വീട്ടിലേക്ക് ഇന്റർനെറ്റ് വേണോ, 6500 രൂപയുടെ വരെ ആനുകൂല്യങ്ങളുണ്ട്; കിടിലൻ ഫെസ്റ്റിവൽ ഓഫറുമായി ജിയോ ​ഫൈബർ

|

ഉത്സവകാല ഓഫറുകളുടെ ബഹളമാണ് ഇപ്പോൾ എവിടെ നോക്കിയാലും കാണാനാകുക. ടെക് വിപണിയിലും ടെലിക്കോം മേഖലയിലുമെല്ലാം ഇതിന്റെ അ‌ലയൊലികൾ കാണാൻ സാധിക്കും. വമ്പന്മാർ മുതൽ കുഞ്ഞന്മാർ വരെ ആരെയും ആകർഷിക്കുന്ന ഓഫറുകൾ പ്രഖ്യാപിച്ച് മുന്നിലുണ്ട്. വ്യവസായ ഭീമൻ റിലയൻസിന്റെ ഇന്റർനെറ്റ് സേവന വിഭാഗമായ ജിയോ ഫൈബറും (JioFiber) ഇപ്പോൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളുമായി ഉത്സവകാലം കളർഫുൾ ആക്കാൻ എത്തിയിട്ടുണ്ട്.

 

ജിയോ ​ഫൈബറിന്റെ ഉത്സവകാല ഓഫറുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് സേവന ദാതാക്കളാണ് ജിയോ ​ഫൈബർ. ഒക്ടോബർ 18 മുതൽ 28 വരെയാണ് ജിയോ ​ഫൈബറിന്റെ ഉത്സവകാല ഓഫറുകൾ ലഭ്യമാകുക. ഈ ഓഫർ കാലയളവിൽ 6500 രൂപയുടെ വരെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ അ‌വസരമുണ്ട് എന്നാണ് ജിയോ ​ഫൈബർ അ‌റിയിച്ചിരിക്കുന്നത്.

പുതിയ പ്ലാൻ

പുതിയ പ്ലാൻ എടുക്കുന്ന ഉപഭോക്താക്കൾക്ക് മാത്രമേ ജിയോ ​ഫൈബറിന്റെ ഈ ഉത്സവകാല ഓഫർ ലഭ്യമാകൂ. രണ്ട് പ്ലാനുകളാണ് ഇതിനായി കമ്പനി തെരഞ്ഞെടുത്തിരിക്കുന്നത്. 599 രൂപയുടെയും 899 രൂപയുടെയും പ്ലാനുകളാണ് അ‌വ. ഈ പ്ലാനുകളിൽ ഏതെങ്കിലും ഒന്ന് കുറഞ്ഞത് ആറു മാസത്തേക്ക് എങ്കിലും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ജിയോ ​ഫൈബറിന്റെ ഈ ഉത്സവകാല ഓഫറുകൾ ലഭ്യമാകൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. എന്നാൽ 899 രൂപയുടെ പ്ലാൻ മൂന്ന് മാസത്തേക്ക് ​തിരഞ്ഞെടുക്കാനുള്ള ഒരു അ‌വസരവും കമ്പനി തന്നെ നൽകുന്നുണ്ട്.

വിഐയുടെ ദീപാവലി ഓഫർ അ‌റിഞ്ഞോ? എക്സ്ട്രാ ഡാറ്റയൊക്കെ ഉണ്ട്, മൂന്നാണ് പ്ലാൻ!വിഐയുടെ ദീപാവലി ഓഫർ അ‌റിഞ്ഞോ? എക്സ്ട്രാ ഡാറ്റയൊക്കെ ഉണ്ട്, മൂന്നാണ് പ്ലാൻ!

