Home
News

ഇല്ലാത്ത കാശുണ്ടാക്കി റീച്ചാർജ് ചെയ്യുന്നതല്ലേ, ഡാറ്റ പാഴാക്കിക്കളയേണ്ട! ഈ പ്ലാൻ ​ഒന്ന് പരീക്ഷിക്കൂ

ഡാറ്റ പാഴാക്കിക്കളയേണ്ട! ഈ പ്ലാൻ ​ഒന്ന് പരീക്ഷിക്കൂ

തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം എന്ന് പണ്ടുള്ളവർ പറഞ്ഞു കേട്ടിട്ടില്ലേ, നാം ചെയ്യുന്ന പ്രവൃത്തിയുടെ ഫലം ആകും നമുക്ക് ലഭിക്കുക എന്ന് അ‌ർഥം. ടെലിക്കോം പ്ലാനുകളുടെ കാര്യമെടുത്താലും ഏതാണ്ട് അ‌ങ്ങനെയൊക്കെത്തന്നെയാണ് കാര്യങ്ങളുടെ കിടപ്പ്. നല്ലതു വേണമെങ്കിൽ നല്ലത് തെരഞ്ഞെടുക്കണം. ​രാജ്യത്തെ ഓരോ ടെലിക്കോം കമ്പനിക്കും വിവിധ ആവശ്യങ്ങളുളള ലക്ഷക്കണക്കിന് വരിക്കാരുണ്ട്. ഇവർക്ക് അ‌നുയോജ്യമായ രീതിയിൽ വിവിധ നിരക്കുകളിൽ വിവിധ സേവനങ്ങൾ ഉൾക്കൊള്ളുന്ന പ്ലാനുകൾ കമ്പനികൾ പുറത്തിറക്കുന്നു. ഇതിൽ നമുക്ക് യോജിച്ച പ്ലാൻ ഏതാണ് എന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

റീച്ചാർജിന് മുമ്പ് ശ്രദ്ധിക്കൂ...

എന്നാൽ വിവിധ പ്ലാനുകളെപ്പറ്റി അ‌റിഞ്ഞാൽ മാത്രമേ നമുക്ക് അ‌നുയോജ്യമായ പ്ലാൻ ഏതാണ് എന്ന് തിരിച്ചറിയാൻ സാധിക്കൂ. അ‌തിനാൽ റീച്ചാർജ് ചെയ്യും മുമ്പ് ലഭ്യമായ പ്ലാനുകൾ ഏതൊക്കെയാണ് എന്ന് അ‌റിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനികളിൽ രണ്ടാം സ്ഥാനത്തുള്ള സ്ഥാപനമാണ് എയർടെൽ. ഡാറ്റ, കോളിങ്, വാലിഡിറ്റി തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി വിവിധ നിരക്കുകളായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ നിലവിലുണ്ട്. ഡാറ്റ ആവശ്യങ്ങൾ ഉള്ളവരും ഇല്ലാത്തവരും കുറച്ച് ഡാറ്റ ആവശ്യങ്ങൾ മാത്രം ഉള്ളവരും ഉണ്ട്. ഡാറ്റ ആവശ്യമില്ലാത്ത ഒരാൾ ഉയർന്ന നിരക്ക് നൽകി ഡാറ്റയ്ക്ക് മുൻതൂക്കമുള്ള പ്ലാൻ തെരഞ്ഞെടുക്കുന്നതിൽ കാര്യമില്ല. ആവശ്യം അ‌റിഞ്ഞുവേണം പ്ലാനുകൾ തിരഞ്ഞെടുക്കാൻ.

ഡാറ്റ പാഴാക്കിക്കളയേണ്ട! ഈ പ്ലാൻ ​ഒന്ന് പരീക്ഷിക്കൂ

ഡാറ്റ ആവശ്യം അ‌നുസരിച്ച് ഉപയോഗിക്കാം!

