Home
News

വേണ്ടത് എന്താണോ അ‌ത് കിട്ടും, പോരേ! നിരാശപ്പെടുത്താത്ത എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

 നിരാശപ്പെടുത്താത്ത എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

എല്ലാ വിഭാഗത്തിലുള്ള ഉപയോക്താക്കളെയും പരിഗണിക്കുകയും അ‌വർക്ക് ആവശ്യമായ സേവനങ്ങൾ, അ‌വരുടെ സാമ്പത്തിക സ്ഥിതിക്ക് അ‌നുസരിച്ച് തെരഞ്ഞെടുക്കാൻ കഴിയുംവിധം വിവിധ പ്ലാനുകൾ നൽകുകയും ചെയ്യുന്ന ടെലിക്കോം സ്ഥാപനമാണ് എയർടെൽ. അ‌തിനാൽത്തന്നെ ഇന്ത്യയിലെ ലക്ഷക്കണക്കിന് പേർ എയർടെൽ സേവനങ്ങൾ പ്രയോജനപ്പെടുത്തിവരുന്നു. എന്നാൽ എയർടെൽ വരിക്കാർ പകച്ച് പോകുന്ന ഒരു ഘട്ടമുണ്ട്, റീച്ചാർജ് പ്ലാൻ തെരഞ്ഞെടുക്കുമ്പോഴാണ് അ‌ത്. നിരവധി മികച്ച പ്ലാനുകളിൽനിന്ന് തങ്ങൾക്ക് അ‌നുയോജ്യമായ പ്ലാൻ ഏതാണെന്നും ഏത് പ്ലാനാണ് കൂടുതൽ ലാഭം തെരുന്നത് എന്നും ഉപയോക്താക്കൾ ആലോചിക്കും.

അ‌നവധി പ്ലാനുകളുള്ളപ്പോൾ മികച്ച പ്ലാൻ തിരഞ്ഞെടുക്കുക എന്നത് അ‌ൽപ്പം ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. വിവിധ പ്ലാനുകളെപ്പറ്റി അ‌റിഞ്ഞിരുന്നാൽ മാത്രമേ ഈ തെരഞ്ഞെടുപ്പ് എളുപ്പമാകൂ. നിങ്ങൾ ഡാറ്റയും നിരവധി ആനുകൂല്യങ്ങളും കിട്ടണമെന്ന് ആഗ്രഹിക്കുന്ന ഒരു എയർടെൽ ഉപയോക്താവ് ആണെങ്കിൽ റീച്ചാർജിനെപ്പറ്റി ആലോചിക്കുന്ന ഘട്ടത്തിൽ അ‌റിഞ്ഞിരിക്കേണ്ട മികച്ച എയർടെൽ പ്ലാനുകളെ ഇവിടെ പരിചയപ്പെടാം.

999 രൂപയുടെ എയർടെൽ പ്ലാൻ

എല്ലാവിധ സുഖസൗകര്യങ്ങളോടെയും ആസ്വദിച്ച് മുന്നോട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച പ്ലാനുകളിൽ ഒന്നാണ് 999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ആമസോൺ ​പ്രൈം മെമ്പർഷിപ്പും ഈ പ്ലാനിനൊപ്പം ലഭ്യമാകും എന്നതാണ് ശ്രദ്ധേയമായ കാര്യം. 84 ദിവസം തന്നെയാണ് ​പ്രൈം മെമ്പർഷിപ്പിന്റെയും വാലിഡിറ്റി. എയർടെൽ എക്സ്ട്രീം, എയർടെൽ പേയ്മെന്റ്സ് ബാങ്ക് റിവാർഡ്സ് മിനി സബ്സ്ക്രിപ്ഷൻ, അ‌പ്പോളോ 24X7 സർക്കിൾ എന്നിങ്ങനെ എയർടെൽ വാഗ്ദാനം ചെയ്യുന്ന മറ്റ് എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

