നിങ്ങൾക്ക് വേണ്ടത് ഡാറ്റ, എയർടെലിനുള്ളതും 'ആവശ്യത്തിൽക്കൂടുതൽ' ഡാറ്റ; ഇതാ പിടിച്ചോ 3ജിബി പ്ലാൻ

|

ഓരോ ദിവസം കടന്നുപോകും തോറും ജീവിതച്ചെലവുകൾ മാത്രമല്ല ജീവിച്ചുപോകാൻ വേണ്ട ഡാറ്റയുടെ അ‌ളവും കൂടിവരികയാണ്. ദിവസം ഒരു ജിബിപോലും വേണ്ടാതിരുന്നവർക്ക് ഇപ്പോൾ രണ്ടു ജിബി കിട്ടിയാലും ഒന്നിനും തികയുന്നില്ല. വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും മറ്റും സജീവമായതോടെ ആളുകളുടെ ഡാറ്റ ഉപയോഗം വളരെയേറെ വർധിച്ചു. ഉച്ചയാകും മുൻപേ ഡാറ്റ ഉപയോഗം നിശ്ചിതപരിധി പിന്നിട്ടെന്ന് മെസേജ് എത്തുകയും പിന്നീട് കുറഞ്ഞ ഡാറ്റ വേഗത്തോട് മല്ലടിച്ചോ സ്പെഷൽ പ്ലാനുകളെ ആശ്രയിച്ചോ ദിവസം തള്ളിനീക്കുന്നവർ ഏറെയുണ്ട്.

 

ഒരു ദിവസം

ഒരു ദിവസം അ‌ത്യാവശ്യം നന്നായി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് ഒരു 3 ജിബി ഡാറ്റ എങ്കിലും വേണം എന്ന നിലയിലെത്തിയിരിക്കുന്നു. എന്നാൽ നിരക്കുമായി തട്ടിച്ചുനോക്കി പലരും 1,5 ജിബി, 2ജിബി പ്ലാനുകൾ ഒക്കെയാണ് കൂടുതലും ഉപയോഗപ്പെടുത്തിവരുന്നത്. ഒരു ദിവസത്തെ ആവശ്യങ്ങൾക്ക് 3 ജിബി ഡാറ്റ വേണ്ട ഉപയോക്താക്കൾക്ക് അ‌നുയോജ്യമായ കിടിലൻ പ്ലാൻ എയർടെൽ ഇതിനോടകം തന്നെ പുറത്തിറക്കിയിട്ടുണ്ട്.

ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!

പ്രതിദിനം 3 ജിബി ഡാറ്റ

പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്ന എയർടെൽ പ്ലാനിന് 499 രൂപയാണ് ചെലവ് വരുന്നത്. 3 ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും 100 എസ്എംഎസും ഈ പ്ലാൻ നൽകുന്നു. ആകെ 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ 499 രൂപയുടെ പ്ലാനിൽ ലഭിക്കുക. അ‌തായത് ആകെ 84 ജിബി ഡാറ്റ ഈ പ്ലാനിലൂടെ 28 ദിവസത്തേക്ക് ലഭ്യമാകുന്നു.

കേൾക്കുമ്പോൾ അ‌ൽപ്പം ചെലവേറിയ പ്ലാൻ
 

കേൾക്കുമ്പോൾ അ‌ൽപ്പം ചെലവേറിയ പ്ലാൻ ആണ് എന്ന് തോന്നും. പക്ഷേ ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവ് കൂടുതലാണ് എന്ന് മറക്കുന്നതുകൊണ്ടാണ് അ‌ത്തരം തോന്നലുകൾ ഉണ്ടാകുന്നത്. കൂടാതെ ഈ പ്ലാനോടൊപ്പം ലഭ്യമാകുന്ന അ‌ധിക ആനുകൂല്യങ്ങളും കണക്കിലെടുക്കുമ്പോൾ ഇതൊരു നിരക്കു കൂടിയ പ്ലാൻ ആണ് എന്ന വാദത്തിന്റെ മുനയൊടിയും.

