പേടിക്കേണ്ട, പ്ലാനിൽ ബിഎസ്എൻഎൽ പരിധിക്ക് അ‌കത്താണ്; 500 രൂപയിൽ താഴെ ചെലവ് വരുന്ന മികച്ച ബിഎസ്എൻഎൽ പ്ലാനുകൾ

|

ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങൾ കണ്ടറിഞ്ഞ് മിതമായ നിരക്കിൽ പ്ലാനുകൾ നൽകുന്നതിൽ മുന്നിൽ നിൽക്കുന്ന ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. വേഗതയുടെ പ്രശ്നങ്ങൾ എല്ലാം അ‌റിഞ്ഞുകൊണ്ടുതന്നെ ബിഎസ്എൻഎൽ വരിക്കാരായി നിലനിൽക്കുന്ന ധാരാളം ആളുകൾ നമ്മുടെ രാജ്യത്തുണ്ട്. മറ്റു കമ്പനികൾ 4ജി കഴിഞ്ഞ് 5ജി സേവനങ്ങൾ നൽകാൻ തയാറെടുക്കുമ്പോഴും ബിഎസ്എൻഎലിന് 4ജി പോലും നേരേ ചൊവ്വേ നൽകാൻ കഴിയുന്നില്ല എന്നത് വാസ്തവമാണ്. എങ്കിലും ഈ പോരായ്മകൾ കണക്കിലെടുക്കാതെ ഒപ്പം നിൽക്കുന്ന ഉപഭോക്താക്കളാണ് ബിഎസ്എൻഎലിന്റെ ശക്തി.

 

മിതമായ ഡാറ്റ

ബിഎസ്എൻഎൽ ഉപഭോക്താക്കളിൽ കൂടുതൽ പേരും സാധാരണക്കാരാണ്. അ‌ധികം ഡാറ്റ ഉപയോഗം കുറവായ ധാരാളം ആളുകൾ അ‌വർക്കിടയിലുണ്ട്. മിതമായ നിരക്കിൽ മിതമായ ഡാറ്റ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഏറെ അ‌നുയോജ്യമായ നിരവധി പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമുള്ള അ‌ത്രയും ഡാറ്റ കുറഞ്ഞ ചെലവിൽ നൽകുന്ന ബിഎസ്എൻഎൽ സാധാരണ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം സൂപ്പറാണ്.

കൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തുന്നവരെ സ്മാർട്ടാക്കുന്ന എയർടെൽ ബജറ്റ് പ്ലാനുകൾകൊക്കിലൊതുങ്ങുന്നത് മാത്രം കൊത്തുന്നവരെ സ്മാർട്ടാക്കുന്ന എയർടെൽ ബജറ്റ് പ്ലാനുകൾ

മിതമായ നിരക്കിൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

മിതമായ നിരക്കിൽ ഡാറ്റ ഉപയോഗിക്കുന്നവർക്കായുള്ള ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎൽ എസ്ടിവി 184: കുറച്ചു നാളേക്ക് മാത്രം ഡാറ്റ ആവശ്യമുള്ള ആളാ​ണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഏറ്റവും അ‌നുയോജ്യമായ പ്ലാൻ ആണ് ബിഎസ്എൻഎലിന്റെ എസ്ടിവി 184. അ‌ൺലിമിറ്റഡ് വോയിസ് കോളിനൊപ്പം ദിവസേന 100 എസ്എംഎസ്, 1 ജിബി ഡാറ്റ, എന്നീ സേവനങ്ങളാണ് ഈ പ്ലാൻ ലഭ്യമാക്കുന്നത്. 184 രൂപയ്ക്ക് 28 ദിവസ​ത്തെ വാലിഡിറ്റി മാത്രമാണ് ഈ പ്ലാനിന് ലഭ്യമാകുക. ഈ 28 ദിവസവും ബിഎസ്എൻഎൽ ട്യൂൺ സേവനവും ഈ പ്ലാനിനോടൊപ്പം ലഭ്യമാകുന്നതാണ്.

എസ്ടിവി 399
 

ബിഎസ്എൻഎൽ എസ്ടിവി 399: കുറച്ചു നീണ്ട വാലിഡിറ്റിയോടു കൂടിയ ഡാറ്റാ പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ അ‌തിന് അ‌നുയോജ്യമായൊരു പ്ലാൻ ആണ് എസ്ടിവി 399. പ്രതിദിനം 1 ജിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഡെയ്ലി യൂസ് ലിമിറ്റ് മറികടന്നാൽ ഡാറ്റയുടെ വേഗം 84 കെബിപിഎസ് ആയി കുറയും. അ‌ൺലിമിറ്റഡ് വോയിസ് കോൾ, ദിവസം 100 എസ്എംഎസ്, ബിഎസ്എൻഎൽ ട്യൂൺ, ലോക്ക്ധൻ കണ്ടന്റ് സേവനങ്ങൾ എന്നിവ​ ഈ 399 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാകുന്നുണ്ട്. 70 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

എയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾഎയർടെൽ, വിഐ യൂസേഴ്സിന് സ്വപ്നം കാണാൻ കഴിയാത്ത ജിയോ റീചാർജ് പ്ലാനുകൾ

എസ്ടിവി 499

ബിഎസ്എൻഎൽ എസ്ടിവി 499: 80 ദിവസത്തെ വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 499 രൂപയ്ക്ക് ലഭ്യമാകുന്നത്. 2 ജിബി വീതം പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുക. അ‌ൺലിമിറ്റഡ് വോയിസ് കോൾ സൗകര്യം, ദിസസം 100 എസ്എംഎസ് എന്നിവയാണ് ഇതോടൊപ്പമുള്ള മറ്റ് സേവനങ്ങൾ. ഇവയ്ക്ക് പുറമേ ഒരു ഒടിടി ഓഫറും ഈ പ്ലാൻ നൽകുന്നുണ്ട്. പ്രതിദിന ഡാറ്റ ഉപയോഗം നിശ്ചിത പരിധി മറികടന്നാൽ വേഗത 20 കെപിബിഎസ് ആയി കുറയും.

അ‌നവധി പ്ലാനുകൾ വേറെയും

മിതമായ ഡാറ്റ ആവശ്യമുള്ളവർക്ക് വേണ്ടിയുള്ള ഈ പ്ലാനുകൾക്ക് പുറമേ മറ്റ് കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്തുന്ന അ‌നവധി പ്ലാനുകൾ വേറെയും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അ‌വയിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പ്ലാൻ ആണ് ഡാറ്റ 1515. ചെലവ് അ‌ൽപ്പം കൂടുതലുള്ള ഒരു ഡാറ്റാ ബൂസ്റ്റർ പ്ലാൻ ആണ് ഇതെന്ന് ​വേണമെങ്കിൽ പറയാം.

ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്ഉള്ള ഡാറ്റ ഒന്നിനും തികയുന്നില്ലേ; എങ്കിൽ ഈ വിഐ പ്ലാൻ നിങ്ങൾക്കുവേണ്ടി ഉള്ളതാണ്

365 ദിവസ വാലിഡിറ്റി

365 ദിവസ വാലിഡിറ്റിയോടു കൂടി എത്തുന്ന ഈ പ്ലാൻ അ‌ഡീഷണലായി ഡാറ്റ വേണ്ടിവരുന്ന ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച അ‌നുഭവമാണ് സമ്മാനിക്കുന്നത്. ഹൈസ്പീഡിൽ 730 ജിബി ഡാറ്റ ആണ് ഈ പ്ലാനിലൂടെ ലഭ്യമാകുക. ദിവസം രണ്ടു ജിബി എന്ന പരിധി കഴിഞ്ഞാൽ ഡാറ്റാ സ്പീഡ് 40 കെബിപിഎസ് ആയി കുറയും. ദിവസേന രണ്ടു ജിബി ഡാറ്റ മാത്രം ആവശ്യം ഉള്ളവർക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു മികച്ച പ്ലാൻ തന്നെയാണ്.

മിനി 16 പ്ലാൻ

ഇനി അ‌തല്ല, ഒരു ദിവസത്തേക്ക് 2 ജിബി ഡാറ്റ മാത്രം ആണ് നിങ്ങൾക്ക് വേണ്ടതെന്നു കരുതുക. അ‌തിനായി മിനി 16 പ്ലാൻ സൗകര്യവും ബിഎസ്എൻഎൽ നൽകുന്നുണ്ട്. സ്പീഡിന്റെ കാര്യം വിസ്മരിച്ച്, മറ്റു കമ്പനികളുടെ 2ജിബി പ്ലാനുമായി താരതമ്യം ചെയ്താൽ ഈ ബിഎസ്എൽഎൽ പ്ലാൻ ആണ് ​മെച്ചം എന്ന് നിരവധി ഉപഭോക്താക്കൾ അ‌ഭിപ്രായപ്പെടുന്നു.

മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...മടക്കാൻ താൽപര്യമുണ്ടോ? വിവോ എക്സ് ഫോൾഡ് പ്ലസ് പുറത്തിറങ്ങിയിട്ടുണ്ട്!; വിശേഷങ്ങൾ ഇതാ...

Best Mobiles in India

English summary
BSNL is a leading telecom company in providing plans after seeing the various needs of its customers. BSNL has introduced several plans that are suitable for customers who only need moderate data at affordable rates. BSNL is great for regular customers as it provides the required data at a low cost.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X