Just In
- 13 hrs ago
ഉയിർത്തെഴുന്നേൽക്കാൻ നോക്കിയ, സി12 പുറത്തിറങ്ങി
- 17 hrs ago
ഇത്ര ചീപ്പാണോ ഇലോൺ മസ്ക്..? 2016-ൽ ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമോ? എല്ലുസാമിയുടെ വെളിപ്പെടുത്തൽ | Tesla
- 17 hrs ago
വായിൽവരുന്നത് 'പാടാൻ' നിൽക്കേണ്ട, പുത്തൻ വാട്സ്ആപ്പ് സ്റ്റാറ്റസ് ഫീച്ചർ സിംപിളാണ്, പവർഫുള്ളും!
- 19 hrs ago
ലേസർ വടിയെടുത്തു, മിന്നൽ പറപറന്നു; മിന്നൽ വഴിതിരിച്ചുവിടാനുള്ള വിദ്യ കണ്ടെത്തി ഗവേഷകർ
Don't Miss
- News
ഇത് ദൈവത്തിന്റെ സമ്മാനം; ജപ്തിക്ക് മുമ്പ് യുവതിക്ക് ബംപര്‍, പിന്നാലെ തേച്ചിട്ട് പോയ കാമുകന്റെ കോള്‍
- Travel
മുഴപ്പിലങ്ങാട് ബീച്ചിലെത്തിയാൽ ഇനി രണ്ടുണ്ട് കാര്യം! ഫ്ളോട്ടിങ് ബ്രിഡ്ജിൽ കടലിലേക്ക് നടക്കാം
- Finance
50,000 രൂപ മാസ ചെലവുള്ള വ്യക്തിക്ക് 25 വർഷത്തിന് ശേഷമുള്ള ചെലവെത്ര? വിരമിക്കുമ്പോൾ എത്ര തുക കരുതണം
- Sports
IPL 2023:നെറ്റ്സില്‍ തല്ലിത്തകര്‍ത്ത് ധോണി! അടുത്ത സീസണും കളിക്കണം-വീഡിയോ വൈറല്‍
- Movies
ദേഹത്ത് വെള്ള പെയിന്റ് അടിച്ചത് പോലെ ഐശ്വര്യ റായുടെ കൈ; അവരുടെ ചിരി കാരണം 28 ടേക്ക് വന്നു; മണി പറഞ്ഞത്
- Automobiles
ഇനി കളികള്‍ അങ്ങ് വിദേശത്ത്; ഗ്രാന്‍ഡ് വിറ്റാരയെ കടലുകടത്തി മാരുതി സുസുക്കി
- Lifestyle
Horoscope Today, 20 January 2023: ഈ രാശിക്കാരെ കാത്തിരിക്കുന്നത് ധനപരമായ നേട്ടം; രാശിഫലം
ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ഒന്ന് ചെയ്തുനോക്ക്; ഡാറ്റയും വാലിഡിറ്റിയും തീരാൻ 2024 ആകും!
തിരഞ്ഞെടുക്കാൻ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ വിശാലമായ നിരയാണ് ബിഎസ്എൻഎൽ(BSNL) തങ്ങളുടെ ഉപയോക്താക്കൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരുപാട് പ്ലാനുകൾ ഉള്ളതിനാൽത്തന്നെ മറ്റു പല പ്ലാനുകളെക്കുറിച്ചും ആളുകൾ അറിയാതെ പോകുന്നുമുണ്ട്. സ്ഥിരം ചെയ്യുന്ന പ്ലാൻ തുടർച്ചയായി ചെയ്തുപോകുന്ന രീതിയാണ് അധികം ഉപയോക്താക്കളും പിന്തുടരുന്നത്. അതിനാൽത്തന്നെ ലഭ്യമായ മറ്റ് പ്ലാനുകളെപ്പറ്റി അറിയാതെ പോകുന്നു.

ദീർഘനാൾ വാലിഡിറ്റിയും ഈ വാലിഡിറ്റി കാലയളവിൽ മുഴുവൻ ഉപയോഗിക്കാൻ ആവശ്യമായ ഡാറ്റയും നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകൾ നിരവധിയുണ്ട്. ഇതിൽ ഏറ്റവും മികച്ചൊരു പ്ലാനിനെ ഇവിടെ പരിചയപ്പെടാം. 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആണത്. ഏതാണ്ട് 400 ദിവസത്തിനടുത്ത് വാലിഡിറ്റിയാണ് ഈ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികളുടെ നിരക്കുമായി താരതമ്യം ചെയ്താൽ നിസാരമായ തുകയാണ് ഈ പ്ലാനിന് ബിഎസ്എൻഎൽ ഈടാക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
395 ദിവസ വാലിഡിറ്റിയോടെ എത്തുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 2399 രൂപയുടേത്. ഏറ്റവുമധികം ദിവസം വാലിഡിറ്റി നൽകുന്ന ബിഎസ്എൻഎൽ പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാൻ ആണങ്കിലും ഉപയോക്താക്കൾക്ക് ഈ പ്ലാനിനെപ്പറ്റി അധികം അറിവില്ല. അതിനാൽത്തന്നെ ഇത്തരമൊരു നല്ല പ്ലാൻ പലർക്കും ഉപയോഗിക്കാൻ പറ്റാതെ പോകുന്ന സാഹചര്യവുമുണ്ട്.