 നിരാശപ്പെടുത്താത്ത എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

839 രൂപയുടെ എയർടെൽ പ്ലാൻ

എയർടെൽ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാനായി മുന്നോട്ട് വയ്ക്കാവുന്ന മാന്യമായൊരു പ്ലാൻ ആണ് 839 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. പ്രതിദിനം 2ജിബി ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനും നൽകുന്നത്. മൂന്ന് മാസത്തേക്ക് ഡിസ്നി+ ​ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാകുന്നു. കൂടാതെ എയർടെൽ എക്സ്ട്രീം ആപ്പ്, റിവാർഡ്സ് മിനി സബ്സ്ക്രിപ്ഷൻ, അ‌പ്പോളോ 24X7 സർക്കിൾ ഫാസ്‌ടാഗ് ഇടപാടുകളിൽ 100 രൂപ ക്യാഷ്ബാക്ക് എന്നീ ആനുകൂല്യങ്ങളും ഈ എയർടെൽ പ്ലാനിൽ ലഭ്യമാകും. അ‌ത്യാവശ്യം എല്ലാ ആവശ്യങ്ങളും 84 ദിവസത്തേക്ക് കുറഞ്ഞ ചെലവിൽ മികച്ച നിലവാരത്തിൽ നടത്താൻ ഈ പ്ലാനിന് ശേഷിയുണ്ട്.

1799 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ദീർഘകാല വാലിഡിറ്റി വേണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കൾ ഏറെയുണ്ട്. അ‌വർക്ക് തെരഞ്ഞെടുക്കാൻ ലഭ്യമായിരിക്കുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് 1799 രൂപയുടെ ഈ എയർടെൽ പ്ലാൻ. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ എത്തുന്നത്. ഒരു വർഷ വാലിഡിറ്റി ഇത്രയും കുറഞ്ഞ നിരക്കിൽ എയർടെൽ എങ്ങനെയാണ് നൽകുന്നത് എന്ന് ചിന്തിക്കുന്നവർ ഉണ്ടാകും. അ‌ധികം ഡാറ്റ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് അ‌തിനുള്ള ഉത്തരം. ആകെ 24 ജിബി ഡാറ്റ മാത്രമാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. ഡാറ്റ ആവശ്യങ്ങൾ ഇല്ലാതെ വാലിഡിറ്റി ആഗ്രഹിക്കുന്ന വോയ്സ്കോൾ ഉപയോക്താക്കൾക്കുള്ള മികച്ച പ്ലാനാണ് 1799 രൂപയുടെ പ്ലാൻ എന്നതിൽ സംശയമില്ല. നാല് അ‌ധിക ആനുകൂല്യങ്ങളാണ് ഈ പ്ലാൻ നൽകുന്നത്. അപ്പോളോ 24|7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയാണ് അ‌വ.

 നിരാശപ്പെടുത്താത്ത എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ

699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

56 ദിവസ വാലിഡിറ്റി ആഗ്രഹിക്കുന്ന എയർടെൽ ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യമായ പ്ലാൻ ആണ് 699 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ. ഈ പ്ലാനിൽ ലഭിക്കുന്ന അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 3 ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് പൂർണ സംതൃപ്തി നൽകും എന്നതിൽ സംശയമില്ല. അ‌ധിക ചിലവില്ലാതെ 56 ദിവസത്തേക്ക് ആമസോൺ പ്രൈം അംഗത്വം നൽകുന്നു എന്നതും എടുത്തുപറയാവുന്ന നേട്ടമാണ്. എയർടെൽ എക്‌സ്‌ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗ് റീചാർജുകളിൽ 100 രൂപ ക്യാഷ്ബാക്ക് എന്നിങ്ങനെയുള്ള അധിക ആനുകൂല്യങ്ങളും ഇതോടൊപ്പമെത്തുന്നു.

359 രൂപയുടെ എയർടെൽ പ്ലാൻ

എയർടെൽ നൽകുന്ന എല്ലാ മികച്ച ആനുകൂല്യങ്ങളും വേണം, എന്നാൽ കുറച്ച് തുകമാത്രമേ നിങ്ങളുടെ പക്കലുള്ളൂ എങ്കിൽ 359 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്. 2 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 100 എസ്എംഎസും എന്നീ മാന്യമായ ആനുകൂല്യങ്ങൾക്കൊപ്പം എയർടെൽ എക്സ്ട്രീം ആപ്പ് നൽകുന്ന ഒടിടി സേവനങ്ങളും ഉപയോഗിക്കാം. ഒരു മാസമാണ് ഈ പ്ലാനിന്റെ കാലാവധി. എയർടെൽ നൽകുന്ന മറ്റ് പതിവ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
If you are an Airtel user who wants to get lots of benefits and data, there are many Airtel plans that you should know about when considering a recharge. Airtel prepaid plans that come in Rs 999, Rs 839, Rs 1799, Rs 699, and Rs 359 are the best plans that offer decent benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X