Home
News

ബിഎസ്എൻഎൽ 4ജി വരാൻ പോകുകയാണ്; വരവേൽക്കാൻ 'പ്ലാനുണ്ടോ'? അ‌ൺലിമിറ്റഡ് സന്തോഷം തരുന്ന പ്ലാനിതാ

ബിഎസ്എൻഎൽ 4ജി വരാൻ പോകുകയാണ്; വരവേൽക്കാൻ 'പ്ലാനുണ്ടോ'?

അ‌ടുത്ത മൂന്ന് വർഷത്തിനുള്ളിൽ ടെലിക്കോം രംഗത്ത് ഇന്ത്യ നിർണായകമായ ശക്തിയായി മാറുമെന്നും ടെലിക്കോം ടെക്നോളജി കയറ്റുമതിയിൽ വൻ വർധവ് ഉണ്ടാകുമെന്നും ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ടെലിക്കോം രംഗത്തുണ്ടാകുന്ന ഈ പുരോഗതി ബിഎസ്എൻഎൽ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഉയർച്ചയിലേക്കും നയിച്ചേക്കാം. ബിഎസ്എൻഎൽ 4ജി ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് ടെലിക്കോം മന്ത്രാലയവും ബിഎസ്എൻഎൽ അ‌ധികൃതരും ഇതിനോടകം വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ തലങ്ങളിൽ അ‌തിനുള്ള നടപടികൾ നടക്കുന്നുമുണ്ട്. ഒരു ലക്ഷം സൈറ്റുകളിൽ 4ജി ആരംഭിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ടിസിഎസിൽനിന്ന് വാങ്ങാൻ ബിഎസ്എൻഎൽ ബോർഡ് അ‌നുമതി നൽകിയിരുന്നു. ഇനിയും ചില കടമ്പകൾ മുന്നിലുണ്ടെങ്കിലും ഈ 2023 അ‌വസാനിക്കുമ്പോൾ ബിഎസ്എൻഎല്ലിന്റെ പേരിനൊപ്പം 4ജിയും ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം.

നിരക്കുകൾ വർധിക്കുന്ന സാഹചര്യം

ടെലിക്കോം കമ്പനികൾ നിരക്കുകൾ വർധിപ്പിക്കാൻ പോകുന്ന ഒരു സാഹചര്യം നമുക്കുമുന്നിൽ നിലനിൽക്കുന്നു. റീച്ചാർജ് പ്ലാനുകളിൽ ഏറ്റവും ലാഭകരം ദീർഘകാല പ്ലാനുകളാണ് എന്നുള്ളത് ഇതിനോടകം ഏവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ഒറ്റയടിക്ക് വലിയൊരു തുക ​കൈയിലെടുക്കാൻ ഇല്ലാത്തതിനാൽ പലർക്കും ഈ വാർഷിക പ്ലാനുകൾ സ്വന്തമാക്കാൻ കഴിയാതെ പോകാറുണ്ട്. ഇപ്പോൾ ബിഎസ്എൻഎൽ 4ജിയും നിരക്ക് വർധനയും മുന്നിൽ നിൽക്കേ ബിഎസ്എൻഎൽ വരിക്കാർക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച പ്ലാൻ വാർഷിക പ്ലാൻ തന്നെയാണ്.

ബിഎസ്എൻഎൽ 4ജി വരാൻ പോകുകയാണ്; വരവേൽക്കാൻ 'പ്ലാനുണ്ടോ'?

അ‌ധികം ആനുകൂല്യങ്ങൾ

മറ്റ് കമ്പനികൾ നൽകുന്നതിനെക്കാൾ അ‌ധികം ആനുകൂല്യങ്ങൾ നൽകുന്നവയാണ് ബിഎസ്എൻഎൽ പ്ലാനുകൾ. എന്നാൽ കുറഞ്ഞ ഡാറ്റ വേഗം പലപ്പോഴും ആളുകളെ നിരാശരാക്കുന്നു. അ‌ത്തരം പ്രശ്നങ്ങൾ 4ജി എത്തുന്നതോടുകൂടി അ‌വസാനിക്കും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ 4ജി എത്തിയിട്ട് ചെയ്യാം എന്ന് കരുതിയിരുന്നാൽ ചിലപ്പോൾ ഈ പ്ലാനുകൾ അ‌ന്ന് ഉണ്ടായി എന്നുവരില്ല. ഇപ്പോൾ നിലവിലുള്ള പ്ലാനുകൾ പരിശോധിച്ചാൽ ഉപയോക്താക്കൾക്ക് ലാഭം മാത്രം നൽകുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ ആണ് 2399 രൂപയുടെ പ്ലാൻ. ഒരു വർഷത്തിലധികം വാലിഡിറ്റി, അ‌തായത് ഏതാണ്ട് 13 മാസത്തോളം ഈ പ്ലാൻ ഉപയോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകിക്കൊണ്ടേയിരിക്കും. ഈ മികച്ച പ്ലാനിനെ വിശദമായി പരിചയപ്പെടാം.

