്. അ‌തിനാൽ 2.5 ജിബി, 2ജിബി പ്ലാനുകളാണ് പലരും തെരഞ്ഞെടുക്കുക. ​ഇതിൽത്തന്നെ 2ജിബി പ്ലാനുകൾ സാധാരണ ഡാറ്റ ഉപയോഗത്തിന് ധാരാളമാണ്.

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

പ്രതിദിനം 2ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ അ‌ഞ്ച് എണ്ണമാണ് പ്രധാനമായും ഉള്ളത്. അ‌വയുടെ നിരക്ക് 249 ൽ തുടങ്ങി 2879 രൂപ വരെ എത്തിനിൽക്കുന്നു. വിവിധ വാലിഡിറ്റികളിലാണ് ഈ അ‌ഞ്ച് ഡാറ്റ പ്ലാനുകളും എത്തുന്നത്. പ്രതിദിനം നിശ്ചിത ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതിനോടൊപ്പം അ‌ൺലിമിറ്റഡ് വോയിസ് കോൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഈ പ്ലാനുകളിലുണ്ട്.

പ്രതിദിനം 2ജിബി ലഭിക്കുന്ന ജിയോ പ്ലാനുകൾ 249 രൂപ, 299 രൂപ, 533 രൂപ, 719 രൂപ, 2879 രൂപ നിരക്കുകളിലാണ് എത്തുന്നത്. ഈ പ്ലാനുകളെല്ലാം ജിയോ 5ജി വെൽക്കം ഓഫറുകൾക്ക് കീഴിൽ വരുന്നവയാണ്. അ‌തിനാൽത്തന്നെ നിങ്ങളുടെ പ്രദേശത്ത് 5ജി സേവനം എത്തിയിട്ടുണ്ടെങ്കിൽ ഈ പ്ലാനുകൾ ഉപയോഗിച്ച് 5ജി ഡാറ്റ വേഗത ആസ്വദിക്കാൻ സാധിക്കും.

ഇതു കൂടാതെ, ഇതിൽ പല പ്ലാനുകൾക്കൊപ്പവും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. ജിയോ ക്ലൗഡ്, ജിയോ സെക്യൂരിറ്റി എന്നിവ ഉൾപ്പെടെയുള്ള അ‌ധിക ആനുകൂല്യങ്ങൾ വേറെയുമുണ്ട്. ഇപ്പോൾ ജിയോ വാഗ്ദാനം ചെയ്യുന്ന 2ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളെ ഇവിടെ വിശദമായി പരിചയപ്പെടാം.

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ജിയോ 249 രൂപ പ്ലാൻ

23 ദിവസത്തെ വാലിഡിറ്റിയാണ് 249 രൂപ പ്ലാനിലുള്ളത്. പ്രതിദിനം 2ജിബി ഡാറ്റ വീതം ആകെ 46 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ​വേഗത 64 കെബിപിഎസ് ആയി കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുമാണ് ഈ പ്ലാനിലെ മറ്റ് ആനുകൂല്യങ്ങൾ.

ജിയോ 299 രൂപ പ്ലാൻ

ജിയോയുടെ ജനപ്രിയ പ്ലാനുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്ന റീച്ചാർജ് പ്ലാൻ ആണ് 299 രൂപയുടേത്. 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, വിവിധ ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനുകൾ എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുന്ന ആനുകൂല്യങ്ങൾ.

ജിയോ 533 രൂപ പ്ലാൻ

56 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാൻ ആണ് 533 രൂപയുടേത്. പ്രതിദിനം 2ജിബി വീതം ആകെ 112 ജിബി ഡാറ്റ ഇതിൽ ലഭിക്കുന്നു. അ‌തോടൊപ്പം അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജിയോ ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്ന ജിയോ പ്ലാനുകൾ

ജിയോ 719 രൂപ പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കൊപ്പം പ്രതിദിനം 2ജിബി ഡാറ്റയും ലഭിക്കുന്ന പ്ലാൻ ആണ് 719 രൂപയുടേത്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ജിയോ ആപ്പുകൾ-ജിയോ ടിവി, ജിയോസിനിമ, ജിയോസെക്യൂരിറ്റി എന്നിവയിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

ജിയോ 2879 രൂപ പ്ലാൻ

365 ദിവസവും പ്രതിദിനം 2ജിബി ഡാറ്റ വീതം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് തെരഞ്ഞെടുക്കാൻ അ‌നുയോജ്യമായ പ്ലാനാണ് 2879 രൂപയുടെ ജിയോ റീച്ചാർജ് പ്ലാൻ. 2ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാനും ഇതുതന്നെ. 365 ദിവസ വാലിഡിറ്റിയുള്ള ഈ പ്ലാനിൽ ആകെ 730 ജിബി ഡാറ്റ ലഭിക്കും.

ഇതോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ജിയോ നൽകുന്നതിനാൽ ഒരു വർഷത്തേക്ക് എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, എന്നിവ ഉൾപ്പെടെയുള്ള ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
There are mainly five Jio plans that offer 2 GB of data per day. They will be available at prices of Rs 249, Rs 299, Rs 533, Rs 719, and Rs 2879. All these plans come under Jio's 5G welcome offers. So if 5G service is available in your area, you can enjoy 5G data speeds with these plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X