സമയം 'കളയാൻ' വിഐ ബെസ്റ്റാ, ഒടിടി ആനുകൂല്യങ്ങളുമായി എത്തുന്ന വിഐ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ
ഇന്ത്യയിൽ ടെലിക്കോം രംഗം ഇന്ന് ഏറെ മത്സരങ്ങളും അതിജീവന പോരാട്ടങ്ങളും നടക്കുന്നൊരു മേഖലയാണ്. ചില ടെലിക്കോം കമ്പനികൾ തഴച്ച് വളരുമ്പോൾ മറ്റ് ചില ടെലിക്കോം കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന പ്രതീതി നിലനിർത്തി മുന്നോട്ടുപോകുന്നു. സേവനങ്ങൾ അവതരിപ്പിക്കുന്നതിൽ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന് ടെലിക്കോം കമ്പനികൾ പറയുന്നുണ്ട് എങ്കിലും എല്ലാ കമ്പനികളെക്കുറിച്ചും അവരുടെ ഉപയോക്താക്കൾക്ക് പരാതി നിലനിൽക്കുന്നു എന്നതാണ് സത്യം.

ഇതിലും ദേഭം മറ്റു കമ്പനികളാണ് എന്ന് ഉപയോക്താവിന് തോന്നുന്ന നിലയിലേക്ക് ടെലിക്കോം സേവനങ്ങളുടെ ഗുണനിലവാരം പലപ്പോഴും മോശമാകാറുണ്ട്. എങ്കിലും ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ എല്ലാം തന്നെ തങ്ങളുടെ ഉപയോക്താക്കൾക്ക് അനുയോജ്യമായ പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നു. ഈ നാല് ഇന്ത്യൻ കമ്പനികളിൽ ഏറെ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ് വിഐ എന്ന വൊഡാഫോൺ ഐഡിയ. 5ജി അവതരിപ്പിക്കാൻ വൈകുന്നു എന്നതാണ് വിഐയുടെ നിലനിൽപ്പിന് വെല്ലുവിളിയായി ഇപ്പോൾ മുന്നിൽ നിൽക്കുന്ന പ്രതിസന്ധി.

എങ്കിലും 4ജി സേവനങ്ങൾ നൽകുന്നതിൽ സാധ്യമായ വിധത്തിലെല്ലാം വിഐ ഉപയോക്താക്കളെ സംതൃപ്തിപ്പെടുത്താൻ ശ്രമിക്കാറുണ്ട്. മറ്റ് സേവന ദാതാക്കളുമായുള്ള മത്സരത്തിനിടെ കോളുകൾക്കും ഡാറ്റ, എസ്എംഎസ് ആനുകൂല്യങ്ങൾക്കും പുറമേ ഒടിടി സേവനങ്ങളിലേക്കുള്ള സൗജന്യ സബ്സ്ക്രിപ്ഷൻ അടക്കം വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കാൻ വിഐയും ശ്രമിച്ചുവരുന്നു. ഇത്തരത്തിൽ വിഐ നൽകുന്ന ഒടിടി ആനുകൂല്യങ്ങളോടു കൂടിയ ഏതാനും പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

401 രൂപയുടെ വിഐ പ്ലാൻ
ഒടിടി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന നാല് പ്ലാനുകളാണ് പ്രധാനമായും വിഐയ്ക്കുള്ളത്. ഏറ്റവും വിലകുറഞ്ഞ പോസ്റ്റ്‌പെയ്ഡ് പ്ലാനിന് 401 രൂപയാണ് പ്രതിമാസം നൽകേണ്ടിവരുന്നത്. ഈ പ്ലാനിൽ 50ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും അടങ്ങിയിരിക്കുന്നു. ഒരു വർഷത്തെ SonyLiv മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, Zee5 പ്രീമിയം സിനിമകൾ, വിഐമൂവീസ്, ടിവി എന്നിവയിലെ കണ്ടന്റുകൾ, ടിവി ഷോകൾ, വിഐ ആപ്പിലെ Hungama Music-ലേക്ക് ആറ് മാസത്തെ പരസ്യരഹിത ആക്‌സസ് എന്നിവയാണ് ഈ വിഐ പ്ലാൻ നൽകുന്ന അധിക ആനുകൂല്യങ്ങൾ.

