Home
News

വാലിഡിറ്റി ആണോ നിങ്ങളുടെ പ്രശ്നം? എയർടെൽ പരിഹരിക്കും കേട്ടോ! 84 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ

വാലിഡിറ്റി ആണോ പ്രശ്നം? എയർടെൽ പരിഹരിക്കും കേട്ടോ!

ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കളെല്ലാം ഇപ്പോൾ പരക്കം പായുന്നത് വാലിഡിറ്റിക്ക് വേണ്ടിയാണ് എന്ന് തോന്നുന്നു. വാലിഡിറ്റികളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടുള്ള പുതിയ പ്ലാനുകൾ ജിയോയും വിഐയും ബിഎസ്എൻഎല്ലും അടുത്തടുത്ത ദിവസങ്ങളിൽ പുറത്തിറക്കിയത് നാം കണ്ടു. എന്നാൽ ഇതൊക്കെ കാണുന്ന എയർടെ വരിക്കാർക്കും തങ്ങളുടെ കമ്പനി നൽകുന്ന വിവിധ വാലിഡിറ്റികളിലുള്ള പ്ലാനുകൾ ഏതൊക്കെയാണ് എന്ന് അ‌റിയാൻ താൽപര്യമുണ്ടാകും.

24 ദിവസം മുതൽ ഒരു വർഷം വരെ വാലിഡിറ്റി ലഭ്യമാകുന്ന പ്ലാനുകൾ എയർടെലിന്റേതായുണ്ട്. ഒരു മാസത്തെ പ്ലാനുകൾ സ്വീകരിച്ചാൽ അ‌ടിയ്ക്കടി റീച്ചാർജിനായി മിനക്കെടേണ്ടിവരും. എങ്കിലും ​കൈയിലുള്ള കുറഞ്ഞ തുകയ്ക്ക് റീച്ചാർജ് ചെയ്യണമെങ്കിൽ ഈ വാലിഡിറ്റി കുറഞ്ഞ പ്ലാനുകൾ തന്നെ തിരഞ്ഞെടുക്കേണ്ടിവരും. അ‌തേപോലെ ഒരു വർഷ പ്ലാനുകളുടെ കാര്യമെടുത്താൽ ദീർഘകാല അ‌ടിസ്ഥാനത്തിൽ അ‌വ ഏറെ ലാഭം നൽകും. എന്നാൽ ​ഒറ്റയടിക്ക് വലിയൊരു തുക മുടക്കേണ്ടിവരുന്നു എന്നതാണ് ഒരു വർഷ പ്ലാനുകളുടെ പ്രശ്നം.

ഒരു മാസത്തിന് മുകളിലും ഒരു വർഷത്തിന് താഴെയും കാലയളവിലേക്കായുള്ള റീച്ചാർജ് പ്ലാനുകൾ ഈ ഘട്ടങ്ങളിൽ പരിഗണിക്കാവുന്നതാണ്. ഏതാണ്ട് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റി ലഭ്യമാകുന്ന പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. 84 ദിവസമാണ് ഈ പ്ലാനുകളുടെ വാലിഡിറ്റിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ 84 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന 4 പ്ലാനുകളാണ് എയർടെലിനുള്ളത്. 455 രൂപ, 719 രൂപ, 839 രൂപ, 999 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. 84 ദിവസം വാലിഡിറ്റിയുമായി എത്തുന്ന ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനുകളെ വിശദമായി പരിചയപ്പെടാം.

വാലിഡിറ്റി ആണോ പ്രശ്നം? എയർടെൽ പരിഹരിക്കും കേട്ടോ!

