കാശ് ലാഭിക്കണോ? ഉഗ്രൻ ബിഎസ്എൻഎൽ പ്ലാനുണ്ട്!

|

രാജ്യത്തെ ടെലിക്കോം സേവന ദാതാക്കളിൽ റിലയൻസ് ജിയോയ്ക്കും എയർടെലിനും വിഐക്കും പിന്നിലാണ് ബിഎസ്എൻഎലി(BSNL) ന്റെ സ്ഥാനം. എന്നാൽ ഇത് ഉപയോക്താക്കളുടെ എണ്ണത്തെ അ‌ടിസ്ഥാനമാക്കി മാത്രമാണ്. വരിക്കാർക്ക് മികച്ച പ്ലാൻ നൽകുന്ന കാര്യത്തിൽ ഈ പറഞ്ഞ കമ്പനികളെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്നത് ബിഎസ്എൻഎലിന്റെ പ്ലാനുകളാണ് എന്ന് പറയാം.

 

ബിഎസ്എൻഎലിന്റെ ശക്തി

ഏറ്റവും സാധാരണക്കാരായ ആളുകൾക്ക് അ‌നുയോജ്യമായ നിരവധി പ്ലാനുകൾ സ്വന്തമായുള്ളതാണ് ബിഎസ്എൻഎലിന്റെ ശക്തി. ഇപ്പോഴും 2ജി പോലും ലഭ്യമല്ലാത്ത സ്ഥലങ്ങൾ ഇന്ത്യയിലെമ്പാടും നിരവധിയുണ്ട്. ഡാറ്റ ഉപയോഗിക്കാത്ത ടെലിക്കോം വരിക്കാരും ഏറെയുണ്ട്. ഇവരെയെല്ലാം ഉൾക്കൊള്ളുന്ന വിശാലമായ സേവനങ്ങൾ നൽകാൻ കഴിയുന്നു എന്നതാണ് ബിഎസ്എൻഎലിന്റെ പ്രത്യേകത.

കീശ ചോർത്താത്ത പ്ലാനുകളും

വമ്പൻ പ്ലാനുകൾക്കൊപ്പം കീശ ചോർത്താത്ത പ്ലാനുകളും ബിഎസ്എൻഎലിന് ഉണ്ട് എന്നു നമുക്കറിയാം. അ‌ത്തരം പ്ലാനുകളിൽ ഏറ്റവും ജനകീയമായ പ്ലാൻ ആണ് എസ്ടിവി 48. പണ്ട് ജിയോ വരുന്നതിന് മുമ്പ് ബിഎസ്എൻഎൽ സിം ഉപയോഗിച്ചിരുന്നവർ അ‌നവധിയാണ്. എന്നാൽ കാലങ്ങൾ കടന്നുപോയതോടെ പലരും ജിയോ അ‌ടക്കമുള്ള മറ്റ് സിം കാർഡുകളിലേക്ക് മാറുകയുണ്ടായി. ഈ ഘട്ടത്തിലും പഴയ ബിഎസ്എൻഎൽ സിം ഉപയോഗിച്ച് വരുന്നവർ ഏറെയാണ്.

5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും5ജിയ്ക്കായി ആരെ തിരഞ്ഞെടുക്കണം? ജിയോയുടെയും എയർടെലിന്റെയും 5ജി കരുത്തും വ്യത്യാസങ്ങളും

ബിഎസ്എൻഎൽ സിം വാലിഡിറ്റി
 

ബാങ്ക് അ‌ക്കൗണ്ട്, ഗ്യാസ് ബുക്കിങ്, തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട് വരുന്ന നിരവധി ഘട്ടങ്ങളിൽ പലരും നൽകിയിട്ടുണ്ടാകുക പഴയ ബിഎസ്എൻഎൽ നമ്പരാണ്. അ‌തിനാൽത്തന്നെ അ‌ത് കട്ടാകാതെ നോക്കേണ്ടത് അ‌നിവാര്യവുമാണ്. ഇത്തരം പലവിധ കാരണങ്ങളാലും പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലെങ്കിലും തങ്ങളുടെ ബിഎസ്എൻഎൽ സിം വാലിഡിറ്റി കുറഞ്ഞ ചെലവിൽ നീട്ടണമെന്ന് ആഗ്രഹിക്കുന്നവർക്ക് അ‌നുയോജ്യമായ പ്ലാൻ ആണ് എസ്ടിവി 48.

ഒറ്റ റീച്ചാർജിൽ ദീർഘനാൾ വാലിഡിറ്റി

ഒറ്റ റീച്ചാർജിൽ ദീർഘനാൾ വാലിഡിറ്റി ലഭ്യമാകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ ഉണ്ടെങ്കിലും കുറഞ്ഞ​ ചെലവിൽ 30 ദിവസത്തേക്ക് വാലിഡിറ്റി നൽകും എന്നതാണ് ഈ എസ്ടിവി 48 ന്റെ പ്രത്യേകത. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ 48 രൂപയാണ് ഈ പ്ലാനിന് ചെലവ് വരിക. 10 രൂപ ആണ് പ്ലാൻ വാല്യു ആയി ലഭ്യമാകുക. ഒരു കോളിന് 20 ​പൈസ നിരക്കാണ് ഈ പ്ലാൻ കോളുകൾക്ക് ഈടാക്കുക.

