ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും ആനുകൂല്യങ്ങളും

|

ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്ന കണക്ഷനുകളിൽ പ്രീപെയ്ഡ് പ്ലാനുകളോടാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങൾക്കും താത്പര്യം. അതേ സമയം അതിശയകരമായ പോസ്റ്റ്പെയ്ഡ് പ്ലാനുകളും ടെലിക്കോം കമ്പനികൾ ഓഫർ ചെയ്യുന്നുണ്ട്. കുടുംബാംഗങ്ങൾക്ക് മുഴുവനായി സബ്സ്ക്രിപ്ഷൻ തരുന്ന ഫാമിലി പ്ലാനുകളും പോസ്റ്റ്പെയ്ഡ് സെഗ്മെന്റിന്റെ പ്രത്യേകതയാണ്. രാജ്യത്തെ പൊതു മേഖല ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തങ്ങളുടെ യൂസേഴ്സിനായി നിരവധി ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്.

 

പോസ്റ്റ്പെയ്ഡ്

ബിഎസ്എൻഎല്ലിന്റെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ സ്വകാര്യ കമ്പനികൾക്ക് കനത്ത മത്സരമാണ് നൽകുന്നത്. സ്വകാര്യ കമ്പനികളുമായി തട്ടിച്ച് നോക്കുമ്പോൾ നിരവധി ആനുകൂല്യങ്ങളും ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകൾ നൽകുന്നുണ്ട്. ബിഎസ്എൻഎൽ ഓഫർ ചെയ്യുന്ന എല്ലാ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളും അതിൽ യൂസേഴ്സിന് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന പായ്ക്കുകളും ഏതൊക്കെയാണെന്ന് വിശദമായി മനസിലാക്കാൻ താഴേക്ക് വായിക്കുക.

എയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെലിന്റെയും ബിഎസ്എൻഎല്ലിന്റെയും ഏറ്റവും മികച്ച 100 എംബിപിഎസ് ബ്രോഡ്ബാൻഡ് പ്ലാനുകൾ

525 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

525 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

525 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ഈ പട്ടികയിലെ ആദ്യത്തെ ഓഫർ. 525 രൂപ പ്രൈസ് ടാഗിൽ, ബിഎസ്എൻഎൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും കൂടാതെ എംടിഎൻഎൽ നെറ്റ്‌വർക്കിൽ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള ദേശീയ റോമിങും നൽകുന്ന ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ഇത്. പ്രതിദിനം 100 എസ്എംഎസുകളും ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

85 ജിബി സൌജന്യ ഡാറ്റ
 

85 ജിബി സൌജന്യ ഡാറ്റയും 255 ജിബി വരെ ഡാറ്റ റോൾ ഓവറും 525 രൂപ വിലയുള്ള പ്ലാൻ ഓഫർ ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യമുള്ള ഒരു അധിക ഫാമിലി സിമ്മും ഈ പ്ലാനിന് ഒപ്പം ബിഎസ്എൻഎൽ നൽകുന്നുണ്ട്. എന്നാൽ ഈ സിം കാർഡിനൊപ്പം ഡാറ്റയോ എസ്എംഎസ് അലവൻസോ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടില്ല.

99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ99 രൂപ മുതൽ 365 രൂപ വരെ വിലയുള്ള ബിഎസ്എൻഎല്ലിന്റെ കിടിലൻ പ്രീപെയ്ഡ് പ്ലാനുകൾ

798 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

798 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

798 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനാണ് ഈ പട്ടികയിലെ അടുത്ത പ്ലാൻ. ഇത് ഒരു സമ്പൂർണ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ്. 798 രൂപ പ്രൈസ് ടാഗിൽ, അൺലിമിറ്റഡ് വോയ്‌സ് കോളുകളും കൂടാതെ എംടിഎൻഎൽ നെറ്റ്‌വർക്കിൽ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള ദേശീയ റോമിങും നൽകുന്ന ബിഎസ്എൻഎല്ലിന്റെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ഇത്. പ്രതിദിനം 100 എസ്എംഎസുകളും ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

50 ജിബി സൌജന്യ ഡാറ്റ

50 ജിബി സൌജന്യ ഡാറ്റയാണ് പ്രൈമറി യൂസറിന് ലഭിക്കുന്നത്. 150 ജിബി വരെ ഡാറ്റ റോൾ ഓവറും 798 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിന് ഒപ്പം ലഭിക്കും. ഈ പ്ലാൻ വഴി അധികമായി രണ്ട് ഫാമിലി കണക്ഷനുകളും ബിഎസ്എൻഎൽ നൽകുന്നുണ്ട്. അൺലിമിറ്റഡ് വോയ്സ് ആനുകൂല്യങ്ങളും 50 ജിബി ഡാറ്റയും 100 എസ്എംഎസുകളും ഈ ഫാമിലി കണക്ഷനുകൾക്ക് ഒപ്പം ലഭിക്കുന്നു.

നിങ്ങളുടെ 5ജി സ്മാർട്ട്ഫോണിൽ ഈ 5ജി ബാൻഡിന് സപ്പോർട്ട് ഉണ്ടോ?നിങ്ങളുടെ 5ജി സ്മാർട്ട്ഫോണിൽ ഈ 5ജി ബാൻഡിന് സപ്പോർട്ട് ഉണ്ടോ?

