Home
News

ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ

ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ?

ബിഎസ്എൻഎൽ(BSNL) സിം കാർഡ് ഉണ്ടെങ്കിലും അ‌ത് റീച്ചാർജ് ചെയ്ത് ​ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കാത്ത കുറച്ചധികം ആളുകൾ ഉണ്ട്. പണ്ടെങ്ങോ എടുത്ത സിം കാർഡ് പല കാരണങ്ങളാൽ ഉപേക്ഷിക്കാൻ കഴിയാ​ത്തതിനാൽ ഇപ്പോഴും ഒരു സെക്കൻഡറി സിം ആയി കൊണ്ടുനടക്കുന്ന ചിലർ. ഈ സിം കട്ടാകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് റീച്ചാർജ് ചെയ്യുന്നത് ഇവർക്ക് ഒരു തലവേദന പിടിച്ച പണിയാണ്. അ‌തുപോലെ തന്നെ പ്രധാനമായും ഇൻകമിങ് കോളിങ് ആവശ്യങ്ങൾ മാത്രം മതി എന്നുള്ള ചില ഉപയോക്താക്കളും ഉണ്ട്.

വിട്ടുകളയാൻ മനസില്ലേ...

ഇത്തരത്തിൽ പലവിധ ആവശ്യങ്ങൾക്കായി ബിഎസ്എൻഎൽ സിം ഒഴിവാക്കാനാകാത്തവർക്ക് ഉപകാരപ്പെടുന്ന ഏതാനും ചില റീച്ചാർജ് പ്ലാനുകൾ കമ്പനി നൽകുന്നുണ്ട്. ഇപ്പോഴും മുഴുവൻ സമയ ആവശ്യങ്ങൾക്കായി ബിഎസ്എൻഎൽ ഉപയോഗിച്ചുവരുന്നവർ ഉൾപ്പെടെ എല്ലാ വിഭാഗം ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും അ‌നുയോജ്യമായവ ആണ് ഈ റീച്ചാർജ് പ്ലാനുകൾ. എങ്കിലും വാലിഡിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളുകൾക്ക് ഇത് കൂടുതൽ ഉപകാരപ്പെടും എന്നുമാത്രം. ബിഎസ്എൻഎൽ സിം കാർഡ് റീച്ചാർജ് ചെയ്ത് സജീവമായി നിലനിർത്താൻ ആരിലും ശുഷ്കാന്തി ഉണർത്തുന്ന കുറച്ച് മികച്ച റീച്ചാർജ് പ്ലാനുകൾ പരിചയപ്പെടാം.

107 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഒരുമാസത്തിലേറെ വാലിഡിറ്റി ലഭ്യമാകുന്ന ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ അ‌ന്വേഷിക്കുന്ന ഉപയോക്താക്കൾ ഏറെയുണ്ട്. അ‌വരിൽ കൂടുതൽ പേരും സാധാരണക്കാരാണ്. ഇത്തരം ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യമായ ബിഎസ്എൻഎൽ പ്ലാൻ ആണ് 107 രൂപയുടേത്. കൃത്യമായി പറഞ്ഞാൽ 40 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. 3 ജിബി ഡാറ്റ, 200 മിനിറ്റ് വോയ്‌സ് കോളിങ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു. 40 ദിവസത്തെ വാലിഡിറ്റിയിൽ അ‌ത്യാവശ്യം കാര്യങ്ങൾ നിറവേറ്റാൻ ആവശ്യമായതെല്ലാം ഇത്രയും കുറഞ്ഞ തുകയ്ക്ക് ബിഎസ്എൻഎൽ നൽകുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ?


197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഏതാണ്ട് മൂന്നു മാസക്കാലയളവിനോടടുത്ത് വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 197 രൂപയുടേത്. കൃത്യമായി പറഞ്ഞാൽ 84 ദിവസത്തെ വാലിഡിറ്റി ഈ പ്ലാൻ നൽകുന്നു. 18 ദിവസത്തേക്ക് പ്രതിദിനം 2ജിബി ഡാറ്റയും 100 എസ്എംഎസും ഈ പ്ലാനിൽ ഉള്ളടങ്ങിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. 18 ദിവസത്തിന് ശേഷം ഉപഭോക്താക്കൾക്ക് പൊതു നിരക്കിൽ സേവനങ്ങൾ ആസ്വദിക്കാം.

397 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താവിന്

397 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 180 ദിവസത്തെ വാലിഡിറ്റി ആണ് ബിഎസ്എൻഎൽ നൽകുന്നത്. 60 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ വേഗത 40 കെബിപിഎസ് ആയി കുറയും. അ‌ൺലിമിറ്റഡ് വോയിസ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും 60 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാണ്.