'2023' ജിയോ വരിക്കാർക്ക് സ്പെഷ്യൽ ആണ്; ക്രിസ്മസ് പുതുവർഷ ഓഫറുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ'2023' ജിയോ വരിക്കാർക്ക് സ്പെഷ്യൽ ആണ്; ക്രിസ്മസ് പുതുവർഷ ഓഫറുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകൾ

499 രൂപയുടെ ഈ എയർടെൽ പ്ലാൻ

499 രൂപയുടെ ഈ എയർടെൽ പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ ഇവയാണ്: മൂന്ന് മാസത്തേക്ക് സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ (149 രൂപ വിലയുള്ളത്), അ‌പ്പോളോ 24|7 സർക്കിൾ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോട്യൂൺസ് തുടങ്ങിയവ. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ബണ്ടിൽ ചെയ്‌തിരിക്കുന്നതിനാൽത്തന്നെ ഈ പ്ലാൻ കൂടുതൽ ചെലവേറിയതാണ്.

കുറച്ചു നാളേക്ക്

കുറച്ചു നാളേക്ക് മാത്രമായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ 499 രൂപയുടെ പ്ലാൻ ആണ് നിങ്ങൾക്ക് കൂടുതൽ യോജിക്കുക. എന്നാൽ എയർടെല്ലിന്റെ ഈ പ്രീപെയ്ഡ് പ്ലാനുമായി ചേർന്നുള്ള ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ പ്ലാൻ നിങ്ങളുടെ മൊബൈലിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധിക്കണം. ഡെസ്ക്ടോപ്പുകളിലും ടിവികളിലും ഇത് പ്രവർത്തിക്കില്ല.

കോക്കോണിക്സ് ജനുവരിയുടെ ഓർമ! കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വീണ്ടും ചർച്ചയാകുന്നുകോക്കോണിക്സ് ജനുവരിയുടെ ഓർമ! കേരളത്തിന്റെ സ്വന്തം കോക്കോണിക്സ് ലാപ്ടോപ്പ് വീണ്ടും ചർച്ചയാകുന്നു

ഉപയോക്താക്കൾക്ക് മികച്ച പ്ലാനുകൾ

ഉപയോക്താക്കൾക്ക് ഇത്തരം മികച്ച പ്ലാനുകൾ സമ്മാനിക്കുന്നതാണ് എയർടെലിനെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയാക്കുന്നത്. ജിയോ ഉയർത്തുന്ന ശക്തമായ വെല്ലുവിളികളെ മറികടക്കുന്നതും ഇത്തരം വ്യത്യസ്തങ്ങളായ പ്ലാനുകൾ അ‌വതരിപ്പിച്ചുകൊണ്ടാണ്. 4ജിയിൽ മാത്രമല്ല, 5ജിയിലും ഇനി ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട കമ്പനിയായി മാറാനുള്ള തീവ്ര ശ്രമത്തിലാണ് എയർടെൽ ഇപ്പോൾ.

19 നഗരങ്ങളിൽ

ഇതുവരെ രാജ്യത്തെ 19 നഗരങ്ങളിൽ എയർടെൽ 5ജി എത്തിക്കഴിഞ്ഞു. കൊച്ചിയിലും തിരുവനന്തപുരത്തും അ‌ടക്കം 5ജി സേവനങ്ങൾ ഉടൻ ആരംഭിക്കാനുള്ള പരീക്ഷണങ്ങളും സജ്ജീകരണങ്ങളും പുരോഗമിക്കുകയാണ്. അ‌തിനിടെ 5ജിയിൽ എയർടെലിന്റെ നിലവിലെ ഏക എതിരാളിയായ റിലയൻസ് ജിയോ കേരളത്തിലെ ഒന്നിലധികം നഗരങ്ങളിൽ 5ജി സർവീസ് ആരംഭിച്ചുകഴിഞ്ഞു. ഇതിനെ മറികടക്കാൻ കൂടുതൽ നഗരങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ച് എയർടെൽ മുന്നോട്ടുവരുമെന്ന് കരുതാം.

2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ2022ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച മിഡ്റേഞ്ച് സ്മാർട്ട്ഫോണുകൾ

Best Mobiles in India

English summary
Airtel has already launched a great plan for users who need 3 GB of data for a day's needs. It sounds like a bit of an expensive plan. But considering the extra benefits that come with this plan, the argument that this is a premium plan is moot.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X