രണ്ട് സൂപ്പർ ദീപാവലി പ്ലാനുകളുമായി ബിഎസ്എൻഎൽ; ഡാറ്റ വാരിക്കോരി നൽകി ജിയോയും വിഐയുംരണ്ട് സൂപ്പർ ദീപാവലി പ്ലാനുകളുമായി ബിഎസ്എൻഎൽ; ഡാറ്റ വാരിക്കോരി നൽകി ജിയോയും വിഐയും

മറ്റൊരു മികച്ച പ്ലാൻ

ബിഎസ്എൻഎലിൽനിന്ന് ലഭ്യമാകുന്ന മറ്റൊരു മികച്ച പ്ലാൻ ആണ് 87 രൂപയുടേത്. അ‌ൺലിമിറ്റഡ് വോയിസ് കോൾ, 14 ദിവസത്തെ വാലിഡിറ്റി, ഗെയിമിങ് ആനുകൂല്യങ്ങളോടെ പ്രതിദിനം 1ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിന ​ഡാറ്റ ഉപയോഗത്തിന്റെ പരിധി പിന്നിട്ടുകഴിഞ്ഞാൽ ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയും.

പ്രതിദിനം 2ജിബി ഡാറ്റ

ആളുകൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ബിഎസ്എൻഎൽ മറ്റു രണ്ടു പ്ലാനുകളാണ് 97, 99 എന്നിവ. 97 രൂപയുടെ പ്ലാനിനൊപ്പം പ്രതിദിനം 2ജിബി ഡാറ്റ+ലോക്ധൻ, അ‌ൺലിമിറ്റഡ് വോയ്സ്കോൾ, 15 ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ലഭ്യമാകുക. 99 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വൗച്ചറിൽ 18 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് വോയ്സ് കോൾ ആനുകൂല്യം മാത്രമാണ് ഉള്ളത്. ഡാറ്റ പ്ലാനുകൾ ഒന്നും ലഭ്യമല്ലാത്ത ഈ പ്ലാൻ കോളിങ് ആവശ്യങ്ങൾ കൂടുതൽ ഉള്ളവരെ മുൻനിർത്തിയുള്ളതാണ്.

''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?''ഇത്തവണയെങ്കിലും ഒന്ന് രക്ഷപ്പെട്ട് കണ്ടാൽ മതിയാരുന്നു''; 5ജിയിലൂടെ ബിഎസ്എൻഎൽ രാജ്യത്തിന്റെ തരംഗമാകുമോ?

എസ്എംഎസ് സേവനം

ഈ പറഞ്ഞ പ്ലാനുകളിലൊന്നും എസ്എംഎസ് ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല എന്നതാണ് ശ്ര​ദ്ധിക്കേണ്ട ഒരു കാര്യം. എസ്എംഎസ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ന് പൊതുവെ കുറവാണ്. എങ്കിലും പ്രമുഖ കമ്പനികൾ എല്ലാം തങ്ങളുടെ പ്രധാന പ്ലാനുകൾക്കൊപ്പം പ്രതിദിനം 100 എസ്എംഎസ് എന്ന കണക്കിൽ നൽകിവരാറുണ്ട്. എങ്കിലും എസ്എംഎസ് ആനുകൂല്യങ്ങൾ നൽകുന്നതിൽ അ‌ടുത്തകാലത്തായി കമ്പനികൾ പിശുക്ക് കാണിക്കാൻ തുടങ്ങിയതായും താമസിയാതെ വിവിധ പ്ലാനുകളിൽ നിന്ന് എസ്എംഎസുകൾ പുറത്താകുമെന്നും സംസാരമുണ്ട്.

ചെലവു കുറഞ്ഞ പ്ലാനുകൾ മാത്രമല്ല

ചെലവു കുറഞ്ഞ പ്ലാനുകൾ മാത്രമല്ല, ദീപാവലിയോട് അ‌നുബന്ധിച്ച് രണ്ട് കിടിലൻ ഓഫർ റീച്ചാർജ് പ്ലാനുകളും ബിഎസ്എൻഎൽ പുറത്തിറക്കിയിരുന്നു. 1198 രൂപയും 439 രൂപയും ആണ് ഈ പ്ലാനുകൾക്ക് ചെലവ് വരുക. ദീർഘനാൾ വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഒരു വർഷം വരെ വാലിഡിറ്റി, പ്രതിമാസം 3 ജിബി ഡാറ്റ, 300 മിനിറ്റ് കോളിങ്, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

പൂട്ടിച്ചേ അ‌ടങ്ങൂ; മികച്ച ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽപൂട്ടിച്ചേ അ‌ടങ്ങൂ; മികച്ച ജനപ്രീതിയുള്ള രണ്ട് പ്ലാനുകൾ നിർത്തലാക്കാനൊരുങ്ങി ബിഎസ്എൻഎൽ

പ്ലാനിന്റെ ഏറ്റവും പ്രധാന സവിശേഷത

അ‌ത്ര ചെറുതല്ലാത്ത ഒരു കാലയളവിലേക്ക് റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായുള്ള ബിഎസ്എൻഎലിന്റെ പ്ലാൻ ആണ് 439 രൂപയുടേത്. പ്രധാനമായും ഡാറ്റ ഉപയോഗമില്ലാത്ത, എന്നാൽ കോളിങ് ആവശ്യം കൂടുതലുള്ള സാധാരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ് 439 രൂപയുടെ പ്ലാൻ. 90 ദിവസ വാലിഡിറ്റിയും അ‌ൺലിമിറ്റഡ് വോയിസ് കോളും ആണ് ഈ പ്ലാനിന്റെ ഏറ്റവും പ്രധാന സവിശേഷത. ഇതോടൊപ്പം 300 എസ്എംഎസ് സൗകര്യവുമുണ്ട്.

Best Mobiles in India

English summary
Another great plan available from BSNL is the Rs. 87 plan. The main benefits available in this plan are unlimited voice calls, 14-day validity, and 1 GB of data per day with gaming benefits. Once the daily data usage limit is exceeded, the data speed will be reduced to 40 kbps.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X