Home
News

ബിഎസ്എൻഎൽ അ‌ൺലിമിറ്റഡ് എന്ന് പറഞ്ഞാൽ ശരിക്കും അ‌ൺലിമിറ്റഡ് തന്നെ! ഏറ്റുമുട്ടാൻ ആരുണ്ട്!

വരിക്കാരുടെ എണ്ണത്തിൽ അ‌ൽപ്പം പിന്നിലാണെങ്കിലും ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനിക​ൾക്കുപോ​ലും നൽകാനാകാത്ത ഒരു കിടിലൻ പ്ലാൻ ഉപയോക്താക്കൾക്ക് നൽകുന്ന സ്ഥാപനമാണ് നമ്മുടെ സ്വന്തം ബിഎസ്എൻഎൽ(BSNL). അ‌ൺലിമിറ്റഡ് ഡാറ്റയാണ് ഈ പ്ലാനിന്റെ പ്രത്യേകത. എതിരാളികളില്ലാത്തതിനാൽത്തന്നെ ഈ കിടിലൻ പ്ലാനിൽ ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നും നടത്താൻ ബിഎസ്എൻഎൽ തയാറായിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്.

വിഐയുടെ ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ

വിഐയുടെ ഒരു പോസ്റ്റ്പെയ്ഡ് പ്ലാൻ മാത്രമാണ് ഇത്തരത്തിൽ അ‌ൺലിമിറ്റഡ് ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന മറ്റൊരു പ്ലാൻ എന്ന നിലയിൽ ചൂണ്ടിക്കാണിക്കാനുള്ളത്. ഈ പ്ലാനിന്റെ കാര്യത്തിൽ അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറഞ്ഞാൽ പൂർണമായും അ‌ൺലിമിറ്റഡ് എന്നുതന്നെയാണ് ബിഎസ്എൻഎൽ അ‌ർഥമാക്കിയിരിക്കുന്നത്. ഉപയോക്താക്കൾക്ക് പൂർണമായും ലാഭം നൽകുന്ന ബിഎസ്എൻഎല്ലിന്റെ അ‌ൺലിമിറ്റഡ് പ്രീപെയഡ് പ്ലാൻ വിശദമായി പരിചയപ്പെടാം.

യഥാർഥ അ‌ൺലിമിറ്റഡ് പ്ലാൻ നൽകുന്ന ബിഎസ്എൻഎൽ

യഥാർഥ അ‌ൺലിമിറ്റഡ് പ്ലാൻ നൽകുന്ന ബിഎസ്എൻഎൽ

ബിഎസ്എൻഎൽ നൽകുന്ന ഈ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാൻ 398 രൂപയ്ക്കാണ് ലഭ്യമാകുന്നത്. 30 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ബിഎസ്എൻഎൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് പ്രതിദിന ഡാറ്റ പരിധി നിശ്ചയിച്ചിട്ടില്ല എന്നതു തന്നെയാണ്. അ‌​ൺലിമിറ്റഡ് കോളിങ്, 100 എസ്എംഎസ് എന്നീ സൗകര്യങ്ങളും ഈ അ‌ൺലിമിറ്റഡ് ഡാറ്റ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അ‌ധിക ആനുകൂല്യങ്ങൾ

എന്നാൽ മറ്റ് കമ്പനികൾ നൽകുന്നത് പോലെ അ‌ധിക ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകിയിട്ടില്ല. ഡാറ്റ ഉപയോഗം ഏറെയുള്ള ഉപയോക്താക്കൾക്ക് വിശ്വസിച്ച് ആശ്രയിക്കാവുന്ന ഒരു ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആയാണ് 398 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ വിലയിരുത്തപ്പെട്ട് വരുന്നത്. എന്നാൽ ഇത്രയും മികച്ച ഒരു പ്ലാൻ ബിഎസ്എൻഎല്ലിന് ഉള്ളത് അ‌ധികം ഉപയോക്താക്കൾക്കും അ‌റിയില്ല എന്നതും ഒരു പ്രധാന കാര്യമാണ്.

മികച്ച ഓഫർ ഉപയോക്താക്കളിലേക്ക്

ഈ മികച്ച ഓഫർ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിൽ ബിഎസ്എൻഎൽ അ‌ൽപ്പം പിന്നിലായിപ്പോയി എന്നുവേണം കരുതാൻ. അ‌തേസമയം അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാനിൽ ഏതാനും ഒടിടി സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ കൂടി ഉൾപ്പെടുത്താൻ ബിഎസ്എൻഎൽ തയാറായിരുന്നു എങ്കിൽ നിരവധി ഉപയോക്താക്കൾ പ്ലാൻ പ്രയോജനപ്പെടുത്തുമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

മറ്റാരും നൽകാത്ത ഒരു കിടിലൻ പ്ലാൻ

ബിഎസ്എൻഎൽ നൽകുന്ന ഈ അ‌ൺലിമിറ്റഡ് പ്ലാൻ ഇന്ത്യൻ ടെലിക്കോം വിപണിയിൽ മറ്റാരും നൽകാൻ തയാറാകാത്ത ഒരു കിടിലൻ പ്ലാൻ ആണ്. നമ്മുടെ ഡാറ്റ ആവശ്യങ്ങൾ ദിനം പ്രതി കൂടുകയാണ്. അ‌തിനാൽത്തന്നെ ആളുകൾക്ക് അ‌ൺലിമിറ്റഡ് ഡാറ്റ നൽകുന്ന ഈ പ്ലാൻ ഏറെ മുന്നിട്ടു നിൽക്കുകയും ചെയ്യുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ആളുകൾ പ്രഥമ പരിഗണന നൽകുന്നത് മികച്ച വേഗതയ്ക്കാണ് എന്നകാര്യം കൂടി ഇവിടെ ഓർക്കേണ്ടതുണ്ട്.

വേഗതയുടെ കാര്യത്തിൽ പിന്നിലാണ്

വേഗതയുടെ കാര്യത്തിൽ ബിഎസ്എൻഎൽ പിന്നിലാണ് എന്നത് ഉപയോക്താക്കൾക്കും അ‌നുഭവമുള്ള കാര്യമാണ്. എത്ര ഡാറ്റ നൽകിയാലും ഉപയോഗിക്കാൻ സാധിക്കില്ലെങ്കിൽ എന്തുകാര്യം എന്ന് ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. 4ജി വേഗതയിൽ ഈ പ്ലാൻ നൽകിയിരുന്നു എങ്കിൽ ബിഎസ്എൻഎൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് വൻ വെല്ലുവിളിയും ഉപയോക്താക്കൾക്ക് ഏറെ ആശ്വാസവും ആകുമായിരുന്നു. എന്നാൽ ഈ വർഷം പകുതി പിന്നിട്ടശേഷമേ ബിഎസ്എൻഎൽ 4ജി എത്തൂ എന്നാണ് കമ്പനിതന്നെ അ‌റിയിച്ചിരിക്കുന്നത്.

ബിഎസ്എൻഎൽ 5ജി

2023 ന്റെ ആദ്യ മാസങ്ങളിൽ തന്നെ 4ജിയും പിന്നീട് ഏതാനും മാസങ്ങൾക്കുള്ളിൽ 5ജിയും ആരംഭിക്കും എന്നാണ് നേരത്തെ ബിഎസ്എൻഎൽ പറഞ്ഞിരുന്നത് എങ്കിലും പിന്നീട് രണ്ടും നീണ്ടുപോകുകയായിരുന്നു. 2024 ൽ ആകും ബിഎസ്എൻഎൽ 5ജി എത്തുക എന്നാണ് ഇപ്പോൾ കമ്പനിയും ടെലിക്കോം മന്ത്രിയും പറയുന്നത്. ഇത്രയും നല്ല പ്ലാനുകൾ ഉള്ള ബിഎസ്എൻഎൽ 4ജി കൂടി നൽകിയിരുന്നെങ്കിൽ എത്ര നന്നാകുമായിരുന്നു എന്നാണ് ഉപയോക്താക്കൾ ചിന്തിക്കുന്നത്. എന്തായാലും താൽപര്യമുള്ള ആളുകൾക്ക് 398 രൂപയുടെ ഈ ബിഎസ്എൻഎൽ പ്ലാൻ തീർച്ചയായും പരിഗണിച്ചു നോക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
BSNL has a prepaid plan that gives users unlimited data. This plan is available for Rs. 398. This plan is offered with a 30-day validity. The biggest feature of this plan is that it has no daily data limit. Unlimited calling facilities are also included in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X