999 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ

999 രൂപ വിലയുള്ള ബിഎസ്എൻഎൽ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനിൽ പ്രൈമറി കണക്ഷനൊപ്പം മൂന്ന് ഫാമിലി കണക്ഷനുകൾ കൂടി ലഭിക്കുന്നു. 999 രൂപ പ്രൈസ് ടാഗിൽ, അൺലിമിറ്റഡ് വോയ്‌സ് കോളുകളും കൂടാതെ എംടിഎൻഎൽ നെറ്റ്‌വർക്കിൽ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള ദേശീയ റോമിങും നൽകുന്ന ബിഎസ്എൻഎല്ലിന്റെ ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാൻ ആണ് ഇത്. പ്രതിദിനം 100 എസ്എംഎസുകളും ഈ പോസ്റ്റ്‌പെയ്ഡ് പ്ലാൻ നൽകുന്നുണ്ട്.

സൌജന്യ ഡാറ്റ

പ്രൈമറി യൂസേഴ്സിന് 75 ജിബി സൌജന്യ ഡാറ്റയാണ് 999 രൂപ വിലയുള്ള പ്ലാനിൽ ലഭിക്കുന്നത്. 225 ജിബി വരെ ഡാറ്റ റോൾ ഓവറും കിട്ടുന്നു. പ്ലാൻ 3 ഫാമിലി കണക്ഷനുകളും അൺലിമിറ്റഡ് വോയ്‌സ് സൗകര്യവും 75 ജിബി ഡാറ്റയും ഓരോ ഫാമിലി കണക്ഷനും വെവ്വേറെ 100 എസ്എംഎസുകളും നൽകുന്നു.

ജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ എന്നിവയെക്കാൾ മികച്ച ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾ

ഫീസ്

മേൽപ്പറഞ്ഞ എല്ലാ പ്ലാനുകളും ആക്റ്റിവേറ്റ് ചെയ്യുന്നതിന് യൂസേഴ്സ് ഒറ്റത്തവണ ഫീസ് എന്ന നിലയ്ക്ക് 100 രൂപ നൽകണം. മുകളിൽ സൂചിപ്പിച്ച വിലകളിൽ ജിഎസ്ടി നിരക്കുകൾ ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ, ഉപയോക്താക്കൾ ലോക്കൽ + എസ്ടിഡിക്ക് 500 രൂപയും ലോക്കൽ + എസ്ടിഡി+ ഐഎസ്ഡിക്ക് 2000 രൂപയും ലോക്കൽ+ എസ്ടിഡി+ ഐഎസ്ഡി+ ഇന്റർനാഷണൽ റോമിംഗിനും 2000 രൂപയും സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം.

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

329 രൂപയ്ക്ക് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുമായി ബിഎസ്എൻഎൽ

അടുത്തിടെ ബിഎസ്എൻഎൽ തങ്ങളുടെ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കായി പുതിയ എൻട്രി ലെവൽ പ്ലാൻ പ്രഖ്യാപിച്ചിരുന്നു. 329 രൂപയ്ക്കാണ് ഈ പ്ലാൻ എത്തുന്നത്. ബിഎസ്എൻഎൽ നൽകുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ കൂടിയാണിത്. 449 രൂപയുടെ പ്ലാൻ ആയിരുന്നു ഇത് വരെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും താങ്ങാനാകുന്ന ഫൈബർ ബ്രോഡ്ബാൻഡ് ഓഫർ. 329 രൂപയുടെ പുതിയ പ്ലാൻ കുറഞ്ഞ നിരക്കിൽ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂസേഴ്സിന് തിരഞ്ഞെടുക്കാം.

അതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾഅതിശയിപ്പിക്കുന്ന വേഗത നൽകുന്ന എയർടെൽ എക്‌സ്ട്രീം ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ

ബ്രോഡ്ബാൻഡ്

ബ്രോഡ്ബാൻഡ് സെഗ്മെന്റിലേക്കും കൂടുതൽ യൂസേഴ്സിനെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ബിഎസ്എൻഎൽ 329 രൂപയുടെ പ്ലാൻ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ പ്ലാൻ ലഭ്യമാകുന്നത്. കേരളത്തിൽ 329 രൂപയുടെ പ്ലാൻ ആദ്യ ഘട്ടത്തിൽ തന്നെ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. ബിഎസ്എൻഎൽ ഭാരത് ഫൈബറിന്റെ വെബ് പേജിലേക്ക് പോയാൽ മറ്റ് ഏതൊക്കെ സംസ്ഥാനങ്ങളിൽ പുതിയ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ലഭ്യമാണെന്ന് മനസിലാക്കാൻ കഴിയും.

ഫൈബർ ബ്രോഡ്ബാൻഡ്

ബിഎസ്എൻഎല്ലിൽ നിന്നുള്ള 329 രൂപയുടെ ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ ഉപയോക്താക്കൾക്ക് 20 എംബിപിഎസ് ഡാറ്റ സ്പീഡ് ആണ് നൽകുന്നത്. 1000 ജിബി ( 1 ടിബി ) അതിവേഗ ഇന്റർനെറ്റാണ് 329 രൂപയുടെ പ്ലാനിന് ഒപ്പം വരുന്നത്. ഒരു ടിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് സ്പീഡ് 2 എംബിപിഎസ് ആയി കുറയുമെന്ന് മാത്രം. സൗജന്യ ഫിക്സഡ് ലൈൻ വോയ്‌സ് കോളിങ് കണക്ഷനും 329 രൂപയുടെ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനിന് ഒപ്പം ലഭിക്കും. ആദ്യ മാസത്തെ ബില്ലിൽ 90 ശതമാനം കിഴിവും ബിഎസ്എൻഎൽ ഓഫർ ചെയ്യുന്നു.

വോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾവോഡഫോൺ ഐഡിയ നൽകുന്ന മികച്ച 4ജി ഡാറ്റ വൌച്ചറുകൾ

Best Mobiles in India

English summary
Most of the people in the country are interested in prepaid plans for the connections offered by telecom companies. At the same time, telecom companies are also offering amazing postpaid plans. The postpaid segment also features family plans that offer full subscriptions to family members.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X