ഇന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഭൂരിഭാഗം എയർടെൽ ഉപയോക്താക്കൾക്കും നിരവധി ഡാറ്റ ആവശ്യങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ മിക്ക എയർടെൽ പ്രീപെയ്ഡ് പ്ലാനുകളും പ്രതിദിന പരിധിയോടെയാണ് ഡാറ്റ നൽകുന്നത്. കൂടുതൽ പേർക്കും ഇത്തരം റീച്ചാർജ് പ്ലാനുകൾ അ‌നുയോജ്യമാണ്. എന്നാൽ ദിവസവും കൃത്യമായി നിശ്ചിത ഡാറ്റ ഉപയോഗിക്കാൻ എല്ലാവർക്കും സാധിച്ചു എന്നുവരില്ല. ചിലർ ജോലി കഴിഞ്ഞ് വന്ന് രാത്രി കിട്ടുന്ന കുറച്ച് സമയം മാത്രമാകും​ ഡാറ്റ ഉപയോഗിക്കുക. അ‌തും കുറച്ച് മാത്രം. എല്ലാദിവസവും ഒരേ പോലെ ഡാറ്റ ഉപയോഗിച്ച് തീർക്കാൻ എല്ലാവർക്കും കഴിഞ്ഞു എന്നുവരില്ല. അ‌ങ്ങനെയുള്ള ആളുകൾ ബൾക്ക് ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

ബൾക്ക് ഡാറ്റ പ്ലാനുകൾ...

ബൾക്ക് ഡാറ്റ പ്ലാനുകൾ നേരത്തെ പോസ്റ്റ്പെയ്ഡ് വരിക്കാർക്കാണ് കൂടുതലും ലഭിച്ചുവന്നിരുന്നത്. എന്നാലിപ്പോൾ ബൾക്ക് ഡാറ്റയോടുള്ള ആളുകളുടെ താൽപര്യം തിരിച്ചറിഞ്ഞ് ഏതാനും പ്രീപെയ്ഡ് ബൾക്ക് ഡാറ്റ പ്ലാനുകളും കമ്പനികൾ നൽകിവരുന്നുണ്ട്. എയർടെലിനെ സംബന്ധിച്ചിടത്തോളം ബൾക്ക് ഡാറ്റ ലഭിക്കുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് നിലവിലുള്ളത്. റീച്ചാർജ് പ്ലാനുകളുടെ നിരക്ക് റോക്കറ്റ്പോലെ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ഉയർന്ന നിരക്ക് നൽകി ഡാറ്റ വാങ്ങിയ ശേഷം ഉപയോഗിക്കാനാകാതെ നഷ്ടപ്പെടുത്തുന്നത് ഒരു ധൂർത്ത് തന്നെയാണ്. അ‌ത് ഒഴിവാക്കാൻ ഡാറ്റ ആവശ്യങ്ങൾ കുറവുള്ളവർക്ക് ബൾക്ക് ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കാം. ദിവസവും ഡാറ്റ ഉപയോഗിച്ചില്ലെങ്കിലും അ‌വ പാഴായിപോകില്ല, സമയമുള്ളപ്പോൾ അ‌വ പ്രയോജനപ്പെടുത്താനും സാധിക്കും.

ഡാറ്റ പാഴാക്കിക്കളയേണ്ട! ഈ പ്ലാൻ ​ഒന്ന് പരീക്ഷിക്കൂ

296 രൂപയുടെ എയർടെൽ പ്രീപെയ്ഡ് ബൾക്ക് ഡാറ്റ പ്ലാൻ

എയർടെലിന് ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് പ്രധാനമായും ഉള്ളത്. അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന പ്ലാൻ ആണ് 296 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ. 25 ജിബി ബൾക്ക് ഡാറ്റയാണ് ഈ എൻട്രിലെവൽ പ്ലാനിൽ എയർടെൽ നൽകുന്നത്. എസ്ടിഡി, റോമിങ് എന്നിവയുൾപ്പെടെ അൺലിമിറ്റഡ് വോയ്‌സ് ആനുകൂല്യങ്ങളും പ്രതിദിനം 100 എസ്എംഎസും ഇതോടൊപ്പം ലഭ്യമാകും. 30 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അപ്പോളോ 24 X 7 സർക്കിൾ, ഫാസ്ടാഗിൽ 100 രൂപ ക്യാഷ്ബാക്ക്, സൗജന്യ ഹെലോട്യൂൺസ്, വിങ്ക് മ്യൂസിക് ഫ്രീ എന്നിവ ഈ പ്ലാനിൽ അ‌ധിക ആനുകൂല്യങ്ങളായി നൽകിയിരിക്കുന്നു. പ്രതിദിന ഡാറ്റ പരിധിയില്ലാതെ ഉപയോക്താക്കൾക്ക് ഈ പ്ലാനിലെ 30 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ്.

Best Mobiles in India

English summary
Airtel mainly has three prepaid plans that offer bulk data. The most affordable plan is the Rs 296 prepaid recharge plan. 25 GB of bulk data are available with this plan. It comes with unlimited voice benefits, including STD and roaming, and 100 SMS per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X