Home
News

കാശിറക്കി കാശുവാരാം; റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷനോടുകൂടി എത്തുന്ന 3 എയർടെൽ പ്ലാനുകൾ

രാജ്യത്തെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ​കമ്പനിയാണ് ഭാരതി എയർടെൽ( Airtel). വരിക്കാരെ ആകർഷിക്കാനും നിലനിർത്താനുമായുള്ള മത്സരത്തിൽ നിരവധി ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയാണ് എയർടെലിന്റെ വിവിധ പ്രീപെയ്ഡ് പ്ലാനുകളും എത്തുന്നത്. ചിലത് ആർക്കും അ‌നായാസം സ്വന്തമാക്കാവുന്ന പ്ലാനുകളാണെങ്കിൽ മറ്റു ചിലത് അ‌ൽപ്പം ചെലവേറിയതാണ്. എന്നാൽ ഈ പ്ലാനുകൾ എല്ലാം ആവശ്യക്കാരെ തൃപ്തിപ്പെടുത്തുന്നവയാണ് എന്നതാണ് പ്രധാന കാര്യം.

വിവിധ ആനുകൂല്യങ്ങൾ

ഇത്തരത്തിൽ വിവിധ ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകളിൽ റിവാർഡ്‌സ് മിനി സേവനങ്ങൾ സൗജന്യമായി ആസ്വദിക്കാൻ നൽകുന്ന ഒരു പ്ലാൻ മാത്രമാണ് എയർടെൽ മുമ്പ് നൽകിയിരുന്നത്. 999 രൂപയായിരുന്നു ആ പ്ലാനിന്റെ നിരക്ക്. എന്നാൽ പിന്നീട് രണ്ട് പ്ലാനുകളിൽക്കൂടി എയർടെൽ റിവാർഡ് മിനി ആനുകൂല്യം ഉൾപ്പെടുത്തി. 719 രൂപ, 839 രൂപ എന്നീ നിരക്കുകളിലുള്ള എയർടെൽ പ്രീപെയ്ഡ് പ്ലാനുകളിലാണ് ഈ എയർടെൽ റിവാർഡ്‌സ് മിനി ആനുകൂല്യം കൂട്ടിച്ചേർത്തത്.

ടിടി സബ്സ്ക്രിപ്ഷൻ

എയർടെൽ റിവാർഡ്‌സ് മിനിക്ക് പുറമെ പ്ലാൻ ആനുകൂല്യങ്ങളും അ‌തിനു പുറമേ ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ ഏതാനും സൗജന്യ സേവനങ്ങളും ഈ മൂന്ന് പ്ലാനുകൾക്കൊപ്പവും ലഭിക്കുന്നുണ്ട്. സൗജന്യ എയർടെൽ എക്‌സ്‌ട്രീം ആക്‌സസ് വഴി SonyLIV പ്ലാറ്റ്‌ഫോമിൽ ക്രിക്കറ്റ് കാണാനും ഈ പ്ലാനുകൾ ഉപയോക്താക്കളെ പ്രാപ്‌തരാക്കും. കൂടാതെ ഒരു പ്ലാൻ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷനും ഇതോടൊപ്പം ലഭ്യമാണ്. എന്താണ് റിവാർഡ്‌സ് മിനി എന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് ഈ പ്ലാനുകളോടൊപ്പം ലഭിക്കുക എന്നും നോക്കാം.

എന്താണ് റിവാർഡ്‌സ് മിനി സബ്സ്ക്രിപ്ഷൻ

എയർടെൽ പേയ്‌മെന്റ് ബാങ്കുമായി (എപിബി) ബന്ധപ്പെട്ടിരിക്കുന്ന ഒരു ആനുകൂല്യമാണ് റിവാർഡ്‌സ് മിനി. ഭാരതിയുടെ ബാങ്കിംഗ് അനുബന്ധ സ്ഥാപനമാണ് എപിബി. കൂടാതെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കാനും മറ്റുള്ളവരുമായി ഓൺലൈനിൽ പണം ഇടപാട് നടത്താനും പേയ്‌മെന്റുകൾ നടത്താനും പണം പിൻവലിക്കാനും ഇ-സ്വർണ്ണം വാങ്ങാനും മറ്റും എപിബി ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു.

എയർടെൽ പേയ്‌മെന്റ് ബാങ്ക്

നിങ്ങൾ ഒരു എയർടെൽ പേയ്‌മെന്റ് ബാങ്ക് കസ്റ്റമർ ആ​ണെങ്കിൽ എയർടെൽ റിവാർഡ്സ്മിനി സബ്സ്ക്രിപ്ഷനിലൂടെ ഒരുപാട് ആനുകൂല്യങ്ങൾ നേടാനാകും. 99 രൂപയാണ് റിവാർഡ്സ് മിനി സ്ബസ്ക്രിപ്ഷന്റെ ക്വാർട്ടർ നിരക്ക്. ഈ സബ്സ്ക്രിപ്ഷനിലൂടെ നേടാവുന്ന ആനുകൂല്യങ്ങളിൽ ഒന്നാമതായി, ലോഡ് മണി, ഷോപ്പിംഗ്, ബിൽ പേയ്‌മെന്റുകൾ എന്നിവയിൽ നിങ്ങൾക്ക് പ്രതിമാസം 80 രൂപ വരെ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ ലഭിക്കും. തുടർന്ന്, ഉപയോക്താക്കൾക്ക് സൗജന്യ വെർച്വൽ ഡെബിറ്റ് കാർഡ് (എസ്ബിഎ)/ക്ലാസിക് പ്രീപെയ്ഡ് കാർഡ് (വാലറ്റുകൾ) ലഭിക്കും. കൂടാതെ സ്വീപ്പ്-ഔട്ട് സൗകര്യത്തോടെ ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത ഡിപ്പോസിറ്റും ലഭിക്കും.

719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

719 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 719 രൂപ പ്ലാനിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ലഭിക്കും. ഇത് മൊത്തം 84 ദിവസത്തെ വാലിഡിറ്റിയിലാണ് ലഭിക്കുക. കൂടാതെ ഉപഭോക്താക്കൾക്ക് ഏതാനും അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, 84 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പ് ആക്‌സസ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

839 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

ഭാരതി എയർടെല്ലിന്റെ 839 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപഭോക്താക്കൾക്ക് 2ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 84 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, 84 ദിവസത്തേക്ക് എക്‌സ്‌ട്രീം ആപ്പ് ആക്‌സസ്, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിങ്ങനെ 719 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങൾ 839 രൂപയുടെ ഈ പ്ലാനിലും ലഭിക്കും.

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

999 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിൽ നിന്നുള്ള 999 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റയും 100 എസ്എംഎസും 84 ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ലഭിക്കും. 84 ദിവസത്തേക്കുള്ള ആമസോൺ പ്രൈം അംഗത്വം, 84 ദിവസത്തേക്കുള്ള എക്‌സ്ട്രീം ആപ്പ്, റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ, അപ്പോളോ 24|7 സർക്കിൾ, ഫാസ്‌ടാഗിൽ 100 രൂപ ക്യാഷ്‌ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവ ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Earlier, Airtel offered only one plan that offered free access to Rewards Mini services. The rate for that plan was Rs. 999. But later, the Airtel Rewards Mini benefit was included in two more plans. This Airtel Rewards Mini benefit has been added to Airtel prepaid plans priced at Rs 719 and Rs 839.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X