ഒരു ജിബിക്ക് 2 രൂപ മാത്രം; 365 ദിവസവും 2ജിബി ഡാറ്റ തരുന്ന ബിഎസ്എൻഎൽ പ്ലാൻ!
രാജ്യം 5ജിയിലേക്ക് ചുവടുവയ്ക്കുന്ന പ്രഖ്യാപനം ഏറെ ആഹ്ലാദത്തോടെയാണ് ഇന്ത്യയിലെ ടെലിക്കോം ഉപയോക്താക്കൾ ഏറ്റെടുത്തത്. എന്നാൽ 5ജി എത്തിയ സന്തോഷം പോലെ തന്നെ ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ രാജ്യമെമ്പാടും ആരംഭിച്ചു എന്നു കേൾക്കാനും കാത്തിരിക്കുന്നവർ ഏറെയാണ്. അതിന് ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല എന്നുതന്നെയാണ് വിശ്വസിക്കപ്പെടുന്നത്.
മികച്ച പ്ലാനുകൾ പലതും നൽകിയിട്ടും ഇന്നും ഇന്ത്യൻ ടെലിക്കോം കമ്പനികളിൽ നാലാം സ്ഥാനം മാത്രമാണ് ബിഎസ്എൻഎൽന് ഉള്ളത്. രാജ്യത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ആയിട്ടുകൂടി സമയാസമയം 4ജി, 5ജി സേവനങ്ങളിലേക്ക് ബിഎസ്എൻഎല്ലിനെ കൈപിടിച്ച് നടത്താൻ ഉത്തരവാദപ്പെട്ടവർക്ക് കഴിയാതെ പോയതിന്റെ ഫലമാണ് ബിഎസ്എൻഎല്ലിന്റെ നാലാം സ്ഥാനം.

പിഴവുകളും വീഴ്ചകളും പരിഹരിച്ച് പടിപടിയായി മുന്നേറാനുള്ള ശ്രമങ്ങൾ ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ ബിഎസ്എൻഎൽ 4ജി കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തും. ഇക്കാര്യം കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചേറെ നാളായെന്ന് വിമർശിക്കുന്നവർ ഉണ്ട്. കാരണം പലവിധ നൂലാമാലകളാൽ വളരെ സാവധാനം മാത്രമാണ് ബിഎസ്എൻഎൽ 4ജി വ്യാപന നടപടികൾ നടന്നുകൊണ്ടിരിക്കുന്നത്.
സാവധാനത്തിലാണെങ്കിലും ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നുണ്ട് എന്നതാണ് പ്രതീക്ഷയ്ക്ക് വക നൽകുന്നത്. ഡാറ്റ നിരക്കുകളും മറ്റും ആകാശം മുട്ടെ ഉയരത്തിലേക്ക് പോകുന്ന ഈ സമയത്ത് ബിഎസ്എൻഎൽ 4ജി എത്തുന്നത് കുറഞ്ഞ നിരക്കിൽ 4ജി ഡാറ്റ ഉറപ്പാക്കാൻ സഹായിക്കും എന്നാണ് വിലയിരുത്തൽ. കുറഞ്ഞ നിരക്കാണ് ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകളുടെ പ്രത്യേകത.

മറ്റ് ടെലിക്കോം കമ്പനികളുടെ ഡാറ്റ പ്ലാനുകൾക്ക് നിരക്ക് കൂടുതൽ ആണെങ്കിലും മികച്ച വേഗം ലഭിക്കുന്നതിനാൽ ആളുകൾ അവയെ ആശ്രയിക്കുന്നു. 4ജി എത്തുന്നതോടുകൂടി ബിഎസ്എൻഎല്ലിനും ഈ വേഗം നൽകാൻ സാധിക്കും. നിലവിൽ നിരവധി ബിഎസ്എൻഎൽ ഡാറ്റ പ്ലാനുകൾ ആകർഷകമായ നിരക്കുകളിൽ ലഭ്യമാണ്. അതിൽ ഒരു വർഷത്തേക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഒരു പ്ലാൻ പരിചയപ്പെടാം.
1515 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ
365 ദിവസത്തേക്ക് ഡാറ്റ ആനുകൂല്യം മാത്രം വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎൽ പ്ലാൻ ആണ് 1515 രൂപയുടേത്. പ്രതിദിനം 2 ജിബി ഡാറ്റ വീതം ആകെ 730 ജിബി ഡാറ്റ 365 ദിവസത്തേക്ക് ഈ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്നു. അധിക ആനുകൂല്യങ്ങളൊന്നും ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ ലഭ്യമാകുന്നില്ല.
ഡാറ്റ മാത്രമുള്ള പ്ലാനായതിനാൽ വാലിഡിറ്റിക്കായി പ്രത്യേകമായി ഒരു പ്ലാൻ ആവശ്യമാണ്. അതായത് നിലവിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിക്കുന്നവർക്ക് ഒരു വർഷത്തേക്കുള്ള ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന നല്ലൊരു പ്ലാൻ ആണിത്. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ഇന്റർനെറ്റ് വേഗത 40 കെബിപിഎസ് ആയി കുറയും എന്നതു ശ്രദ്ധിക്കേണ്ടതാണ്.

ഒരു ജിബി ഡാറ്റയ്ക്ക് ഇവിടെ ഏകദേശം 2 രൂപ മാത്രമാണ് ചെലവാകുന്നത്. സാധാരണക്കാരുടെ അത്യാവശ്യം ഡാറ്റ ആവശ്യങ്ങൾ നിറവേറ്റാൻ 2ജിബി ധാരാളമാണ്. 2000 രൂപയിൽ താഴെ നിരക്കിൽ ഒരു വർഷത്തേക്ക് ഡാറ്റ ആനുകൂല്യത്തിന് പുറമെ കോളിങ് ആവശ്യങ്ങളും നിറവേറ്റാൻ ആഗ്രഹിക്കുന്നവർക്ക് 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ പരിഗണിക്കാവുന്നതാണ്.
365 ദിവസത്തെ വാലിഡിറ്റിയിൽ 600 ജിബി ഡാറ്റയാണ് 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. ബിഎസ്എൻഎല്ലിന്റെ എല്ലാ ഇന്ത്യൻ സർക്കിളിലും ഈ പ്ലാൻ ലഭ്യമാണ്. 1,999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ ഉപയോക്താക്കൾക്ക് പ്രതിദിനം 100 എസ്എംഎസുകളും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കും.


Click it and Unblock the Notifications