501 രൂപയുടെ വിഐ പ്ലാൻ
നിങ്ങൾക്ക് കൂടുതൽ മൊബൈൽ ഡാറ്റ വേണമെങ്കിൽ പരിഗണിക്കാവുന്ന ഒരു വിഐ പ്ലാൻ ആണ് 501 രൂപയുടേത്. ഒരു മാസത്തേക്ക് 90 ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നു. കൂടാതെ ആറ് മാസത്തെ ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ, ഒരു വർഷത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തെ പരസ്യരഹിത ഹംഗാമ മ്യൂസിക് ഇൻ വിഐ ആപ്പ്, Zee5 പ്രീമിയം എന്നിവയും ഈ പ്ലാൻ അധിക ആനുകൂല്യമായി നൽകുന്നുണ്ട്. ഇതിനു പുറമേ വിഐ മൂവീസ്, ടിവി ആപ്പിലെ സിനിമകൾ ഷോകൾ എന്നിവയും ആസ്വദിക്കാൻ സാധിക്കും.

701 രൂപയുടെ വിഐ പ്ലാൻ
അൺലിമിറ്റഡ് വോയ്‌സ് കോളുകളും അൺലിമിറ്റഡ് മൊബൈൽ ഡാറ്റയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളോടെ എത്തുന്ന വിഐ പോസ്റ്റ് പെയ്ഡ് പ്ലാൻ ആണ് 701 രൂപയുടേത്. ഉപയോക്താക്കൾക്ക് ഒരു വർഷത്തെ Disney+ Hotstar Super (TV, Mobile) സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തെ ആമസോൺ പ്രൈം അംഗത്വം, വിഐ ആപ്പിലെ Hungama Music-ൽ ആറ് മാസത്തെ പരസ്യരഹിത സംഗീതം, Zee5 പ്രീമിയം മൂവീസ്, വിഐ ടിവി ഷോകൾ, മൂവീസ് എന്നിവ സൗജന്യമായി ആസ്വദിക്കാൻ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ സഹായിക്കും.

1,101 രൂപയുടെ വിഐ പ്ലാൻ
ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് ഏറെ അനുയോജ്യമായൊരു വിഐ പ്രതിമാസ പ്ലാൻ ആണ് 1,101 രൂപയുടേത്. കാരണം ഏഴ് ദിവസത്തെ ഇന്റർനാഷണൽ റോമിംഗ് പായ്ക്ക്, എല്ലാ വർഷവും നാല് തവണ വരെ അന്താരാഷ്ട്ര, ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ്,
ആറ് മുതൽ പത്ത് ശതമാനം വരെ. ബുക്കിംഗുകൾക്ക് കിഴിവ്, കൂടാതെ ഫ്ലൈറ്റുകളിൽ 2000 രൂപ വരെയും ഹോട്ടലുകളിൽ 5,000 രൂപ വരെയും കിഴിവ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളുകളും പ്രതിമാസം 3000 എസ്എംഎസും ഉൾപ്പെടെയുള്ള പതിവ് ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉള്ളടങ്ങിയിട്ടുണ്ട്.

പുറമേ, വിഐ മൂവികളിലേക്കും ടിവി ആപ്പിലേക്കും വിഐപി ആക്‌സസ്, ഹംഗാമ സംഗീതത്തിലേക്കുള്ള പരസ്യരഹിത ആക്‌സസ് എന്നിവയും നൽകുന്നു. ഒടിടി ആനുകൂല്യങ്ങളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന SonyLiv പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ,വിഐ മൂവീസ്, ടിവി ആപ്പിലെ Zee5 പ്രീമിയം, ഒരു വർഷത്തെ Disney+ Hotstar സബ്‌സ്‌ക്രിപ്‌ഷൻ, ആറ് മാസത്തെ Amazon Prime അംഗത്വം എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാനിന് ആദ്യത്തെ ആറ് മാസത്തേക്ക് ലോക്ക്-ഇൻ കാലയളവ് ഉണ്ടെന്ന് ഓർമ്മിക്കണം. ലോക്ക്-ഇൻ കാലയളവിൽ നിങ്ങളുടെ പ്ലാൻ മാറ്റുകയോ പോസ്റ്റ്പെയ്ഡിലേക്ക് മൈഗ്രേറ്റ് ചെയ്യുകയോ ചെയ്താൽ, നിങ്ങളിൽ നിന്ന് 3,000 രൂപ ഒറ്റത്തവണ എക്സിറ്റ് ഫീസ് ഈടാക്കും.


Click it and Unblock the Notifications