2022 വർഷത്തിന്റെ അവസാന മാസം റീച്ചാർജ് ചെയ്താൽ പിന്നീട് 2023 ൽ റീച്ചാർജിനെക്കുറിച്ച് ചിന്തിക്കുകയേ വേണ് എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനുകൾ ഇപ്പോൾ എല്ലാ ടെലിക്കോം കമ്പനികളും ഇറക്കുന്നുണ്ട്. എന്നാൽ അതിനു മുകളിൽ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ മൊത്തത്തിൽ തീരെ കുറവാണ്. ഈ ബിഎസ്എൻഎൽ പ്ലാൻ ഇപ്പോൾ ചെയ്താൽ ഇനി 2024 ൽ മാത്രം റീച്ചാർജ് ചെയ്താൽ മതിയാകും.

ഒരുവർഷം 13 മാസത്തെ റീച്ചാർജ് ചെയ്യിക്കുന്ന ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ ഏറെ കുപ്രസിദ്ധമാണല്ലോ. എന്നാൽ ഒരു വർഷം 13 മാസ റീച്ചാർജ് എന്ന പേരുദോഷം മാറ്റി ഒറ്റ റീച്ചാർജിൽ 13 മാസം വാലിഡിറ്റി എന്ന നേട്ടത്തിലേക്കാണ് ബിഎസ്എൻഎൽ ഉപയോക്താക്കളെ ക്ഷണിക്കുന്നത്. ഇത്തരമൊരു പ്ലാൻ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകാൻ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം ഓപ്പറേറ്റർമാർക്കൊന്നും സാധിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ബിഎസ്എൻഎല്ലിന്റെ 2399 രൂപ പ്ലാനിൽ 395 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റ ആണ് ലഭിക്കുന്നത്. അങ്ങനെ മൊത്തം 730ജിബി. പ്രതിദിന ഡാറ്റ ഉപയോഗ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 സൗജന്യ എസ്എംഎസ് എന്നീ പതിവ് ആനുകൂല്യങ്ങളും ഈ പ്ലാനിനോടൊപ്പം ലഭിക്കും.

ഈ ആനുകൂല്യങ്ങൾക്കു പുറമെ അധിക ആനുകൂല്യങ്ങളായി 30 ദിവസത്തേക്ക് സൗജന്യ PRBT സേവനവും 30 ദിവസത്തേക്ക് ഇറോസ് നൗ വിനോദ സേവനങ്ങളും 30 ദിവസത്തേക്ക് ലോക്ധുനും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 07 പൈസ മാത്രമാണ്. ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കണമെങ്കിൽ ഇതിനെക്കാൾ കൂടിയ തുക നൽകേണ്ടിവരും. അതിനാൽത്തന്നെ സാമ്പത്തികമായി ഏറെ ലാഭം ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നു.

ഉപയോക്താക്കൾ ബിഎസ്എൻഎൽ ഉപയോഗിക്കാൻ മടിക്കുന്നതിന്റെ പ്രധാന കാരണം കുറഞ്ഞ ഡാറ്റ വേഗതയാണ്. അത് അടുത്ത വർഷം ആദ്യം 4ജി അവതരിപ്പിച്ചുകൊണ്ട് പരിഹരിക്കുമെന്നും ആ വർഷം തന്നെ 5ജിയും എത്തിക്കുമെന്നുമാണ് കമ്പനി പറയുന്നത്. മാത്രമല്ല സ്വകാര്യ ടെലിക്കോം കമ്പനികൾ മാർച്ചിൽ 10 ശതമാനം നിരക്ക് വർധന നടപ്പിലാക്കുമെന്നും റിപ്പോർട്ടുണ്ട്. 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ചെയ്താൽ ഭാവിയിൽ ബിഎസ്എൻഎൽ നിരക്ക് കൂട്ടിയാലും ഒരു വർഷത്തേക്ക് ഭയക്കേണ്ടി വരില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470