 ജിയോ ​ഫൈബറിന്റെ ഫെസ്റ്റിവൽ ബൊണാൻസ ഓഫർ 2022
 

ജിയോ ​ഫൈബറിന്റെ ഫെസ്റ്റിവൽ ബൊണാൻസ ഓഫർ 2022

ഉത്സവകാലം പ്രമാണിച്ച് പുറത്തിറക്കിയിരിക്കുന്ന പുതിയ ഓഫറിനെ ജിയോ ​ഫൈബർ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ എന്നാണ് ജിയോ വിശേഷിപ്പിക്കുന്നത്. ഈ ഓഫറിൻ കീഴിൽ ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിന്റെ 100 മൂല്യമുള്ള സേവനങ്ങൾ തിരിച്ച് കിട്ടും എന്നാണ് ജിയോ ഉറപ്പ് നൽകുന്നത്. ഏതൊക്കെയാണ് ജിയോയുടെ ഈ ഡബിൾ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ എന്നും അ‌വ നൽകുന്ന ആനുകൂല്യങ്ങൾ എന്ത് എന്നും നോക്കാം.

599 രൂപയുടെ പ്ലാൻ

599 രൂപയുടെ പ്ലാൻ

599 രൂപയുടെ ഇന്റർനെറ്റ് പ്ലാൻ ആറ് മാസത്തേക്ക് തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ജിയോയുടെ ഉത്സവകാല ഓഫർ ലഭ്യമാകുക. 30 എംബിപിഎസ് ഡാറ്റ വേഗത, 14+ ഒടിടി ആപ്പുകളും 550+ ഓൺ ഡിമാൻഡ് ചാനലുകളുടെയും സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം എന്നിവയാണ് ഈ പ്ലാനിന്റെ മുഖ്യ സവിശേഷതകൾ. ആറു മാസത്തേക്ക് 4,241 രൂപ( ആറുമാസത്തെ പ്ലാൻ ചാർജ് 3594+ 647 ജിഎസ്ടി) യാണ് ഈ പ്ലാനിന് ചെലവ് വരിക.

ഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തുംഇനി സ്ക്രീൻ റെക്കോഡ് ചെയ്യുമെന്ന പേടി വേണ്ട; പുതിയ വാട്സ്ആപ്പ് ഫീച്ചർ ഉടനെത്തും

വൗച്ചറുകൾ

പുതിയതായി ഈ പ്ലാൻ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 4,500 രൂപ വിലമതിക്കുന്ന വൗച്ചറുകൾ ലഭ്യമാകും. നാല് വ്യത്യസ്ത ബ്രാൻഡുകളുടേതാണ് ഈ വൗച്ചറുകൾ. 1000 രൂപയുടെ അ‌ജിയോ വൗച്ചർ, 1000 രൂപയുടെ റിലയൻസ് ഡിജിറ്റൽ വൗച്ചർ, 1000 രൂപയുടെ നെറ്റ്മെഡ്സ് വൗച്ചർ, 1500 രൂപയുടെ ഇക്സിഗോ വൗച്ചർ എന്നിവയാണ് അ‌വ. ഇത് കൂടാതെ ഈ പ്ലാൻ ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും ആറു മാസത്തെ വാലിഡിറ്റിക്ക് പുറമെ 15 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റിയും ജിയോ ​ഫൈബർ ഓഫർ ചെയ്യുന്നു.

899 രൂപയുടെ പ്ലാൻ

899 രൂപയുടെ പ്ലാൻ

ഉത്സവകാല ഓഫർ ലഭ്യമാകാൻ ഈ 899 രൂപയുടെ പ്ലാനും ആറ് മാസത്തേക്ക് തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. 100 എംബിപിഎസ് ഡാറ്റ വേഗത, 14+ ഒടിടി ആപ്പുകളും 550+ ഓൺ ഡിമാൻഡ് ചാനലുകളുടെയും സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം എന്നിവ ഈ പ്ലാനിനോടൊപ്പവും ലഭ്യ​മാണ്. 6,365 രൂപ( പ്ലാൻ ചാർജ് 5,394 + 971 ജിഎസ്ടി) ആണ് പ്ലാനിനായി ആറുമാസത്തേക്ക് ചെലവാക്കേണ്ടിവരിക.

വൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർവൈറസിന്റെയും ബാക്ടീരിയകളുടെയും 'കാലൻ', മനുഷ്യനെതൊടില്ല; പുത്തൻ അ‌ൾട്രാവയലറ്റ് എൽഇഡിയുമായി ഗവേഷകർ

15 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റി

6500 രൂപയുടെ ഓഫർ വൗച്ചറാണ് ഈ പ്ലാനിനൊപ്പം ഉണ്ടാകുക. 2,000 രൂപയുടെ അ‌ജിയോ വൗച്ചർ, 1000 രൂപയുടെ റിലയൻസ് ഡിജിറ്റൽ വൗച്ചർ, 500 രൂപയുടെ നെറ്റ്മെഡ്സ് വൗച്ചർ, 3000 രൂപയുടെ ഇക്സിഗോ വൗച്ചർ എന്നിവയാണ് ഇതോടൊപ്പം ലഭ്യമാകുക. കൂടാതെ ആറു മാസത്തെ വാലിഡിറ്റിക്ക് പുറമെ 15 ദിവസത്തെ എക്സ്ട്രാ വാലിഡിറ്റിയും ഈ പ്ലാനിന് ജിയോ ​ഫൈബർ നൽകുന്നുണ്ട്.

മൂന്നു മാസത്തേക്കുള്ള പ്ലാൻ

മൂന്നു മാസത്തേക്കുള്ള പ്ലാൻ

899 രൂപയുടെ പ്ലാൻ മൂന്ന് മാസത്തേക്ക് ​തിരഞ്ഞെടുക്കാനുള്ള അ‌വസരവും ജിയോ നൽകുന്നുണ്ട്. 100 എംബിപിഎസ് ഡാറ്റ വേഗത, 14+ ഒടിടി ആപ്പുകളും 550+ ഓൺ ഡിമാൻഡ് ചാനലുകളുടെയും സേവനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യം എന്നിവ ഈ പ്ലാനോടൊപ്പം ലഭ്യമാകുന്ന സേവനങ്ങളാണ്. മൂന്ന് മാസത്തേക്ക് 3182 രൂപ (2697 + 485 രൂപ ജിഎസ്ടി) ആണ് ഈ പ്ലാനിന് നൽകേണ്ടിവരിക. പുതിയതായി ഈ പ്ലാനിന്റെ വരിക്കാരാകുന്നവർക്ക് 3,500 രൂപയുടെ വൗച്ചറുകളാണ് ജിയോ ഓഫർ ചെയ്യുന്നത്.

വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്വെറുപ്പിക്കൽ നിർത്തിക്കോ, ഇ​ല്ലെങ്കിൽ അ‌ക്കൗണ്ട് പൂട്ടിക്കളയും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

അ‌ധിക വാലിഡിറ്റി  മൂന്നുമാസ പ്ലാനിൽ ഉൾപ്പെടുന്നില്ല

1,000 രൂപയുടെ അ‌ജിയോ വൗച്ചർ, 500 രൂപയുടെ റിലയൻസ് ഡിജിറ്റൽ വൗച്ചർ, 500 രൂപയുടെ നെറ്റ്മെഡ്സ് വൗച്ചർ, 1500 രൂപയുടെ ഇക്സിഗോ വൗച്ചർ എന്നിവയാണ് ഇതോടൊപ്പം ലഭ്യമാകുക. മറ്റ് രണ്ട് പ്ലാനുക​ളിലും ഉള്ള 15 ദിവസത്തെ അ‌ധിക വാലിഡിറ്റി ഈ മൂന്നു മാസത്തെ പ്ലാനിൽ ഉൾപ്പെടുന്നില്ല എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
Jio is calling the new offer launched on the occasion of the festival the Jio Fiber Double Festival Bonanza. Under this offer, Jio guarantees that customers will get back 100% of the services they spend. Jio Fiber's festive offers will be available from October 18 to 28.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X