എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന താരിഫ് പ്ലാനുകള്‍: കാണാം

താരിഫ് പ്ലാനുകളുടെ യുദ്ധം തുടങ്ങുന്നു.

|

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിലയന്‍സ് ജിയോ ഈ വലിയ പ്രഖ്യാപനം നടത്തിയത്. അതിനു ശേഷമുളള ടെലികോം മേഖലയിലെ യുദ്ധം പറഞ്ഞറിയിക്കേണ്ടതുണ്ടോ?

 

നിലവിലെ ജിയോ ഓഫറുകള്‍ ഇങ്ങനെയാണ്, പ്രതിദിനം 1ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, അണ്‍ലിമിറ്റഡ് ടെക്‌സ്റ്റ് മെസേജുകള്‍ എന്നിവ മാര്‍ച്ച് 31 വരെ ലഭ്യമാകും. മാര്‍ച്ച് 31നു ശേഷം ജിയോ പ്രൈം മെമ്പര്‍ എന്ന ഓഫറുമായി എത്തിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി സോണി!

എയര്‍ടെല്‍, ഐഡിയ,വോഡാഫോണ്‍ എന്നിവയ്ക്ക് ഞെട്ടിക്കുന്ന പ്ലാനുകള്‍!

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ മാര്‍ച്ച് ഒന്നിനും 31നും ഇടയില്‍ 99 രൂപയ്ക്കു റിച്ചാര്‍ജ്ജു ചെയ്യണം. അതിനു ശേഷം പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ നിലവില്‍ ലഭിക്കുന്ന എല്ലാ അണ്‍ലിമിറ്റഡ് ഓഫറുകളും ആസ്വദിക്കാം.

ജിയോയുടെ 'ജിയോ പ്രൈം' ഓഫര്‍ വന്നതോടു കൂടി എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നീ കമ്പനികള്‍ ഓഫറുകള്‍ കൂട്ടും എന്നുളളതിനു യാതൊരു സംശയവും വേണ്ട.

<strong>12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!</strong>12,000 രൂപ മുതല്‍ തുടങ്ങുന്ന ആപ്പിള്‍ ഐഫോണുകള്‍ ഇന്ത്യയില്‍!

നിലവിലെ ടെലികോം മേഖലയിലെ ഓഫറുകള്‍ നോക്കാം....

ജിയോ ഓഫറുകള്‍

ജിയോ ഓഫറുകള്‍

പ്രൈം മെമ്പര്‍ഷിപ്പ്

മാര്‍ച്ച് 31നു മുന്‍പ് ജിയോ കണക്ഷന്‍ എടുക്കുന്ന എല്ലാവര്‍ക്കും ജിയോ പ്രൈം മെമ്പറാകാം.

കോസ്റ്റ്

പ്രൈം മെമ്പര്‍ ആകാനായി എല്ലാ ജിയോ ഉപഭോക്താക്കളും ആദ്യം 99 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്തിരിക്കണം. ഇതിന്റെ വാലിഡിറ്റി ഒരു വര്‍ഷമാണ്. ഏപ്രില്‍ ഒന്നു മുതല്‍ പ്രതിമാസം 303 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ജിയോയുടെ എല്ലാ അണ്‍ലിമിറ്റഡ് 4ജി ഓഫറുകളും ലഭിക്കുന്നതാണ്.

സബ്‌സ്‌ക്രിപ്ഷന്‍

ഈ ഓഫര്‍ സബ്‌സ്‌ക്രൈബ് ചെയ്യാനായി അടുത്തുളള ജിയോ സ്‌റ്റോറിലോ ജിയോ വെബ്‌സൈറ്റുകളായ മൈജിയോ ആപ്പ്, jio.com എന്നിവയില്‍ സന്ദര്‍ശിക്കുക.