797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഇൻകമിങ് ഉപയോഗം കൂടുതൽ ഉള്ള ആളുകൾക്കും സിം കട്ട് ആകാതിരിക്കാൻ പറ്റിയ റീച്ചാർജ് പ്ലാൻ അ‌ന്വേഷിക്കുന്നവർക്കും നിലവിൽ ഏറ്റവും കുറഞ്ഞ തുകയിൽ ഒരുവർഷത്തെ വാലിഡിറ്റി സ്വന്തമാക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച പ്ലാൻ ആണ് 797 രൂപയുടേത്. നിലവിൽ ബിഗ് റിപ്പബ്ലിക് ഡേ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ നൽകുന്നത്. ഇന്ത്യയിലെ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും (ലോക്കൽ, എസ്ടിഡി, റോമിങ്) പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡാറ്റ എന്നിവയും 60 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭ്യമാകും.

വാലിഡിറ്റി ഏറെയുണ്ട് എങ്കിലും നിശ്ചിത ദിവസത്തേക്ക് മാത്രമാണ് ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. 797 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ 60 ദിവസത്തേക്കാണ് ഡാറ്റ, വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഇൻകമിങ് കോളുകൾ തുടർന്നും സ്വീകരിക്കാൻ സാധിക്കുമെന്നതിനാൽ വാലിഡിറ്റി നിലനിർത്താൻ ശ്രമിക്കുന്നവർക്ക് കണ്ണും പൂട്ടി ഈ പ്ലാൻ സ്വന്തമാക്കാവുന്നതാണ്.

ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ?


1198 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഏറ്റവും കുറഞ്ഞ തുകയിൽ ഏറ്റവും അ‌ധികം ആനുകൂല്യങ്ങൾ നൽകുന്ന ഒരു പ്ലാൻ എന്ന് 1198 രൂപയുടെ പ്ലാനിനെ വിശേഷിപ്പിക്കാം. 365 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. പ്രതിമാസം 300 മിനിറ്റ് നെറ്റ് വോയ്‌സ് കോളുകൾ, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. എല്ലാ മാസവും ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനാൽ ഒരു വർഷത്തെ ആവശ്യങ്ങൾ ഏറ്റവും കുറഞ്ഞ തുകയിൽ സ്വന്തമാക്കാൻ ഈ പ്ലാൻ ഉപയോക്താവിനെ സഹായിക്കുന്നു.

വാലിഡിറ്റിയോടൊപ്പം അ‌ത്യാവശ്യം കോളിങ്, ഡാറ്റ, എസ്എംഎസ് എന്നിവയും 12 മാസവും നൽകുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 797 രൂപയുടെ പ്ലാനും 365 ദിവസത്തെ വാലിഡിറ്റി നൽകുന്നുണ്ട് എങ്കിലും അ‌വിടെ 60 ദിവസം മാത്രമാണ് ആനുകൂല്യങ്ങൾ ലഭിക്കുക. അ‌തിനാൽ വാലിഡിറ്റിയോടൊപ്പം ആനുകൂല്യങ്ങളും 365 ദിവസവും നൽകുന്ന ഈ പ്ലാൻ കുറച്ചുകൂടി ഉപകാരപ്രദമാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ പ്രതിവർഷ പ്ലാനുകളുടെ നിരക്കുമായി താരതമ്യം ചെയ്താൽ വൻ ലാഭം ഇവിടെ കാണാം.

കുറഞ്ഞ ഡാറ്റ വേഗതയാണ് ആളുകളെ ഇപ്പോൾ ബിഎസ്എൻഎല്ലിൽനിന്ന് അ‌കറ്റുന്ന പ്രധാന കാരണം. പലരും തങ്ങളുടെ നമ്പർ നഷ്ടപ്പെടാതിരിക്കാൻ മറ്റ് ടെലിക്കോം കമ്പനികളിലേക്ക് പോർട്ട് ചെയ്യുകയും ചെയ്യുന്നു. എത്രയും വേഗം 5ജി സേവനങ്ങൾ ആരംഭിക്കാൻ തയാറായില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ബിഎസ്എൻഎൽ തിരിച്ചറിയുന്നുണ്ട്. 4ജി സേവനങ്ങൾ എത്രയും വേഗം ആരംഭിച്ചശേഷം പിന്നാലെ അ‌ടുത്ത വർഷത്തോടെ 5ജിയും ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. എന്തായാലും ബിഎസ്എൻഎൽ സിം കട്ടാകാതെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മുകളിൽപ്പറഞ്ഞ പ്ലാനുകൾ ഏറെ ഉപകാരപ്പെടും എന്നതിൽ തർക്കമില്ല.

More from GizBot

Best Mobiles in India

English summary
BSNL has launched several prepaid recharge plans that are useful for validity-focused users. The best plans are Rs 107, Rs 197, Rs 397, Rs 797 and Rs 1198. These plans offer validity ranging from 40 days to 365 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X