ഇഷ്ടമുള്ളത് കാണാൻ 399 രൂപ മതി; ഒടിടി പ്രേമികൾക്ക് മികച്ച പ്ലാനുമായി വിഐ

|

ഒടിടി പ്ലാറ്റ്ഫോമുകളിൽ സമയം ചിലവഴിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ അ‌നുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ​കൈയിൽ സ്മാർട്ട്ഫോൺ ഉണ്ടെങ്കിൽ എവിടെയിരുന്നും ഇഷ്ടമുള്ളത് കാണാനും വീട്ടിൽ ​ടിവിയിൽ കണക്ട് ചെയ്ത് കാണാനുമെല്ലാമുള്ള സൗകര്യം ഒടിടിയെ കൂടുതൽ ആളുകൾ ആശ്രയിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. കൂടാതെ ഹിറ്റായ നിരവധി വെബ് സീരീസുകളും മറ്റ് ഷോകളും സിനിമകളും എല്ലാം വിവിധ ഒടിടി പ്ലാറ്റ്​ഫോമുകളിൽ ലഭ്യമാകാൻ തുടങ്ങിയതോടെ ആളുകൾ ഈ വഴിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

 

പ്ലാൻ ഇറക്കുന്നവർ

ഉപഭോക്താക്കളുടെ താൽപര്യവും ബലഹീനതയും മനസിലാക്കി പ്ലാൻ ഇറക്കുന്നവർ ആണല്ലോ ടെലികോം കമ്പനികൾ. മാറിയ കാഴ്ചാ രീതിയുടെ കാലത്ത് ടെലികോം കമ്പനികളുടെ പ്ലാനുകളിലും ഈ മാറ്റം കാണാൻ സാധിക്കും. വിവിധ നിരക്കുകളിലായി ​ഒടിടി കാഴ്ചയ്ക്ക് കൂടി അ‌നുയോജ്യമായ നിരവധി ഡാറ്റാ പ്ലാനുകൾ ഇന്ന് നിലവിലുണ്ട്

മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനി

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് വൊഡാഫോൺ ഐഡിയ എന്ന വിഐ. മറ്റു കമ്പനികളുടേതു പോലെ ഒടിടി ആരാധകർക്കായുള്ള ഡാറ്റാ പ്ലാനുകൾ വിഐയും പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ അ‌വയിൽ പലതും മറ്റു കമ്പനികളുടെ പ്ലാനുകളെക്കാൾ ആളുകൾക്ക് കൂടുതൽ ഉപകാരപ്പെടുന്ന പ്ലാനുകൾ ആണ് എന്നതാണ് ശ്രദ്ധേയം.

ആമസോണിൽ ഡീൽ ഉറപ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ട്രിക്ക്സ്ആമസോണിൽ ഡീൽ ഉറപ്പിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട ട്രിക്ക്സ്

വിഐ പ്ലാൻ ഏറെ ഉപകാരപ്പെടും
 

ഒടിടി പ്ലാറ്റ്ഫോമിലെ കാഴ്ചകൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് 399 രൂപയുടെ വിഐ പ്ലാൻ ഏറെ ഉപകാരപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. നിങ്ങൾ ഏതെങ്കിലും ഷോയോ കായിക മത്സരങ്ങളോ ഡിസ്നി+​ ​ഹോട്ട്സ്റ്റാറിൽ കാണാൻ ഇഷ്ടപ്പെടുന്ന ആൾ ആണെങ്കിൽ നിങ്ങൾക്കുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് വിഐയുടെ 399 രൂപ പ്ലാൻ.

 വിഐയുടെ 399 രൂപ പ്ലാൻ

വർഷം മുഴുവൻ ഹോട്ട് സ്റ്റാർ സബ്സ്ക്രിപ്ഷൻ എടുക്കാൻ ചിലർ താൽപര്യപ്പെടാറില്ല, കാരണം അ‌വർക്ക് വളരെ കുറച്ച് സമയം മാത്രമാകും ഹോട്ട് സ്റ്റാറിൽ ചെലവഴിക്കാനുണ്ടാകുക. അ‌തിനായി വർഷം മുഴുവൻ ഉള്ള സബ്സ്ക്രിപ്ഷൻ എടുക്കുന്നത് അ‌നാവശ്യ നീക്കമാകും. ഇത്തരക്കാർക്ക് വലിയ പണ നഷ്ടം ഒഴിവാക്കിക്കൊണ്ട് കാഴ്ച കാണാനുള്ള അ‌വസരമാണ് വിഐയുടെ 399 രൂപ പ്ലാൻ നൽകുന്നത്.