ഓഫറുകള്‍

ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് മൊബൈല്‍ ഡാറ്റ പ്രതിദിനം ലഭിക്കുന്നു, അതായത് പ്രതിദിനം 1ജിബി. ലിമിറ്റു കഴിഞ്ഞാല്‍ 128kbps സ്പീഡായിരിക്കും അതേ ദിവസം ലഭിക്കുന്നത്.

പ്രൈം മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാത്ത ജിയോ ഉപഭോക്താക്കള്‍

പ്രൈം മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യാത്ത ജിയോ ഉപഭോക്താക്ക് ഡാറ്റയ്ക്കും മറ്റു സേവനങ്ങള്‍ക്കും പണം ഈടാക്കുന്നതായിരിക്കും. എന്നാല്‍ റോമിങ്ങ് കോള്‍ ഉള്‍പ്പെടെയുളളത് സൗജന്യവുമായിരിക്കും.

താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!താരിഫ് പ്ലാനുകളുടെ യുദ്ധം ഇവിടെ ആരംഭിക്കുന്നു!

 

വോഡാഫോണ്‍
 

വോഡാഫോണ്‍

കഴിഞ്ഞ മാസം വോഡാഫോണ്‍ ഏഴ് പുതിയ പ്ലാനുകളാണ് അവതരിപ്പിച്ചത്.

. 150 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 4ജി ഡാറ്റ 30 ദിവസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.
. 250 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 4ജിബി 4ജി ഡാറ്റ
. 350 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്താല്‍ 6ജിബി 4ജി ഡാറ്റ
. 450 രൂപയ്ക്കു ചെയ്താല്‍ 9ജിബി 4ജി ഡാറ്റ
. 650 രൂപയ്ക്കു ചെയ്താല്‍ 13ജിബി 4ജി ഡാറ്റ
. 999 രൂപയ്ക്കു ചെയ്താല്‍ 22ജിബി 4ജി ഡാറ്റ
. 1500 രൂപയ്ക്കു ചെയ്താല്‍ 35ജിബി 4ജി ഡാറ്റ

ഈ എല്ലാ ഡാറ്റകളുടേയും വാലിഡിറ്റി 30 ദിവസമാണ്.

പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!പ്രൈം മെമ്പര്‍ഷിപ്പ് എന്ന പേരില്‍ ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍ മാര്‍ച്ച് 31നു ശേഷവും!

 

എയര്‍ടെല്‍

എയര്‍ടെല്‍

പ്രീപെയ്ഡ് 4ജി പ്ലാന്‍

1,495 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 30ജിബി 4ജി ഡാറ്റ മൂന്നു മാസത്തെ വാലിഡിറ്റിയോടു കൂടി ലഭിക്കുന്നു.

പ്രത്യേക 4ജി ഡാറ്റ പ്ലാനുകള്‍

. എയര്‍ടെല്ലിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് 9,000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 12 മാസത്തേക്ക് എയര്‍ടെല്‍ 4ജി ഉപയോഗിക്കാം. നിലവില്‍ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് അല്ലാതെ തന്നെ 4ജി ഹാന്‍സെറ്റുളള എല്ലാ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്. കൂടാതെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ ഉള്‍പ്പെടെ പുതിയ 4ജി ഹാന്‍സെറ്റിലേക്ക് നവീകരിക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭ്യമാണ്.
. ഈ ഓഫര്‍ 2017 ഫെബ്രുവരി 28 വരെ മാത്രമേ ലഭ്യമാകൂ.

ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!ക്രഡിറ്റ് കാര്‍ഡിലെ പിഴവുകള്‍ തിരുത്താം!

 

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക്

3ജി ഡാറ്റ ഓരോ 345 രൂപയുടെ റീച്ചാര്‍ജ്ജിനും ലഭിക്കുന്നു.

. ഈ ഓഫറിന്റെ കീഴില്‍ ഒരു പുതിയ 4ജി ഉപകരണത്തിലേക്ക് എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് അല്ലെങ്കിലും, അതു കൂടാതെ അപ്‌ഗ്രേഡ് ചെയ്ത ഏതു 4ജി ഡിവൈസിലേക്കും 345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജിബി സൗജന്യ ഡാറ്റ ലഭിക്കുന്നതാണ്.

