ഫേസ്ബുക്കിലെ പോസ്റ്റുകള്‍ നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കൂ...!

Written By:

ഫേസ്ബുക്കില്‍ സ്റ്റാറ്റ്‌സ് മെസേജുകള്‍ ഇടാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ ഈ സ്റ്റാറ്റസ് മെസേജുകള്‍ വിലയിരുത്തി ഒരാളുടെ സ്വഭാവം കണ്ടെത്താം എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.

ഫേസ്ബുക്കില്‍ താല്‍ക്കാലിക പ്രൊഫൈല്‍ ചിത്രങ്ങള്‍ എത്തും...!

ഇതേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്ക്

ഒരാള്‍ കൂടുതലായി അയാളുടെ പ്രണയത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും പോസ്റ്റിടുകയാണെങ്കില്‍, അയാള്‍ അരക്ഷിതനും സുരക്ഷിതത്വ ബോധമില്ലാത്തവനും ആയിരിക്കുമെന്ന് പഠനം പറയുന്നു.

 

ഫേസ്ബുക്ക്

ലണ്ടനിലെ ബ്രൂണന്‍ യൂണിവേഴ്‌സിറ്റിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

 

ഫേസ്ബുക്ക്

ആരോഗ്യത്തെക്കുറിച്ചും, ജിമ്മിലെ വ്യായാമത്തെക്കുറിച്ചും നിരന്തരം പോസ്റ്റിടുന്ന വ്യക്തി സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഈഗോ ഉളള വ്യക്തിയാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

 

ഫേസ്ബുക്ക്

സ്വന്തം ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ ജാഗ്രതയോടെ പോസ്റ്റിടുന്ന വ്യക്തികള്‍, ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ അത്യാഹ്ലാദത്തോടെ ആസ്വദിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.

 

ഫേസ്ബുക്ക്

ഒരു പ്രത്യേക വിഷയത്തില്‍ വ്യക്തികള്‍ എന്തിനാണ് നിരന്തരം പോസ്റ്റുകള്‍ ഇടുന്നതെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ പ്രധാനമായും ശ്രദ്ധ ചെലുത്തിയത്.

 

ഫേസ്ബുക്ക്

പഠനത്തിന് നേതൃത്വം നല്‍കിയത് ബ്രൂണന്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി അദ്ധ്യാപിക ടാരാ മാര്‍ഷല്‍ ആണ്.

 

ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ വ്യക്തിയുടെ സ്വകാര്യ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ ലൈക്കും ഷെയറും ലഭിക്കുന്നതെങ്കില്‍, ആ വ്യക്തി യഥാര്‍ത്ഥ ജീവിതത്തില്‍ ഇടപെടുന്ന സമൂഹത്തില്‍ നിന്നും പുറം തളളപ്പെടാന്‍ സാധ്യതയുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Here is what your Facebook posts reveal about your personality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot