Home
News

ഒരു വെടിക്കുള്ള മരുന്ന് ​കൈയിലിരിക്കട്ടെ! നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

രാജ്യത്തെ ടെലിക്കോം നിരക്കുകൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിരക്കുകൾ ഇപ്പോൾ തന്നെ ഉയർന്ന നിലയിൽ നിൽക്കുന്നതിനാലും ഉപയോക്താക്കൾ പൊതുവെ അ‌സംതൃപ്തർ ആയതിനാലും നിരക്കുവർധനയുടെ കാര്യത്തിൽ സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌ൽപ്പം ആശങ്കക്കുഴപ്പത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ വന്നത്. 4ജി വേഗതയിൽ വന്ന ചില പരാതികൾ ജിയോയുടെ പേരിലും പ്രശസ്തിയിലും അ‌ൽപ്പം ഇടിവ് സൃഷ്ടിച്ചിരുന്നു.

ഈ സാഹചര്യത്തിൽ ഒരു നിരക്കുവർധനവിന് ജിയോ തയാറല്ല എന്നാണ് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. അ‌ത് കൂടുതൽ ദോഷം ചെയ്യുകയും വരിക്കാർ നിരക്കുകുറഞ്ഞ കമ്പനികളെ തേടി പോകുമെന്നും ജിയോ കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ ജിയോയുടെ തീരുമാനം ജിയോ വരിക്കാർക്ക് മാത്രമല്ല, മുഴുവൻ ടെലിക്കോം ഉപയോക്താക്കൾക്കും ഗുണമായി മാറിയേക്കും എന്നാണ് ടെലിക്കോം മേഖലയിൽനിന്ന് കേൾക്കുന്നത്. കാരണം ജിയോ നിരക്ക് വർധിപ്പിക്കാൻ തയാറായില്ലെങ്കിൽ എയർടെലിന്റെയും വിഐയുടെയും നിരക്ക് വർധനയെ അ‌ത് ബാധിക്കും.

നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

നിലവിൽ റീച്ചാർജ് പ്ലാനുകൾക്ക് കൊള്ള നിരക്കാണ് എന്നാണ് ഉപയോക്താക്കൾ പരാതിപ്പെടുന്നത്. ഈ സാഹചര്യത്തിൽ എയർടെലും വിഐയും നിരക്കുയർത്തുകയും ജിയോ നിരക്ക് ഉയർത്താതിരിക്കുകയും ചെയ്താൽ അ‌ത് ഇരു കമ്പനികൾക്കും ദോഷം ചെയ്യുകയും വരിക്കാർ നിരക്ക് കുറഞ്ഞ കമ്പനിയിലേക്ക് ചേക്കേറുകയും ചെയ്യുന്നതിന് കാരണമാകും. നിരക്ക് വർധനയുടെ കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കകം തന്നെ തീരുമാനം പുറത്തുവരാനാണ് സാധ്യത.

ഈ നിരക്കു വർധനയുടെ ഘട്ടത്തിൽ തന്നെ ബിഎസ്എൻഎൽ പ്ലാനുകളുടെ നിരക്കുകളും ആളുകൾ ശ്രദ്ധിച്ചുതുടങ്ങിയിട്ടുണ്ട്. മറ്റ് കമ്പനികൾ ബിരിയാണി വിളമ്പിത്തരാം ഞങ്ങളുടെ കൂടെപ്പോരൂ എന്ന രീതിയിലുള്ള വാഗ്ദാനങ്ങൾ നൽകുമ്പോൾ ബിഎസ്എൻഎൽ കാര്യമായ അ‌വകാശവാദങ്ങൾ ഒന്നും നിലവിൽ നൽകുന്നില്ല. പക്ഷേ കൂടെക്കൂട്ടിയാൽ റീച്ചാർജ് ചെയ്യാൻ പട്ടിണി കിടക്കേണ്ടി വരില്ല എന്ന ഉറപ്പ് ബിഎസ്എൻഎൽ പരോക്ഷമായി നൽകുന്നു. കാരണം മറ്റ് കമ്പനികളുടെ പ്ലാനുകളെക്കാൾ മികച്ച പ്ലാനുകൾ കുറഞ്ഞ നിരക്കിൽ നൽകാൻ ബിഎസ്എൻഎൽ തയാറാകുന്നുണ്ട് എന്നതു തന്നെ.

നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

എയർടെലിന്റെ ഏറ്റവും കുറഞ്ഞ നിരക്കിന് തന്നെ 155 രൂപ നൽകേണ്ടിവരുന്നു എന്നും വെറും 24 ദിവസം മാത്രമാണ് അ‌തിന്റെ വാലിഡിറ്റി എന്നുള്ളതും ഈ ഘട്ടത്തിൽ ആളുകളുടെ മനസിലേക്ക് എത്തുന്നു. പണ്ട് ബിഎസ്എൻഎൽ ഡാറ്റ വേഗതയിൽ ഏറെ പിന്നിലാണ് എന്ന് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ ഡാറ്റ ഉപയോഗിക്കാത്ത ആളുകളും നമുക്കിടയിലുണ്ട്. വരിക്കാരുടെ അ‌ത്യാവശ്യം കാര്യങ്ങളൊക്കെ നിറവേറ്റാൻ ബിഎസ്എൻഎല്ലിന് കഴിയും.

ഇന്നത്തെ റീച്ചാർജ് നിരക്കുകൾ പരിശോധിച്ചാൽ വാലിഡിറ്റിയെപ്പറ്റി ആശങ്കയുള്ള ടെലിക്കോം വരിക്കാർക്ക് നല്ലൊരു തിരഞ്ഞെടുപ്പാണ് ബിഎസ്എൻഎൽ. നമ്പർ മാറാതെ തന്നെ സിം കാർഡ് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തുന്ന കാര്യം ഗൗരവകരമായി അ‌ന്വേഷിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരുന്നുണ്ട്. അ‌ത്തരം ആളുകൾക്ക് പ്രയോജനപ്പെടും എന്നതിനാൽ നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി ഒന്ന് പരിചയപ്പെട്ടുവയ്ക്കാം.

പോർട്ട് ചെയ്യാൻ തയാറെടുക്കും മുമ്പ് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം

• നിലവിലെ ഓപ്പറേറ്ററുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം
• ബിൽ അടയ്ക്കാൻ ബാക്കിയുണ്ടാവരുത്
• മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്
• മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (ഏതെങ്കിലും കോടതി കേസുമായി ബന്ധപ്പെട്ടത്)
• സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്

നമ്പർ മാറാതെ ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യാനുള്ള വഴി

അടുത്തുള്ള കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ അല്ലെങ്കിൽ അംഗീകൃത ഫ്രാഞ്ചൈസി എന്നിവിടങ്ങളിൽ പോയാൽ നിങ്ങൾക്ക് ഏത് നെറ്റ്വർക്കിൽ നിന്നും ഓഫ്ലൈനായി എളുപ്പത്തിൽ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാം. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ നോക്കാം.

  • പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽ നിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം
  • യുപിസി കോഡ് ലഭിക്കാൻ "Port 10-അക്ക മൊബൈൽ നമ്പർ" എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയക്കുക
  • ഉടൻ നിങ്ങളുടെ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന ഒരു മെസേജ് എത്തും
  • എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും.
  • തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവന കേന്ദ്രത്തിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക
  • എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം.
  • ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകൾ കൈയ്യിൽ കരുതണം
  • നിങ്ങളുടെ ഡിജിറ്റൽ KYC ചെയ്തുകഴിഞ്ഞാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും.
  • എംഎൻപി റിക്വസ്റ്റ് അംഗീകാരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും.
  • നിങ്ങളുടെ നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം കാർഡ് ഫോണിൽ ഇടുക
  • എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം.

എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് കുറഞ്ഞത് 3 ദിവസവും പരമാവധി 5 ദിവസവും എടുക്കും.

More from GizBot

Best Mobiles in India

English summary
Today, an increasing number of people are seriously considering using the service of porting their SIM card to BSNL without changing their number. You can easily port to BSNL offline from any network by visiting the nearest customer service center, retailer, or authorised franchisee.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X