1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...1ജിബി ഡാറ്റാ പ്ലാനിൽ മുന്നിലാര്? ജിയോയും ബിഎസ്എൻഎല്ലും ഏറ്റുമുട്ടിയാൽ സംഭവിക്കുന്നത്...

വിഐയു​ടെ 399 രൂപ പ്ലാൻ

ദിവസം 2.5ജിബി ഡാറ്റയാണ് 399 രൂപയുടെ വിഐ പ്ലാൻ നൽകുക.ഇതോടൊപ്പം പരിധിയില്ലാത്ത കോളിങ് സൗകര്യവും ദിവസം 100 എസ്എംഎസ് സൗകര്യവും വിഐ ഹീറോ അ‌ൺലിമിറ്റ്ഡ് സേവനങ്ങളും ലഭ്യമാകും. ഈ പ്ലാനിൽത്തന്നയാണ് വിഐയുടെ ഒടിടി ആനുകൂല്യവും ലഭ്യമാക്കിയിരിക്കുന്നത്. വിഐ മൂവീസ് & ടിവി വിഐപി എന്നിവയും മൂന്നു മാസത്തേക്കുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആണ് ഈ 399 രൂപ പ്ലാനിൽ നൽകിയിരിക്കുന്ന ഒടിടി സേവനങ്ങൾ.

വിഐ ഹീറോ അ‌ൺലിമിറ്റഡ്

വിഐ ഹീറോ അ‌ൺലിമിറ്റഡ്

വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളിൽ വീക്കെൻഡ് ഡാറ്റാ റോൾ ഓവർ, ഡാറ്റാ ഡി​ലൈറ്റ്സ് എന്നിവ ഉൾപ്പെടുന്നുണ്ട്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് ഉണ്ടാകുക. ഈ പ്ലാനിലുള്ള ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഷോകളും സിനിമകളും മൂന്നു മാസത്തേക്ക് കാണാൻ സാധിക്കും. അ‌തല്ല ഒരുവർഷത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ അ‌തും ഒരുക്കിയിട്ടുണ്ട് വിഐ.

5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം5ജിയെത്തുമ്പോൾ കിടിലൻ സ്മാർട്ട്ഫോണും വേണ്ടേ? ഇതാ സുവർണാവസരം

100 രൂപ അ‌ധികം നൽകി

499 രൂപയുടെ പ്ലാൻ ആണ് ഒരുവർഷ ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത്. ആറു മാസത്തെ പ്ലാനും ഒരു വർഷത്തെ പ്ലാനും തമ്മിൽ ഉള്ള വ്യത്യാസം വെറും 100 രൂപ മാത്രമാണ് എന്നതു ശ്രദ്ധേയമാണ്. ബാക്കി ആനുകൂല്യങ്ങൾ എല്ലാം 399 രൂപയുടെ പ്ലാനിന്റേതിനു സമാനം തന്നെയാണ്. എന്നാൽ ആറു മാസത്തേക്കു കൂടി കാലാവധി വേണ്ടവർ മാത്രം 100 രൂപ അ‌ധികം നൽകി 499 പ്ലാൻ ചെയ്താൽ മതി.

നല്ലൊരു അ‌വസരം.

ഡാറ്റയ്ക്കായി പണം മുടക്കുന്ന അ‌വസരത്തിൽ ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോൾ കാണാൻ സഹായകമാകുന്ന ഡിസ്നി+​ ​ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആറ് മാസത്തേക്ക് കിട്ടുന്നത് ഉപഭോക്താക്കൾക്ക് കിട്ടുന്ന മികച്ച ഒരു ഓഫർ തന്നെയാണ് എന്ന് ഇതിൽനിന്ന് വ്യക്തമാണ്. കാണാൻ സമയവും ചെലവാക്കാൻ പണവും ​കൈയിലുണ്ടെങ്കിൽ ലഭിക്കുന്ന നല്ലൊരു അ‌വസരമാണ് ഈ 399 പ്ലാൻ.

 

ചെന്ന് കേറിക്കൊടുക്കരുത്; സൈബർ അ‌റ്റാക്കുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ ഇതാ...ചെന്ന് കേറിക്കൊടുക്കരുത്; സൈബർ അ‌റ്റാക്കുകളിൽനിന്ന് രക്ഷനേടാനുള്ള വഴികൾ ഇതാ...

Best Mobiles in India

English summary
VI has also launched data plans for OTT fans. But many of them are significantly more useful plans for people than the plans of other companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X