455 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ 84 ദിവസത്തെ വാലിഡിറ്റി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനുള്ള ആദ്യ ഓപ്ഷനാണ് 455 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ, 900 എസ്എംഎസ്, 6 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ എയർടെൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ എംബിക്ക് 50 ​പൈസ നിരക്ക് ഈടാക്കും. മൂന്ന് മാസത്തേക്ക് അപ്പോളോ 24 x 7 സേവനങ്ങൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ എന്നീ അ‌ധിക ആനുകൂല്യങ്ങളും എയർടെൽ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെലിൽനിന്നുള്ള മറ്റൊരു മികച്ച 84 ദിവസ വാലിഡിറ്റി പ്ലാൻ എത്തുന്നത് 719 രൂപ നിരക്കിലാണ്. 455 രൂപയുടെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി ചില ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിൽ എയർടെൽ നൽകിയിരിക്കുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ, 100 എസ്എംഎസ്, അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 64 Kbps ആയി കുറയും.

ഒടിടി ആനുകൂല്യങ്ങൾ എന്ന നിലയിൽ മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനും എയർടെൽ എക്സ്ട്രീം ആപ്പും സൗജന്യമായി ഉപയോഗിക്കാം. ഇതിന് പുറമെ റിവാർഡ്‌സ്‌മിനി സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസത്തേക്ക് അപ്പോളോ 24 X 7 സേവനം, ഫാസ്‌റ്റാഗിൽ 100 രൂപ ക്യാഷ്‌ബാക്ക്, വിങ്ക് മ്യൂസിക് എന്നീ ആനുകൂല്യങ്ങളും 719 രൂപയുടെ ഈ എയർടെൽ പ്രീപെയ്ഡ് പ്ലാൻ ഉൾക്കൊള്ളുന്നു. എയർടെൽ താങ്ക്സ് ആപ്പ് വഴി റീചാർജ് ചെയ്താൽ ഉപഭോക്താക്കൾക്ക് സൗജന്യ 2 ജിബി ഡാറ്റയും ആസ്വദിക്കാം.

വാലിഡിറ്റി ആണോ പ്രശ്നം? എയർടെൽ പരിഹരിക്കും കേട്ടോ!

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

84 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന നാല് എയർടെൽ പ്ലാനുകളിൽ പ്രതിദിനം 2ജിബി ഡാറ്റ ലഭ്യമാകുന്ന പ്ലാൻ ആണ് 839 രൂപയുടേത്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾ ഉൾപ്പെടെ മറ്റ് പ്രധാന ആനുകൂല്യങ്ങളെല്ലാം 719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ ഉള്ളതുതന്നെയാണ്. പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷം വേഗത 64 Kbps വരെ ആയി കുറയും. എയർടെൽ താങ്ക്സ് ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ സൗജന്യമായി 2ജിബി ലഭിക്കുന്ന ഓഫറിന് ഈ പ്ലാനും യോഗ്യതയുണ്ട്.

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ 84 ദിവസ വാലിഡിറ്റി പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും നിരക്ക് കൂടിയ പ്ലാൻ ആണ് 999 രൂപയുടേത്. പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് വോയ്‌സ് കോൾ എന്നീ ആനുകൂല്യങ്ങളാണ് 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നത്. പ്രതിദിന ക്വാട്ട ഉപയോഗ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps വരെ ആയി കുറയും. ഇതോടൊപ്പം ചില ഒടിടി ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെട്ടിരിക്കുന്നു.

3 മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ, 84 ദിവസത്തേക്ക് ആമസോൺ ​പ്രൈം അംഗത്വം, എയർടെൽ എക്സ്ട്രീം ആപ്പ് എന്നീ ആനുകൂല്യങ്ങൾ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന അ‌ധിക ആനുകൂല്യങ്ങളിൽ പ്രധാനപ്പെട്ടവ. റിവാർഡ്‌സ്‌മിനി സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസത്തേക്ക് അപ്പോളോ 24 X 7 സേവനം, ഫാസ്‌റ്റാഗിൽ 100 രൂപ ക്യാഷ്‌ബാക്ക്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവയും ഈ 999 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

Best Mobiles in India

English summary
Airtel has launched four plans for its subscribers, each offering 84 days of validity. These plans will be available for Rs 455, Rs 719, Rs 839, and Rs 999. Apart from unlimited local, STD, roaming, data, and SMS benefits, these plans also offer various OTT benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X