ഈ പാക്കില്‍ ലോക്കല്‍/ എസ്റ്റിഡി സൗജന്യ കോളുകളും ഇന്ത്യയിലെ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാവുന്നതാണ്, കൂടാതെ 4ജിബി ഡാറ്റയും ലഭിക്കുന്നു.

. ആദ്യമായി സൗജന്യ 3ജിബി ഡാറ്റ ആനുകൂല്യം മൈഎയര്‍ടെല്‍ ആപ്പ് വഴിയും തുടര്‍ന്നുളള റീച്ചാര്‍ജ്ജില്‍ ഡാറ്റ ആനുകൂല്യങ്ങള്‍ തല്‍ക്ഷണവും ആയിരിക്കും.

. ഈ പാക്കിന്റെ വാലിഡിറ്റി 28 ദിവസവും, 2017 ഡിസംബര്‍ 31നുളളില്‍ 13 പ്രാവശ്യം റീച്ചാര്‍ജ്ജ് ചെയ്യുകയും ചെയ്യാം.

മെമ്മറി കാര്‍ഡ് ശരിയാക്കാംമെമ്മറി കാര്‍ഡ് ശരിയാക്കാം

 

എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക്

എല്ലാ മൈപ്ലാന്‍ ഇന്‍ഫിനിറ്റി പദ്ധതികളില്‍ പ്രതിമാസം സൗജന്യ 3ജിബി ഡാറ്റ.

4ജി മൊബൈല്‍ ഹാന്‍സെറ്റില്‍ എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് അല്ലെങ്കില്‍ കൂടിയും അപ്‌ഗ്രേഡ് ചെയ്ത 4ജി ഹാന്‍സെറ്റ് ആയാല്‍ കൂടിയും 3ജിബി സൗജന്യ ഡാറ്റ പ്രതിമാസം മൈപ്ലാന്‍ ഇന്‍ഫിനിറ്റി പ്ലാന്‍ വഴി ലഭിക്കുന്നതാണ്.

സാധാരണ പ്ലാന്‍ ആനൂകൂല്യങ്ങള്‍ക്കു പുറമേ ലോക്കല്‍, എസ്റ്റിഡി, റോമിങ്ങ് അണ്‍ലിമിറ്റഡ് ഫ്രീ വോയിസ് കോള്‍, ഫ്രീ എസ്എംഎസ്, വിങ്ക് മ്യൂസിക്, വിങ്ക് മൂവീസ് എന്നിവ ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നു.

. 549 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ്, 6ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു.
. 799 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാനില്‍ അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങ്, 8ജിബി ഡാറ്റ പ്രതിമാസം ലഭിക്കുന്നു.

. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡാറ്റ മൈഎയര്‍ടെല്‍ ആപ്പു വഴി ക്ലെയിം ചെയ്യാം.

ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്‌സുകള്‍ ഡിലീറ്റ് ചെയ്യാം!

 

ഐഡിയ സെല്ലുലാര്‍

ഐഡിയ സെല്ലുലാര്‍

ഈ പ്ലാന്‍ പ്രകാരം പുതിയ 4ജി ഹാന്‍സെറ്റിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്ക് 3ജിബി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

. പുതിയ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് 4ജി അല്ലെങ്കില്‍ 3ജി ലഭിക്കുന്നത് ഓരോ സര്‍ക്കിളുകളും ഹാന്‍സെറ്റും ആശ്രയിച്ചിരിക്കും.

നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!നിങ്ങളുടെ ഐഫോണ്‍ വില്‍ക്കുന്നതിനു മുന്‍പ് ചെയ്യേണ്ട കാര്യങ്ങള്‍!

 

Best Mobiles in India

English summary
All telecoms their offerings considerably to take on the Reliance Jio challenge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X