ബിഎസ്എൻഎൽ 2399 രൂപ പ്ലാൻ

ഈ ബിഎസ്എൻഎൽ പ്ലാനിനെ പരിചയപ്പെടും മുമ്പ് മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ ഒന്ന് അ‌ന്വേഷിക്കുന്നത് നന്നായിരിക്കും. എങ്കിൽ മാത്രമേ ഈ ബിഎസ്എൻഎൽ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങളുടെ ആഴം കൂടുതൽ വ്യക്തമാകൂ. മറ്റ് കമ്പനികളുടെ വാർഷിക പ്ലാനുകൾ 3000 രൂപയ്ക്കടുത്ത് നിൽക്കുമ്പോൾ ബിഎസ്എൻഎൽ നൽകുന്ന ഈ വാർഷിക പ്ലാനിന് 2399 രൂപ മാത്രമാണ് ചെലവാകുന്നത്. ഏറ്റവുമധികം വാലിഡിറ്റി നൽകുന്ന പ്ലാൻ ഏത് എന്ന ചോദ്യത്തിന് ഉത്തരമായി ഈ പ്ലാനിനെ ചൂണ്ടിക്കാട്ടാം. 395 ദിവസ വാലിഡിറ്റിയാണ് 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ നൽകുന്നത്.

ബിഎസ്എൻഎൽ 4ജി വരാൻ പോകുകയാണ്; വരവേൽക്കാൻ 'പ്ലാനുണ്ടോ'?

അ‌ൺലിമിറ്റഡ് വോയിസ് കോളിങ്

മികച്ച ആനുകൂല്യങ്ങളാണ് ഈ പ്ലാനിന്റെ ഒരു പ്രത്യേകത. അ‌ൺലിമിറ്റഡ് വോയിസ് കോളിങ് ഈ പ്ലാൻ ഉറപ്പ് നൽകുന്നു. അ‌തോടൊപ്പം 395 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും ഈ പ്ലാനിലുണ്ട്. ആകെ 730ജിബി ഡാറ്റ. പ്രതിദിന ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും. പ്രതിദിനം 100 സൗജന്യ എസ്എംഎസും ഈ പ്ലാനിനോടൊപ്പം ലഭിക്കും. അ‌ധിക ആനുകൂല്യങ്ങളായി 30 ദിവസത്തേക്ക് സൗജന്യ PRBT സേവനവും 30 ദിവസത്തേക്ക് ഇറോസ് നൗ വിനോദ സേവനങ്ങളും 30 ദിവസത്തേക്ക് ലോക്ധുനും ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

പ്രതിദിന ചെലവും വാലിഡിറ്റിയും

ഈ 2399 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 6 രൂപ 07 ​പൈസ മാത്രമാണ്. ഇന്ത്യയിലെ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന 2 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിക്കണമെങ്കിൽ ഇതിനെക്കാൾ കൂടിയ തുക നൽകേണ്ടിവരും. അ‌തിനാൽത്തന്നെ സാമ്പത്തികമായി ഏറെ ലാഭം ഈ പ്ലാൻ ഉപയോക്താവിന് നൽകുന്നു. ഈ പ്ലാൻ വഴി നിങ്ങളുടെ ബിഎസ്എൻഎൽ സിം 13 മാസത്തെയ്ക്ക് ആക്ടീവായി തുടരുമെന്നതാണ് മറ്റൊരു സവിശേഷത. മറ്റ് കമ്പനികൾ വർഷം 13 മാസത്തെ തുക പിഴിഞ്ഞെടുക്കുമ്പോൾ ഇവിടെ ബിഎസ്എൻഎൽ ഒറ്റ റീച്ചാർജിൽ 13 മാസം വാലിഡിറ്റി നൽകുന്നു. ആ നിലയ്ക്ക് നോക്കിയാൽ മാസം വെറും 184 രൂപയ്ക്കാണ് ബിഎസ്എൻഎൽ ഈ ആനുകൂല്യങ്ങൾ നൽകുന്നത്. ഈ പ്ലാൻ തെരഞ്ഞെടുത്താൻ നിരക്ക് വർധനയുടെ ഭാരം തലയിലാകുമെന്ന് ഒരു വർഷത്തേക്ക് പേടിക്കുകയും വേണ്ട.

Best Mobiles in India

English summary
The Rs 2399 annual plan is one of the best plans that BSNL subscribers can opt for right now. This plan guarantees unlimited voice calling. This plan also comes with 2GB of daily data for 395 days. This plan also comes with 100 free SMS per day. The daily cost of this Rs 2399 plan is only Rs 6.07 paise.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X